കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈറ്റ് ഹൗസിലെ ദീപാവലി വിപുലമാക്കാൻ ബൈഡൻ, ആഘോഷം ഒക്ടോബർ 24ന്

Google Oneindia Malayalam News

വാഷിങ്ടൺ:വൈറ്റ് ഹൌസിൽ ദീപാവലി ആഘോഷങ്ങൾ വിപുലമാക്കാൻ ഒരുങ്ങി ജോ ബൈഡൻ. ഈ മാസം 24 നാണ് ബൈഡൻ ദീപവാലി ആഘോഷത്തിന്റെ ഭാഗമാകുന്നത്. ദീപാവലി ആഘോഷിക്കുമെന്ന് നേരത്തെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നെങ്കിലും തിയതി പറഞ്ഞിരുന്നില്ല.

ഇന്തോ- അമേരിക്കൻ കമ്മ്യൂണിറ്റിയിലെ പ്രമുഖ അംഗങ്ങൾക്ക് ഒപ്പം ദീപാവലി ആഘോഷിക്കാനാണ് ബൈഡൻ പദ്ധതിയിടുന്നത്. ഒക്‌ടോബർ 24ന് വൈറ്റ് ഹൗസിൽ നടക്കുന്ന ആഘോഷങ്ങളിൽ ജിൽ ബൈഡനും പങ്കെടുക്കും.

joe biden

ഏന്തൊക്കെയാണ് ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാവുക എന്നത് ഇപ്പോഴും പുറത്ത് വിട്ടിട്ടില്ല. വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങളുടെ പദ്ധതി ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. അതേസമയം അമേരിക്കൻ മുൻ പ്രസിഡന്റെ ഡൊണാൾഡ് ട്രംപും ദീപാവലി ആഘോഷിക്കുമെന്നാണ് റിപ്പോർട്ടുകൾ.അമേരിക്കൻ ഹിന്ദു കൂട്ടായ്ക്ക് ഒപ്പം ഒക്ടോബർ 21 നാണ് ട്രംപ് പങ്കെടുക്കുന്നത്. ഹിന്ദു കൂട്ടായിലെ അംഗങ്ങളും, ഇന്തോ അമേരിക്കൻ കമ്മ്യൂണിറ്റിയിലെ പ്രമുഖരും പരിപാടിയിൽ പങ്കെടുക്കും. മാർ-എ-ലാഗോ റിസോർട്ടിലാണ് പരിപാടി.

സൗദിക്ക് ഉഗ്രന്‍ പണി വരുന്നു!! വെളിപ്പെടുത്തി കിര്‍ബി... നവംബറില്‍ ബൈഡന് അടിതെറ്റുമോ എന്ന് ഭയംസൗദിക്ക് ഉഗ്രന്‍ പണി വരുന്നു!! വെളിപ്പെടുത്തി കിര്‍ബി... നവംബറില്‍ ബൈഡന് അടിതെറ്റുമോ എന്ന് ഭയം

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരെൻ ജീൻ പിയറിയാണ് നേരത്തെ വെളിപ്പെടുത്തിയത്."കഴിഞ്ഞ വർഷത്തെ പോലെ ഇക്കുറിയും ദീപാവലി ആഘോഷിക്കാൻ അദ്ദേഹം തീരുമാനിച്ചു. തീയതി അറിയിച്ചിട്ടില്ല. ഇന്ത്യയുമായും ഇന്ത്യൻ അമേരിക്കക്കാരുമായുമുള്ള ബന്ധത്തിന് അദ്ദേഹം അത്രമേൽ പ്രാധാന്യം നൽകുന്നതിനാലാണ് ഇത് - കാരെൻ ജീൻ പിയറി വാർത്താ സമ്മേളനത്തിൽ നേരത്തെ വ്യക്തമാക്കി. മേരിലാൻഡ് ഗവർണർ ലോറൻസ് ഹോഗൻ ഒക്ടോബറിനെ ഹിന്ദു പൈതൃക മാസമായും പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ വർഷം അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്ററിൽ ദീപാവലി ആനിമേഷനുകൾ തെളിഞ്ഞിരുന്നു. നവംബർ 2 വൈകീട്ട് ആറ് മുതൽ നവംബർ നാല് വരെ ഇത് പ്രദർശിപ്പിക്കപ്പെട്ടിരുന്നു. ദീപാവലി ആഘോഷങ്ങളുചെ ഭാഗമായി ആകാശത്ത് വർണങ്ങൾ വിരിഞ്ഞ കരിമരുന്ന് പ്രയോഗവും നടന്നിരുന്നു.ജോർജ് ബുഷ് പ്രസിഡന്റായിരിക്കുന്ന സമയത്താണ് വൈറ്റ് ഹൗസിൽ ആദ്യമായി ദീപാവലി ആഘോഷിച്ച് തുടങ്ങിയത്. പിന്നീട് പ്രസിഡന്റ് പദവിയിലെത്തിയ ബറാക് ഒബാമയും ഡൊണാൾഡ് ട്രംപും ദീപാവലി ആഘോഷം തുടർന്നിരുന്നു.

 ഭൂമിയെ ലക്ഷ്യമിട്ടെത്തി ഛിന്നഗ്രഹം, വഴി മാറ്റി ഡാർറ്റ്, സ്ഥിരീകരിച്ച് നാസ, പ്രവർത്തിച്ചത് ഇങ്ങനെ ഭൂമിയെ ലക്ഷ്യമിട്ടെത്തി ഛിന്നഗ്രഹം, വഴി മാറ്റി ഡാർറ്റ്, സ്ഥിരീകരിച്ച് നാസ, പ്രവർത്തിച്ചത് ഇങ്ങനെ

English summary
US President Joe Biden plans to celebrate Diwali with Indian American community at the White House on October 24
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X