റഷ്യൻ യുദ്ധക്കപ്പലുകൾ യുക്രൈൻ ലക്ഷ്യമാക്കി നീങ്ങുന്നതായി യുഎസ്
വാഷിം ഗ്ടൺ; റഷ്യയിൽ നിന്ന് നിരവധി യുദ്ധക്കപ്പലുകൾ യുക്രൈൻ ലക്ഷ്യമാക്കി നീങ്ങുന്നതായി റിപ്പോർട്ട്. ഇവ ക്രിമിയ അതിർത്തി കഴിഞ്ഞ് യുക്രൈനിലെ മൂന്നാമത്തെ വലിയ ന ഗരമായ ഒഡേസ ലക്ഷ്യമായാണ് നീങ്ങുന്നത്. വ്യാഴാഴ്ചയോടെ ഒഡേസയിൽ ആക്രമണം ഉണ്ടേയേക്കും എന്നാണ് യുഎസ് പുറത്ത് വിട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അതേ സമയം ഖേർസൺ നഗരം കഴിഞ്ഞ ദിവസം റഷ്യൻ സൈന്യം പിടിച്ചെടുത്തതായി ഉക്രേനിയൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
റഷ്യയുടെ യുക്രൈൻ അധിനിവേശം ആരംഭിച്ചിട്ട് ഇന്ന് എട്ട് ദിവസം പിന്നിട്ടു. യുക്രൈന്റെ നിരവധി ന ഗരങ്ങൾ ഇതിനോടകം തന്നെ റഷ്യ പിടിച്ചെടുത്തു. തുറമുഖ ന ഗരമായ ഖേർസൺ ബുധനാഴ്ചയാണ് റഷ്യ കീഴടക്കിയതായി റിപ്പോർട്ട് വന്നത്. ഈ വാർത്ത യുക്രൈൻ നിഷേധിച്ചിരുന്നു എങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. ഖേർസൺ പിന്നാലെ ഇപ്പോൾ ഒഡേസ ലക്ഷ്യമാക്കി കരിങ്കടൽ വഴിയാണ് റഷ്യ നീങ്ങുന്നത്.

യുക്രൈന്റെ തലസ്ഥാന ന ഗരമായ കിയെവ് പിടിച്ചെടുക്കാൻ റഷ്യ ദിവസങ്ങളായി അക്രമണം നടത്തുന്നു. ഇവിടെ യുക്രൈനും ശക്തമായി പ്രതിരോധിക്കുന്നുണ്ട്. പ്രധാനമായും വ്യോമ മാർ ഗമാണ് റഷ്യ ഇവിടെ ആക്രമണം നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ അതിശക്തമായ സ്‌ഫോടനങ്ങളാണുണ്ടായത്. അതേസമയം കീവിലെ സാധാരണക്കാർക്ക് നഗരം വിടാൻ സുരക്ഷിത പാതയൊരുക്കുമെന്ന് റഷ്യൻ സേന അറിയിച്ചു. മധ്യനഗരമായ വാസിൽകീവിലേക്ക് പോകാനാണ് അവസരമൊരുക്കുക. ഇത് രണ്ടാം തവണയാണ് സാധാരണക്കാരോട് നഗരം വിടാൻ റഷ്യൻ സേന പറയുന്നത്.
എന്നാൽ റഷ്യയുടെ നീക്കത്തെ ശക്തമായി പ്രതിരോധിക്കാൻ യുക്രൈൻ ജനതയോട് ആഹ്വാനം ചെയ്ത് പ്രസിഡന്റ് വൊളോദിമർ സെലൻസ്‌കി വീണ്ടും വീഡിയോയിലെത്തി. ബുധനാഴ്ച രാത്രിയാണ് പുതിയ വീഡിയോ സെലൻസ്‌കി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ശത്രുവിന്റെ പദ്ധതികൾ ഒരാഴ്ചക്കുള്ളിൽ തകർത്ത രാജ്യമാണ് തങ്ങളുടെതെന്നും യുക്രൈനികളിൽ നിന്ന് അതിശക്തമായ തിരിച്ചടിയായിരിക്കും തങ്ങൾക്ക് ലഭിക്കുകയെന്ന് ഓരോ അധിനിവേശക്കാരനും അറിയണമെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞു.
അതേസമയം റഷ്യൻ ആക്രമണത്തിൽ തങ്ങളുടെ 2000 സാധാരണക്കാർ കൊല്ലപ്പെട്ടതായി യുക്രൈൻ അറിയിച്ചു. ഗതാഗത സംവിധാനങ്ങൾ, ആശുപത്രികൾ, കിന്റർ ഗാർട്ടനുകൾ, വീടുകൾ എന്നിവയുൾപ്പെടെ നൂറുകണക്കിന് കെട്ടിടങ്ങൾ റഷ്യൻ സൈന്യം തകർത്തതായും യുക്രൈൻ എമർജൻസി സർവീസ് ആരോപിച്ചു. ഇത്രമാത്രം ക്രൂരതകൾ ചെയ്യുന്ന റഷ്യക്ക് മാപ്പുനൽകാനാകില്ലെന്ന് എമർജൻസി സർവീസ് മേയർ ഇഹോർ തെരെഖോവ് പറഞ്ഞു.












Click it and Unblock the Notifications