Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖലിസ്ഥാന്‍ ഭീകരനെ വധിക്കാനുള്ള ശ്രമം യുഎസ് തകര്‍ത്തു; ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി?

വാഷിംഗ്ടണ്‍: ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പട്‌വന്ത് സിംഗ് പന്നുവിനെ അമേരിക്കയില്‍ വെച്ച് വധിക്കാനുള്ള ഗൂഢാലോചന യുഎസ് അധികൃതര്‍ പരാജയപ്പെടുത്തിയതായി റിപ്പോര്‍ട്ട്. അതേസമയം സംഭവത്തില്‍ ഇന്ത്യക്ക് യുഎസ്സ് മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. യുഎസ് ആസ്ഥാനമായുള്ള നിരോധിത സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ തലവനാണ് ഗുര്‍പട്വന്ത് സിംഗ് പന്നു.

ഗുര്‍പട്വന്തിനെ വധിക്കാനുള്ള ശ്രമത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന സൂചനയാണ് യുഎസ്സ് നല്‍കുന്നത്. അതേസമയം കാനഡയ്ക്ക് ശേഷം ഇത്തരമൊരു ആരോപണം യുഎസ്സില്‍ നിന്ന് ഉണ്ടായിരിക്കുകയാണ്. ഫിനാന്‍ഷ്യല്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യയെ യുഎസ് പ്രതിഷേധം അറിയിച്ചതാണോ പന്നുവിനെ വധിക്കാനുള്ള ഗൂഡാലോചന ഉപേക്ഷിക്കാന്‍ കാരണം അഥവാ എഫ്ബിഐ ഇടപെട്ട് ഗൂഡാലോചന തകര്‍ക്കുകയായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

gurpatwant-pannu

നേരത്തെ കാനഡയിലെ വാന്‍കൂവറില്‍ കൊല്ലപ്പെട്ട കനേഡിയന്‍ സിഖ് വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെ തുടര്‍ന്നാണ് അമേരിക്കയില്‍ വെച്ച് നടന്ന ഗൂഡാലോചനയെ കുറിച്ച് യുഎസ് ചില സഖ്യകക്ഷികളെ അറിയിച്ചത്. നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുള്ളതിന് തെളിവുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞിരുന്നു.

കഴിഞ്ഞ ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണില്‍ എത്തിയപ്പോഴാണ് യുഎസ് പ്രതിഷേധം അറിയിച്ചതെന്നാണ് രാജ്യാന്തര മാധ്യമമായ ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. പന്നൂന്റെ നേതൃത്വത്തില്‍ പ്രത്യേക ഖലിസ്ഥാന്‍ രാഷ്ട്രത്തിനായി തീവ്രവാദികള്‍ ശ്രമിക്കുന്നുണ്ടെന്ന് ഇന്ത്യ നേരത്തെ ആരോപിക്കുന്നതാണ്.

ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് ശേഷം യുഎസ്സിന്റെ സഖ്യകക്ഷികളില്‍ ചിലര്‍ പന്നൂനിനെ വധിക്കാനുള്ള നീക്കത്തെ കുറിച്ച് നേരത്തെ അറിഞ്ഞിരുന്നു. കേസില്‍ ഒരാള്‍ക്കെതിരെ കുറ്റവിചാരണ നടത്താനും യുഎസ് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് ജില്ലാ കോടതിയിലാണ് ഈ കേസുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ആരോപണങ്ങള്‍ പരസ്യമാക്കുന്ന കാര്യത്തില്‍ യുഎസ് ജസ്റ്റിസ് വിഭാഗം തീരുമാനമെടുത്തിട്ടില്ല.

കാനഡയില്‍ നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണങ്ങള്‍ക്ക് ശേഷം ഇക്കാര്യം പരസ്യമാക്കാനാണ് തീരുമാനം എന്നാണ് സൂചന. അതേസമയം വിചാരണ നേരിടേണ്ടയാള്‍ യുഎസ് വിട്ടതാണ്. ഇയാളെ കണ്ടെത്തി കുറ്റം ചുമത്തുക ദുഷ്‌കരമായ കാര്യമായിരിക്കും. യുഎസ് ജസ്റ്റിസ് വിഭാഗമോ, എഫ്ബിഐയോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

യുഎസ് പൗരന്‍മാരുടെ സുരക്ഷയും സംരക്ഷണവും ഉയര്‍ത്തി പിടിക്കുക ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്ന് യുഎസ് അറിയിച്ചു. എന്നാല്‍ പന്നൂനിന്റെ കാര്യത്തില്‍ അവര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. കാനഡയില്‍ നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണത്തെ ഇന്ത്യ നേരത്തെ തള്ളിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+