കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരകൊറിയയ്ക്ക് പണി കൊടുക്കും: അത്യാധുനിക സൈനികാഭ്യാസവുമായി യുഎസും ദക്ഷിണ കൊറിയയും

ഉള്‍ച്ചി ഫ്രീഡം ഗാര്‍ഡിയന്‍ എന്ന പേരിലാണ് സംയുക്ത സൈനികാഭ്യാസം നടക്കുന്നത്.

Google Oneindia Malayalam News

സിയോള്‍: ഉത്തരകൊറിയയില്‍ നിന്നുള്ള ഭീഷണി നിലിനില്‍ക്കെ യു​എസും ദക്ഷിണ കൊറിയയും സംയുക്ത സൈനിഭ്യാസത്തില്‍. ഉത്തരകൊറിയയുടെ ആയുധപരീക്ഷണങ്ങളും ആണവായുധ പരീക്ഷണങ്ങളും മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തിങ്കളാഴ്ച കമ്പ്യൂട്ടര്‍ സിമുലേറ്റഡ് സൈനികാഭ്യാസം ആരംഭിച്ചത്. ഉള്‍ച്ചി ഫ്രീഡം ഗാര്‍ഡിയന്‍ എന്ന പേരിലാണ് സംയുക്ത സൈനികാഭ്യാസം നടക്കുന്നത്.

കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ സംഘര്‍ഷമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയല്ല ദക്ഷിണ കൊറിയന്‍ സൈനികാഭ്യാസമെന്നും രാജ്യത്തിന്‍റെ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി വര്‍ഷം തോറും നടത്തിവരാറുള്ളതാണെന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് ക്യാബിനറ്റ് മന്ത്രിമാരോട് വ്യക്തമാക്കി.

പ്രതിരോധം ശക്തമാക്കാന്‍

പ്രതിരോധം ശക്തമാക്കാന്‍

ഉള്‍ച്ചി ഫ്രീഡം ഗാര്‍ഡിയന്‍ എന്ന പേരില്‍ യുഎസും ദക്ഷിണ കൊറിയയും നടത്തുന്ന സൈനികാഭ്യാസം
കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കാനല്ലെന്നും പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമാണെന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് മൂണ്‍ ജേ വ്യക്തമാക്കി.

പത്ത് ദിവസം നീണ്ടുനില്‍ക്കും

പത്ത് ദിവസം നീണ്ടുനില്‍ക്കും

ആഗസ്റ്റ് 31 വരെ നീണ്ടുനില്‍ക്കുന്നതാണ് ആഗസ്റ്റ് 21 ന് ആരംഭിച്ച ഉള്‍ച്ചി ഫ്രീഡം ഗാര്‍ഡിയന്‍ എന്ന പേരില്‍ യുഎസും ദക്ഷിണ കൊറിയയും നടത്തുന്ന സൈനികാഭ്യാസം. ഉത്തരകൊറിയുമായി ആണവയുദ്ധമായാല്‍ നേരിടാവുന്ന തരത്തിലുള്ള കമ്പ്യൂട്ടര്‍ സിമുലേറ്റഡ് ഡിസൈനാണ് സൈനികാഭ്യാസത്തിനായി തയ്യാറാക്കിയിട്ടുള്ളത്. പത്തു ദിവസം നീണ്ടു നിൽക്കുന്ന സൈനികാഭ്യാസത്തിന് ആയിരക്കണക്കിന് സൈനികരാണ് പങ്കെടുക്കുന്നത്.

 മുന്നറിയിപ്പുമായി ഉത്തരകൊറിയ

മുന്നറിയിപ്പുമായി ഉത്തരകൊറിയ

സൈനികാഭ്യാസവുമായി മുന്നോട്ടുപോയാല്‍ ദയയില്ലാതെ ആക്രമിക്കുമെന്നാണ് ഇരു രാജ്യങ്ങള്‍ക്കും ഉത്തരകൊറിയ നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. ഗുവാം ദ്വീപിന് പുറമേ അമേരിക്കയിലെ ഹാവായിയെയും ആക്രമിക്കാന്‍ ലക്ഷ്യം വച്ചാണ് ഉത്തരകൊറിയന്‍ സൈന്യം നിലകൊള്ളുന്നതെന്നും ഏതു സമയത്തും ആക്രമിക്കുമെന്നുമുള്ള സൂചനകളാണ് ഉത്തരകൊറിയ ഇരു രാജ്യങ്ങള്‍ക്കും നല്‍കുന്നത്.

 വിമര്‍ശനം മാധ്യമത്തില്‍

വിമര്‍ശനം മാധ്യമത്തില്‍

ഞായറാഴ്ച ഉത്തരകൊറിയന്‍ ഔദ്യോഗിക ദിനപത്രം റോഡങ് സിന്‍മുനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഉത്തരകൊറിയയുടെ ഭീഷണി. ദക്ഷിണ കൊറിയയില്‍ അമേരിക്കയുമായി ചേര്‍ന്ന് ഉള്‍ച്ചി ഫ്രീഡം സൈനികാഭ്യാസം നടക്കാനിരിക്കുന്നതിന്‍റെ മുന്നോടിയായിട്ടായിരുന്നു നീക്കം. അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെയാണ് ഈ മുന്നറിയിപ്പ്.

ആക്രമണമോ കടന്നുകയറ്റമോ

ആക്രമണമോ കടന്നുകയറ്റമോ

അമേരിക്കയും ദക്ഷിണകൊറിയയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസങ്ങള്‍ കടന്നുകയറ്റമായാണ് ഉത്തരകൊറിയ കണക്കാക്കുന്നത്. നേരത്തെ നടന്ന സൈനികാഭ്യാസത്തിനിടെ മിസൈലുകള്‍ വിക്ഷേപിക്കുകയും മറ്റ് സൈനിക
നടപടികള്‍ സ്വീകരിക്കുകയും ചെയ്തതാണ് ഉത്തരകൊറിയയുടെ ആശങ്കയ്ക്ക് പിന്നില്‍. 1950- 53 ല്‍ ഉത്തരകൊറിയയും ദക്ഷിണ കൊറിയയും തമ്മിലുണ്ടായ യുദ്ധം സമാധാന ഉടമ്പടി പ്രകാരമാണ് അവസാനിപ്പിച്ചത്.

 അവസാനവാക്ക് ഉന്നിന്‍റേത്

അവസാനവാക്ക് ഉന്നിന്‍റേത്

അമേരിക്കയിലെ ഗുവാം ആക്രമിക്കാന്‍ കൊറിയന്‍ സൈന്യം സജ്ജമാണെന്നും ഏകാധിപതി ഉന്നിന്‍റെ ഉത്തരവിന് കാത്തിരിക്കുകയാണെന്ന് കൊറിയന്‍ സൈന്യം വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയ തദ്ദേശീയമായി നിര്‍മ്മിച്ച നാല് ഹാസ്വോങ് 12 റോക്കറ്റകള്‍ വിക്ഷേപണത്തിന് തയ്യാറായി നില്‍ക്കുകയാണെന്നും ജപ്പാന്റെ ഹിരോഷിമ, ഷിമാനം, കോയ്ചി, എന്നീ പ്രദേശങ്ങള്‍ക്കു മീതെയാകും മിസൈലുകള്‍ പറക്കുകയെന്നും സൈന്യം ചൂണ്ടിക്കാണിച്ചിരുന്നു.

സര്‍വ്വം സജ്ജമെന്ന് അമേരിക്ക

സര്‍വ്വം സജ്ജമെന്ന് അമേരിക്ക

ഉത്തരകൊറിയയില്‍ നിന്നുള്ള ഭീഷണി കണക്കിലെടുത്ത് അമേരിക്ക ഒന്നര ലക്ഷം സൈനികരെ ഗുവാമില്‍ വിന്യസിച്ചിട്ടുണ്ട്. . പ്രകോപമുണ്ടാക്കിയാല്‍ ഉത്തരകൊറിയ വലിയ വില നല്‍കേണ്ടി വരുമെന്ന താക്കീതുമായി യുഎസ് യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും രംഗത്തു വന്നിട്ടുണ്ട്. അമേരിക്കക്കെതിരെ ആക്രമണത്തിനു മുതിര്‍ന്നാല്‍ ഉത്തരകൊറിയയും രാജ്യത്തെ ജനങ്ങളും വലിയ വിലയായിരിക്കും നല്‍കേണ്ടി വരികയെന്നും മാറ്റിസ് പറയുന്നു.

ഹാസ്വോങ്-12 വെച്ച് കൊറിയന്‍ ഭീഷണി

ഹാസ്വോങ്-12 വെച്ച് കൊറിയന്‍ ഭീഷണി

മധ്യദൂര മിസൈല്‍ മധ്യദൂര മിസൈലായ ഹാസ്വോങ്-12 ആയിരിക്കും അമേരിക്കന്‍ സൈനിക താവളം തകര്‍ക്കാന്‍ ഉപയോഗിക്കുകയെന്ന് ഉത്തരകൊറിയയുടെ കെസിഎന്‍എ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഇക്കാര്യത്തില്‍ അവസാന തീരുമാനമെടുക്കുന്നത് ഭരണാധികാരിയായ കിം ജോങ് ഉന്‍ ആയിരിക്കും. മിസൈല്‍ ആക്രമണം നടത്താനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

 ഒരുങ്ങിയിരിക്കാന്‍ ഉന്‍

ഒരുങ്ങിയിരിക്കാന്‍ ഉന്‍

പസഫിക് സമുദ്രത്തിലെ അമേരിക്കയുടെ അധീനതയിലുള്ള ഗുവാം ആക്രമിക്കുന്നതിന് തയ്യാറെടുക്കാന്‍ കിം ജോങ് ഉന്‍ ഉത്തരവിട്ടുവെന്ന് ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉന്നത സൈനിക മേധാവികളുമായി ഉന്‍ ചര്‍ച്ച നടത്തിയെന്നും ഏത് സമയത്തും ഗുവാം ആക്രമിച്ചേക്കാമെന്നുമാണ് സൂചനകള്‍ വ്യക്തമാക്കുന്നത്.

17 മിനിറ്റില്‍ തീരും!!

17 മിനിറ്റില്‍ തീരും!!

ഗുവാം ദ്വീപിന്‍റെ 30-40 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തേയ്ക്ക് ജപ്പാന് മുകളിലൂടെ നാല് മധ്യദൂര മിസൈലുകള്‍ വിക്ഷേപിക്കുമെന്നാണ് കൊറിയ വ്യക്തമാക്കിയത്. 3356.7 കിലോ മീറ്റര്‍ 17 മിനിറ്റുകൊണ്ട് സഞ്ചരിച്ച് മിസൈലുകള്‍ ലക്ഷ്യത്തിലെത്തുമെന്നാണ് കൊറിയയുടെ കണക്കുകൂട്ടല്‍ എന്നാല്‍ ജപ്പാന് മുകളിലൂടെ പറക്കുന്ന മിസൈല്‍ ആക്രമിച്ചു തകര്‍ക്കുമെന്ന് ജപ്പാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

English summary
South Korean and U.S. forces began computer-simulated military exercises on Monday amid tensions over North Korea's missile and nuclear programmes, amid reports that Pyongyang has generated at least $270 million since February despite U.N. sanctions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X