Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യൻ പ്രസിഡണ്ട് പുടിനെ യുദ്ധക്കുറ്റവാളിയാക്കി യുഎസ് പ്രമേയം; ഐക്യകണ്‌ഠേന പാസാക്കി സെനറ്റ്

വാഷിംഗ്ടൺ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ യുദ്ധക്കുറ്റവാളിയാക്കി പ്രമേയം പാസാക്കി അമേരിക്ക. റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം ആണ് ചൊവ്വാഴ്ച പ്രമേയം സെനറ്റിൽ അവതരിപ്പിച്ചത്. ഇരു പാർട്ടികളുടെയും സെനറ്റർമാരുടെ പിൻതുണയോടെ ഐകകണ്‌ഠേനയാണ് ഈ പ്രമേയം പാസാക്കിയത്. റഷ്യയുടെ യുക്രൈൻ അധിനിവേശ സമയത്ത് നടത്തിയ യുദ്ധക്കുറ്റങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളിൽ റഷ്യൻ സൈന്യത്തെ കൂടുതലായി ലക്ഷ്യമിടണമെന്നും പ്രമേയത്തിൽ പറയുന്നു.

യുക്രൈനിയൻ ജനതയ്‌ക്കെതിരായ അതിക്രമങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് വ്‌ളാഡിമിർ പുടിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് ഡെമോക്രാറ്റിക് സെനറ്റ് മെജോറിറ്റി നേതാവ് ചക്ക് ഷുമർ സെനറ്റിലെ പ്രസംഗത്തിൽ പറഞ്ഞു. റഷ്യക്കെതിരെ ഈ സെനറ്റിലെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും ഒന്നിച്ച് നിൽക്കുമെന്നും അദ്ദേ ഹം പറഞ്ഞു. യുക്രൈനെതിരായ യുദ്ധത്തെ "പ്രത്യേക സൈനിക നടപടി" എന്നാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വിശേഷിപ്പിച്ചത്. ഒരു പാവ ഭരണകൂടം നിയന്ത്രിക്കുന്ന അമേരിക്കൻ കോളനിയാണ് യുക്രൈൻ എന്നും പുടിൻ നേരത്തെ പറഞ്ഞിരുന്നു.

vladimirputin

ഫെബ്രുവരി 24-ന് ആണ് റഷ്യ യുക്രൈൻ യുദ്ധം ആരംഭിച്ചത്. യുക്രൈന്റെ നിരവധി ചെറിയ ന ഗരങ്ങൾ പിടിച്ചടക്കിയെങ്കിലും വൻ ന ഗരങ്ങളിൽ കടന്നുകയറ്റം ഉണ്ടാക്കാൻ റഷ്യക്ക് ഇതുവരെ സാധിച്ചിട്ടില്ല. മികച്ച രീതിയിൽ റഷ്യൻ സൈന്യത്തെ പ്രതിരോധിക്കാൻ യുക്രൈന് സാധിക്കുന്നുണ്ട്. 1945 ന് ശേഷം ഒരു യൂറോപ്യൻ ഭരണകൂടത്തിന് നേരെ നടന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഇതിനോടകം തന്നെ നിരവധി യുക്രൈനിയക്കാർ രാജ്യം വിട്ട് പലായനം ചെയ്തു. വൻ നാശനഷ്ടം യുക്രൈന് സംഭവിച്ചിട്ടുണ്ട്.

അതേസമയം നിരവധി രാജ്യങ്ങൾ യുക്രൈന് പിൻതുണയുമായി രം ഗത്ത് എത്തിയിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങൾ പലതും റഷ്യക്കെതിരെ ഉപരോധം കൊണ്ടുവന്നിട്ടുണ്ട്. പുതിയതായി 27 രാജ്യങ്ങളുടെ കൂട്ടായ്മ റഷ്യക്കെതിരെ ഒരു ഉപരോധത്തിന് രം ഗത്ത് വരുകയും ഈ ഉപരോധത്തിന് യൂറോപ്യൻ യൂണിയൻ അംഗീകാരം നൽകിയെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. അമേരിക്ക സൈനീകവും സാമ്പത്തികവുമായി യുക്രൈന് സഹായം നൽകുന്നുണ്ട്. തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് റഷ്യയിൽ പ്രവേശിക്കുന്നതിന് റഷ്യ ഉപരോധം ഏർപ്പെടുത്തി. റഷ്യൻ വിദേശകാര്യ മന്ത്രാലയം ആണ് ഈ വാർത്ത പുറത്ത് വിട്ടത്.

അതിനിടെ നാറ്റോയിൽ തങ്ങൾ അംഗമാവില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി അറിയിച്ചു. സൈനിക മേധാവികളുടെ യോഗത്തിലാണ് സെലെൻസ്‌കി നിലപാട് വ്യക്തമാക്കിയത്. യുക്രൈൻ നാറ്റോയിൽ അംഗമാകരുതെന്നായിരുന്നു റഷ്യയുടെ പ്രധാന ആവശ്യം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+