കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുക്രൈന് 3 ബില്യൺ ഡോളർ സൈനിക സഹായവുമായി യുഎസ്

Google Oneindia Malayalam News

ദില്ലി: യുക്രൈന് 289 കോടി രൂപയുടെ സൈനിക സഹായവുമായി യുഎസ്.ഡ്രോണുകൾ മറ്റ് പ്രതിരോധന ആയുധങ്ങൾ, യുദ്ധോപകരണങ്ങൾ എന്നിവ വാങ്ങുന്നതിനായുള്ള കരാറുകൾക്ക് ധനസഹായം ഉപയോഗപ്പെടുത്താൻ യുക്രൈന് സാധിക്കുമെന്ന് യുഎസ് വ്യക്തമാക്കി. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി പ്രധാനമായും യുക്രൈന്റെ പ്രതിരോധമേഖലയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഫണ്ട് അനുവദിച്ചതെന്ന് യുഎസ് അധികൃതർ പറഞ്ഞു.

joe-biden3-1642733701-1661399853.jpg -

'ഞെട്ടിക്കുന്നത്';എന്‍ഡിടിവിയില്‍ അദാനി ഓഹരികള്‍ കൈക്കലാക്കിയത് ഗൂഢരീതിയിലെന്ന് തോമസ് ഐസക്'ഞെട്ടിക്കുന്നത്';എന്‍ഡിടിവിയില്‍ അദാനി ഓഹരികള്‍ കൈക്കലാക്കിയത് ഗൂഢരീതിയിലെന്ന് തോമസ് ഐസക്

റഷ്യൻ അധിനിവേശത്തിനെതിരായ പ്രതിരോധം തുടരുന്നതിനിടെ കഴിഞ്ഞ ദിസം യുക്രൈൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎസിന്റെ പ്രഖ്യാപനം വന്നത്. അതേസമയം യുഎസിനെ കൂടാതെ ബ്രിട്ടനും യുക്രൈന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 5.4 ലക്ഷം പൗണ്ട് സഹായമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാൻ യുഎസിൽ എത്തിയപ്പോഴായിരുന്നു ബോറിസിന്റെ പ്രഖ്യാപനം. യുദ്ധത്തിന്റെ അന്തിമ വിജയം യുക്രൈനായിരിക്കുമെന്ന് ബോറിസ് പറഞ്ഞു. എല്ലാവിധ സൈനിക സാമ്പത്തിക പിന്തുണയും ബ്രിട്ടൻ യുക്രൈന് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

500 ദശലക്ഷം യൂറോയിലധികം (ഏകദേശം 500 ദശലക്ഷം ഡോളർ) സഹായം യുക്രൈന് നൽകുമെന്ന് ജർമൻ ചാൻസിലർ ഒലാഫ് ഷോൾസും പ്രഖ്യാപിച്ചിട്ടുണ്ട്. റോക്കറ്റ് ലോഞ്ചറുകൾ, ആന്റി ഡ്രോൺ ഉപകരണങ്ങൾ, കവചിത വീണ്ടെടുക്കൽ വാഹനങ്ങൾ, കൂടാതെ മൂന്ന് അധിക ലോംഗ് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റങ്ങൾ എന്നിവ സഹായത്തിൽ ഉൾപ്പെടുമെന്ന് ജർമ്മിനി വ്യക്തമാക്കി.

പീസ് ആൻഡ് സ്റ്റബിലൈസേഷൻ ഓപ്പറേഷൻസ് പ്രോഗ്രാമിലൂടെ രണ്ട് ഉക്രെയ്ൻ പദ്ധതികൾക്കായി 3.85 മില്യൺ ഡോളർ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും പ്രഖ്യാപിച്ചു. ദേശീയ പോലീസ് സേനയുടെയും മറ്റ് അടിയന്തര സേവനങ്ങളുടെയും വികസനത്തിനായി ഏകദേശം 2.9 ദശലക്ഷം യുഎസ് ഡോളറും പ്രതിരോധ മന്ത്രാലയത്തിനായി ഏകദേശം 950,000 യുഎസ് ഡോളറും ഇതിൽ ഉൾപ്പെടുന്നു.

'ശീതകാലമാണ് വരുന്നത്, വരാനിരിക്കുന്നത് കഠിനമായ സമയമാണ്. യുദ്ധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. യുക്രൈന് ദീർഘകാലത്തേക്കുള്ള പിന്തുണ ഉറപ്പാക്കേണ്ടത് ഈ ഘട്ടത്തിൽ അനിവാര്യമാണ്. അതിലൂടെ മാത്രമേ പരമാധികാര സ്വതന്ത്ര രാഷ്ട്രമായി യുക്രൈന് തുടരാൻ സാധിക്കുകയുള്ളൂ',നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് റഷ്യ സൈനിക നടപടി കടുപ്പിക്കുമെന്ന് അഭ്യൂഹമുള്ളതിനാൽ രാജ്യമെങ്ങും കഴിഞ്ഞ ദിവസം കനത്ത ജാഗ്രത പുറപ്പെടുവിച്ചിരുന്നു. തങ്ങളുടെ പൗരൻമാരോട് യുക്രൈനിൽ നിന്നും മടങ്ങാൻ യുഎസ് അടക്കമുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. ആറ് മാസം മുൻപായിരുന്നു റഷ്യ യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ചത്.

'ഇത് ദിൽഷയോടുള്ള റോബിന്റെ പ്രതികാരം തന്നെ'; പാട്ട് കേട്ട് ഞെട്ടി ആരാധകർ, വല്ലാത്ത മറുപടിയെന്ന്

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
US to give $3 billion in military aid to Ukraine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X