ക്രിസ്ത്യാനികളും മുസ്ലീംങ്ങളും ക്രിക്കറ്റ് കളിച്ചു, ആരു ജയിച്ചു?
റോം: ലോകത്തില്‍ ആദ്യമായി മതസൗഹാര്‍ദം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ വത്തിക്കാനില്‍ നടന്ന ക്രിക്കറ്റ് മത്സരത്തില്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള മുസ്ലീം ടീം വിജയിച്ചു. പൊരിഞ്ഞ പോരാട്ടത്തിനൊടുവില്‍ അവസാന നിമിഷമാണ് വത്തിക്കാന്‍ ക്രിസ്ത്യന്‍ ടീമിനെ ഇംഗ്ലണ്ട് മുസ്ലീം ടീം മലര്‍ത്തിയടിച്ചത്. എന്നാല്‍, ഇതൊരു വിജയമോ, പരാജയമോ ആയി കാണുന്നില്ലെന്നാണ് വത്തിക്കാന്‍ ടീം മാനേജര്‍ വികാരി എമന് ഒ ഹിഗിന്‍സ് വ്യക്തമാക്കിയത്.
ഇംഗ്ലണ്ട് ടീമിനോട് പരാജയം ഏറ്റുവാങ്ങിയ വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ക്രിക്കറ്റ് ക്ലബ് ടീം സന്തോഷത്തോടെയാണ് തിരിച്ചു മടങ്ങിയത്. കത്തോലിക്കരും, മുസ്ലീങ്ങളും ഒരുമിച്ചു കളിക്കുന്നതിലൂടെ വിശ്വാസികള്‍ തമ്മില്‍ സൗഹൃദത്തിന്റെ പാലം പണിയാന്‍ സാധിക്കും എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു മത്സരത്തിനിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

റോമിലെ കപാനെല്ലെ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടന്നത്. വ്യാഴാഴ്ച ഇറ്റലിയില്‍ എത്തിയ മുസ്ലീം മൗണ്ട് സിസി ടീമിന് ഗംഭീര സ്വീകരണമായിരുന്നു ഏര്‍പ്പെടുത്തിയത്. സെന്റ് പീറ്റേസ് ബസിലക്കയും വത്തിക്കാന്‍ മ്യൂസിയവും ഇംഗ്ലണ്ട് മുസ്ലീം ടീം സന്ദര്‍ശിച്ചിരുന്നു. ഇരു ടീമുകളും ഒരുമിച്ച് പ്രാതല്‍ കഴിക്കുകയും കുര്‍ബാനയില്‍ പങ്കെടുക്കുകയും ചെയ്തു.
ഇവര്‍ തങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ എല്ലാ സേവനങ്ങള്‍ക്കും നന്ദിയുണ്ടെന്ന് മൗണ്ട് സിസി ടീം അദ്ധ്യക്ഷന്‍ ഹനീഫ് മയറ്റ് പറഞ്ഞു. വത്തിക്കാന്‍ തങ്ങളോട് കാണിച്ച ആതിഥ്യമര്യാദയില്‍ അഭിമാനം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൗണ്ട് ക്രിക്കറ്റ് ക്ലബിലെ അംഗങ്ങളില്‍ ഭൂരിഭാഗവും പാക് വംശജരായിരുന്നു. ലോകം ഇപ്പോള്‍ നേരിടുന്ന സാംസ്കാരിക സംഘര്‍ഷത്തിന് ചെറിയ രീതിയിലെങ്കിലും ആശ്വാസം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു മത്സരം സംഘടിപ്പിച്ചത്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications