Get Updates
Get notified of breaking news, exclusive insights, and must-see stories!

പാഞ്ച്ഷീറിന് വേണ്ടിയുള്ള താലിബാൻ പോരാട്ടം ആഭ്യന്തരയുദ്ധത്തിന് കാരണമാകും: മുന്നറിയിപ്പുമായി യുഎസ്

കാബൂൾ: 20 വർഷത്തെ സൈനികാധിപത്യത്തിന് ശേഷം ഇക്കഴിഞ്ഞ ആഗസ്റ്റ് 31നാണ് യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവാങ്ങിയത്. ഇതോടെ രാജ്യത്തിന്റെ സമ്പൂർണ്ണ അധികാരം തങ്ങളുടെ കൈകളിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണ് താലിബാൻ. എന്നാൽ പ്രതിരോധ സേനയാവട്ടെ താലിബാന് കീഴടങ്ങില്ലെന്ന് പ്രഖ്യാപിച്ച് രാവും പകലും ശക്തരായി പോരാടുകയാണ്. പാഞ്ച്ഷീർ പിടിച്ചടക്കിയെന്ന് പലതവണ താലിബാൻ അവകാശപ്പെട്ടെങ്കിലും പ്രതിരോധന കനത്ത പ്രതിരോധം തീർത്തിരിക്കുകയാണ്.

1

പഞ്ച്ഷീറിൽ പ്രതിരോധ സേനയും താലിബാനും തമ്മിൽ പോരാട്ടം ശക്തമായരിക്കെ മുന്നറിയിപ്പുമായി യുഎസ്. അഫ്ഗാനിസ്ഥാനിൽ അധികാരം ഏകീകരിക്കുന്നതിൽ താലിബാൻ പരാജയപ്പെട്ടാൽ രാജ്യത്ത് ആഭ്യന്തര യുദ്ധം ഉണ്ടാകുമെന്ന് ഉന്നത
യു.എസ്. ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാനായ മാർക്ക് മില്ലിയാണ് ഇതെക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിട്ടുള്ളത്. പശ്ച്ഷീർ പിടിച്ചെടുക്കാൻ കഴിയാത്തത് താലിബാനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ഗറില്ലാ പോരാട്ടത്തിൽ നിന്ന് അഫ്ഗാനിസ്ഥാനിൽ സർക്കാർ രൂപീകരിച്ച് അധികാരം കയ്യാളുന്ന രീതിയിലേക്ക് താലിബാൻ മാറുമോ യുഎസ് ജനറൽ മാർക്ക് മില്ലെ ഉന്നയിക്കുന്ന ചോദ്യം. "അധികാരം ഉറപ്പിക്കാനും ഭരണം സ്ഥാപിക്കാനും താലിബാന് കഴിയുമോ എന്ന് എനിക്കറിയില്ലെന്ന ആശങ്കയും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.

2

പശ്ച്ഷീറിൽ പ്രതിരോധം തുടരുന്ന സാഹചര്യത്തിൽ ആഭ്യന്തര യുദ്ധത്തിന് സാധ്യതയുണ്ടെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് പിന്നീട് ഭീകര സംഘടനകളായ അൽഖ്വയ്ദയുടേയോ ഐസിസിന്റെയോ പുനസംഘടനയാണ് യുഎസ് ഉയർത്തിക്കാണിക്കുന്ന മറ്റൊരു പ്രശ്നമെന്നാണ് അദ്ദേഹത്തെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ അധികാരത്തിലിരുന്നതിനേക്കാൾ സഹിഷ്ണുതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുമെന്നാണ് താലിബാൻ ഇത്തവണ മുന്നോട്ടുവെച്ച വാഗ്ധാനങ്ങളിലൊന്ന്. 1979ലെ സോവിയറ്റ് അധിനിവേശം ആഭ്യന്തര യുദ്ധത്തിലാണ് കലാശിച്ചത്. അഫ്ഗാനിസ്ഥാനിലെ വിവിധ പരമ്പരാഗത വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടായിരിക്കും സർക്കാർ രൂപീകരിക്കുകയെന്നും താലിബാൻ ഉറപ്പുനൽകിയിരുന്നു. ഉന്നത തലങ്ങളിലേക്ക് സ്ത്രീകളെ ഉൾപ്പെടെ പരിഗണിക്കുമെന്നുള്ള റിപ്പോർട്ടുകളും ഉണ്ടായിരുന്നു.

3

കഴിഞ്ഞ തവണത്തേത്തിൽ നിന്ന് വ്യത്യസ്തമായി സർവ്വകലാശാലകളിൽ ആൺപെൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച് പഠിക്കാൻ അനുവദിക്കില്ലെന്ന് താലിബാൻ വ്യക്തമാക്കിയിരുന്നു. നേരത്തെ പെൺകുട്ടികളെ വിദ്യാഭ്യാസം നേടാനോ സ്ത്രീകളെ ജോലി ചെയ്യാനോ ബന്ധുവല്ലാത്ത ഒരു പുരുഷനൊപ്പമല്ലാതെ പുറത്തിറങ്ങാനും അനുവദിച്ചിരുന്നില്ല. പെൺകുട്ടികൾ അഭായയും നിഖാബും ധരിക്കണമെന്നും നിർബന്ധമാണ്. എന്നാൽ ബുർഖ നിർബന്ധമാക്കിയിട്ടില്ല. സർക്കാർ രൂപീകരിക്കുമ്പോൾ തങ്ങൾക്കും ഇടം ലഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നിരവധി വനിതകളാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. രണ്ടാം ദിവസവും പ്രതിഷേധം തുടർന്നിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ താലിബാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു.

4

പഞ്ച്ഷീറിൽ തങ്ങൾക്കാണ് മേൽക്കൈയെന്ന് ഇരുപക്ഷവും അവകാശപ്പെട്ടുവെങ്കിലും അത് തെളിയിക്കാൻ വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ ഇരുവർക്കും ഇതുവരെയും കഴിഞ്ഞില്ല. ഈ ആഴ്ച യുഎസ് നേതൃത്വത്തിലുള്ള സൈന്യത്തെ പിൻവലിക്കുന്നതിനുമുമ്പ് രാജ്യത്ത് വ്യാപിച്ച താലിബാൻ 1996 മുതൽ 2001 വരെ അഫ്ഗാനിസ്ഥാൻ ഭരിച്ചപ്പോഴും പശ്ച്ഷീർ താഴ്വര നിയന്ത്രിക്കാൻ താലിബാന് കഴിഞ്ഞിരുന്നില്ല. ഇത്തവണ ഖിഞ്ച്, ഉനബ എന്നീ ജില്ലകൾ പിടിച്ചെടുത്തതായും പ്രവിശ്യയിലെ ഏഴ് ജില്ലകളിൽ നാലെണ്ണത്തിന്റെ നിയന്ത്രണം താലിബാൻ സേനയ്ക്ക് നൽകിയതായും താലിബാൻ വക്താവ് ബിലാൽ കരിമി പറഞ്ഞു.
താലിബാൻ കേന്ദ്രത്തിലേക്ക് മുന്നേറുകയാണെന്ന് കരിമി അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.

5

ഖവാക് ചുരത്തിൽ ആയിരക്കണക്കിന് ഭീകരരെ വളഞ്ഞിട്ടുണ്ടെന്നും ദാസ്തേ റീവാക്ക് പ്രദേശത്ത് താലിബാൻ വാഹനങ്ങളും ഉപകരണങ്ങളും ഉപേക്ഷിച്ചതായും അഫ്ഗാനിസ്ഥാനിലെ നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ട്, പ്രാദേശിക നേതാവ് അഹ്മദ് മസൂദിന്റെ വിശ്വസ്തരായ ഗ്രൂപ്പുകൾ പറഞ്ഞു. ഈ പ്രദേശത്ത് കനത്ത ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ് സൈന്യം അഫ്ഗാനിസ്ഥാൻ വിട്ടതോടെ തന്നെ പാശ്ച്ഷീർ പിടിച്ചെടുക്കുന്നതിന് വേണ്ടി താലിബാൻ പ്രതിരോധ സേനയോട് ഏറ്റുമുട്ടൽ ആരംഭിച്ചിട്ടുണ്ട്.

6


താലിബാൻ സൈന്യം വെള്ളിയാഴ്ച രാത്രി പഞ്ച്ഷീർ താഴ്വരയിലേക്ക് എത്തിയതായി ഇറ്റാലിയൻ എമർജൻസി മെഡിക്കൽ എയ്ഡ് ഓർഗനൈസേഷൻ വ്യക്തമാക്കി. തങ്ങൾക്ക് മെഡിക്കൽ സെന്ററുള്ള അനബ ഗ്രാമത്തിൽ നിരവധി പേർ പരിക്കേറ്റ് എത്തിയതായി ഏജൻസി സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഈ മേഖലയിൽ നിന്ന് നിരവധി പേർ പലായനം ചെയ്തതായും പ്രസ്താവനയിൽ പറയുന്നുണ്ട്. ഇടുങ്ങിയ പ്രവേശനകവാടം ഒഴികെ പർവതങ്ങളാൽ ചുറ്റപ്പെട്ട പഞ്ച്‌ഷീറിൽ എന്താണ് നടക്കുന്നതെന്ന് സ്ഥിരീകരിക്കുന്നത് അത്ര എളുപ്പമല്ല. താലിബാൻ പഞ്ച്ഷീർ ഏറ്റെടുത്തതായി റിപ്പോർട്ടുകൾ പ്രചരിച്ചതോടെ വെള്ളിയാഴ്ച കാബൂളിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട്. വെടിയൊച്ച ഉയർന്നു. ഇതോടെ 17 പേർ കൊല്ലപ്പെടുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

7

പുതിയ സർക്കാരിനെ പ്രഖ്യാപിക്കുന്നത് അടുത്ത ആഴ്ചയിലേക്ക് മാറ്റുമെന്നാണ് താലിബാൻ വൃത്തങ്ങൾ അറിയിച്ചിട്ടുള്ളത്.
താലിബാൻ സഹസ്ഥാപകൻ മുല്ല അബ്ദുൽ ഗനി ബരാദരായിരിക്കും പുതിയ സർക്കാരിനെ നയിക്കുകയെന്നാണ് ഖത്തറിലെ അൽ ജസീറ ചാനലിൽ നടത്തിയ പ്രസ്താവനയിൽ താലിബാൻ വ്യക്തമാക്കിയത്. അഫ്ഗാനിലെ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തുമെന്നും താലിബാൻ വ്യക്തമാക്കിയിട്ടുണ്ട്. അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു. സർക്കാർ സുരക്ഷ നൽകും, കാരണം അത് സാമ്പത്തിക വികസനത്തിന് ആവശ്യമാണ്, "അദ്ദേഹം പറഞ്ഞു. അതേ സമയം കാബൂൾ വിമാനത്താവളം തുറന്നതായും ആഭ്യന്തര സർവീസുകൾ ആരംഭിച്ചതായുമുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

8

അമേരിക്കൻ സൈന്യം രാജ്യം വിട്ടതോടെ ഓഗസ്റ്റ് 31മുതൽ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. യുഎസ്എയുടെ നേതൃത്വത്തിൽ 120,000 ത്തിലധികം പേരാണ് രാജ്യം വിട്ട് പോയത്. ഇതിൽ വിദേശികളും അഫ്ഗാനികളും ഉൾപ്പെടുന്നുണ്ട്.
കാബൂളിലെ പ്രധാന വിദേശനാണ്യ ഇടപാടുകാരിലൊരാൾ വീണ്ടും തുറന്നതായി താലിബാന്റെ മുഖ്യ വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞു. താലിബാൻ അഫ്ഗാനിസ്ഥാന്റെ അധികാരം ഏറ്റെടുത്തതോടെ അഫ്ഗാനിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ താറുമാറായിട്ടുണ്ട്. പല ബാങ്കുകളും അടഞ്ഞുകിടക്കുകയാണ്. രാജ്യത്ത് പണത്തിനും ക്ഷാമമുണ്ട്.

9

താലിബാനുമായി ഇടപഴകാനും മാനുഷിക സഹായം അയയ്ക്കാനും തയ്യാറാണെന്നാണ് പാശ്ചാത്യ രാജ്യങ്ങൾ പറയുന്നത് , എന്നാൽ സർക്കാരിന്റെ ഔപചാരിക അംഗീകാരവും വിശാലമായ സാമ്പത്തിക സഹായവും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളെ ആശ്രയിച്ചായിരിക്കും ഉണ്ടാകുക. ഐക്യരാഷ്ട്രസഭയും രാജ്യത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണ്.

പുതുപുത്തന്‍ മേക്കോവറില്‍ ബിഗ് ബോസ് താരം ഡിംപല്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Recommended Video

cmsvideo
    താലിബാന്‍ മന്ത്രിസഭ അധികാരമേറ്റു | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+