Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാർത്ഥികള്‍ അമേരിക്ക മറക്കേണ്ടി വരുമോ? വിസ അഭിമുഖം താൽക്കാലികമായി നിർത്തിവെക്കാന്‍ ഉത്തരവ്

വാഷിങ്ടണ്‍: വിദേശ വിദ്യാർത്ഥികള്‍ക്ക് വിസ അനുവദിക്കുന്നതില്‍ കടുത്ത നിയന്ത്രണങ്ങളുണായി ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം.വിദ്യാർത്ഥി വിസ (F, M, J വിഭാഗങ്ങൾ) അഭിമുഖങ്ങൾക്ക് പുതിയ അപ്പോയിന്റ്മെന്റുകൾ ഷെഡ്യൂൾ ചെയ്യുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ ലോകമെമ്പാടുമുള്ള യുഎസ് എംബസികളോടും കോൺസുലേറ്റുകളോടും യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉത്തരവിട്ടു.

വിദേശ വിദ്യാര്‍ത്ഥികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരീക്ഷിക്കുന്ന പ്രവര്‍ത്തനം (സോഷ്യല്‍ മീഡിയ വെറ്റിങ്) വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നിയന്ത്രണങ്ങൾ കർശനമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയായിട്ടും ഇതിനെ വിലയിരുത്തുന്നു.

donald-trump-

എല്ലാ വിദ്യാർത്ഥി, എക്സ്ചേഞ്ച് വിസിറ്റർ വിസ അപേക്ഷകർക്കും (F, M, J വിഭാഗങ്ങൾ) മീഡിയ വെറ്റിംഗ് വിപുലീകരിക്കുന്നതിന് മുന്നോടിയായി, പുതിയ അഭിമുഖങ്ങൾ ഷെഡ്യൂൾ ചെയ്യുന്നത് നിർത്തിവെക്കാനാണ് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോയുടെ പേരിലുള്ള ഉത്തരവില്‍ പറയുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

പുതിയ നിർദേശം വരുന്നതിന് മുമ്പ് ഷെഡ്യൂൾ ചെയ്ത അഭിമുഖങ്ങളുമായി മുന്നോട് പോകാന്‍ എമ്പസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും അനുമതിയുണ്ട്. എന്നാൽ പുതിയ അപ്പോയിന്റ്മെന്റുകൾ "അടുത്ത ദിവസങ്ങളിൽ കൂടുതൽ മാർഗനിർദ്ദേശങ്ങൾ ലഭിക്കുന്നതുവരെ" നിർത്തിവെക്കണമെന്നാണ് നിർദ്ദേശം. അമേരിക്കയില്‍ പഠനം ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാർത്ഥികളെ അടക്കം നേരിട്ട് ബാധിക്കുന്ന തീരുമാനമാണിത്.

നേരത്തെ സോഷ്യല്‍ മീഡിയ ഉപയോഗം നിരീക്ഷിക്കുന്ന പ്രവര്‍ത്തനം പ്രധാനമായും യു എസിലേക്ക് മടങ്ങിവരുന്ന വിദ്യാർത്ഥികൾക്ക്, പ്രത്യേകിച്ച് ഇസ്രായേൽ-ഗാസ സംഘർഷവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്ക് മാത്രമായിരുന്നു ബാധകമായിരുന്നത്. എന്നാൽ, പുതിയ നയം എല്ലാ വിദേശ വിദ്യാർത്ഥി അപേക്ഷകരുടേയും സോഷ്യൽ മീഡിയ പരിശോധന നിർബന്ധമാക്കാൻ ഉദ്ദേശിക്കുന്നു.

സോഷ്യൽ മീഡിയ ഉപയോഗം പരിശോധിക്കുമെങ്കിലും ഏത് തരത്തിലുള്ള സോഷ്യൽ മീഡിയ ഉള്ളടക്കം വിസ നിരസിക്കപ്പെടാൻ കാരണമാകുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. ഈ അവ്യക്തത, അപേക്ഷകർക്കിടയിൽ വലിയ രീതിയില്‍ ആശങ്ക ഉയർത്തിയിട്ടുണ്ട്. വിസ പ്രക്രിയയിലുണ്ടാകുന്ന കാലതാമസം 2025-26 അക്കാദമിക് വർഷത്തില്‍ വിദ്യാർത്ഥികളുടെ പഠന പദ്ധതികളെ വലിയ രീതിയില്‍ ബാധിച്ചേക്കാം.

2024-ൽ ഏകദേശം 400000 വിദ്യാർത്ഥി വിസകളാണ് അമേരിക്ക നല്‍കിയത് (F, M, J വിഭാഗങ്ങൾ). പെട്ടെന്നുള്ള ഈ നിർത്തിവെപ്പ് യു.എസ്. ഉന്നത വിദ്യാഭ്യാസ മേഖലയിലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. വിദേശ വിദ്യാർത്ഥികളെ ആശ്രയിക്കുന്ന യൂണിവേഴ്സിറ്റികൾക്ക് ഈ നയം മൂലം ഉണ്ടാകുന്ന സാമ്പത്തിക വെല്ലുവിളികള്‍ ചെറുതായിരിക്കില്ല. വിദേശ വിദ്യാർത്ഥികൾ യു.എസ്. വിദ്യാഭ്യാസ വ്യവസായത്തിന്റെ 44 ബില്യൺ ഡോളറിന്റെ വരുമാനത്തിന്റെ ഒരു പ്രധാന ഭാഗം സംഭാവന ചെയ്യുന്നുവെന്നാണ് കണക്ക്.

ഇന്ത്യ, ചൈന, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഈ നയം പ്രത്യേകിച്ച് ബാധിക്കും. ഇന്ത്യയിൽ, വിദ്യാർത്ഥി വിസ അഭിമുഖങ്ങൾക്ക് സാധാരണയായി രണ്ട് മാസത്തിൽ താഴെ കാത്തിരിപ്പ് സമയം ഉണ്ടെങ്കിലും, ചില എംബസികളിൽ ഇതില്‍ കൂടുതൽ ആയേക്കാം. ഈ താൽക്കാലിക നിർത്തിവെപ്പ്, വിസ പ്രക്രിയയിൽ കാലതാമസം വരുത്തുകയോ അല്ലെങ്കില്‍ അപേക്ഷ തന്നെ പൂർണ്ണമായും നിരസിക്കപ്പെടുന്നതിനോ ഇടയാക്കിയേക്കും.

അതേസമയം, ട്രംപിന്റെ ഈ നടപടി ഈ നടപടി യു കെ, കാനഡ, യൂറോപ്യൻ യൂണിവേഴ്സിറ്റികൾക്ക് അവസരമാകുമെന്ന വിലയിരുത്തലും ശക്തമാണ്. അമേരിക്കയിലേക്ക് പഠന വിസ ലഭിച്ചില്ലെങ്കില്‍വിദ്യാർത്ഥികൾ പകരം മറ്റ് രാജ്യങ്ങളിലേക്ക് പഠനത്തിനായി തിരിയാൻ സാധ്യതയുണ്ട്.. കൂടാതെ, സോഷ്യൽ മീഡിയ വെറ്റിംഗിന്റെ മാനദണ്ഡങ്ങൾ ആര് നിർണ്ണയിക്കുമെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്, ഇത് നയത്തിന്റെ സുതാര്യതയെക്കുറിച്ചുള്ള ആശങ്കകളെ ശക്തമാക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+