അവിശ്വാസ വോട്ടെടുപ്പില്‍ വിജയം; ബോറിസ് ജോണ്സണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തുടരും
ലണ്ടന്‍: അവിശ്വാസ വോട്ടെടുപ്പില്‍ ബ്രിട്ടീസ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് വിജയം. 148ന് എതിരെ 211 വോട്ടുകള്‍ നേടിയാണ് ബോറിസ് ജോണ്സണ് അവിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചത്. ജൂണ്‍ 6 തിങ്കളാഴ്ച അവിശ്വാസ വോട്ട് നേരിട്ട ബോറിസ് ജോണ്സണ് തന്റെ പ്രധാനമന്ത്രിപദത്തിന്റെ ഏറ്റവും ഭയാനകമായ പരീക്ഷണം നേരിട്ടത്.
40 ധികം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിമാര്‍ (ബോറിസ് ജോണ്‍സന്റെ സ്വന്തം പാര്ട്ടിക്കാര്) കൊവിഡ് ലോക്ക്ഡൗണ്‍ സമയത്ത് ചട്ടം ലംഘിച്ച് ഔദ്യോഗിക വസതിയില്‍ പാര്‍ട്ടി നടത്തിയതിന് ശേഷം പ്രധാനമന്ത്രി ജോണ്സണ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. മദ്യ വിരുന്നില്‍ പങ്കെടുത്തെന്ന് സമ്മതിച്ച ബോറിസ് പാര്‍ലമെന്റില്‍ ക്ഷമാപണം നടത്തിയെങ്കിലും പ്രതിപക്ഷവും ഭരണപക്ഷത്തിലെ ചിലരും രാജിയില്‍ ഉറച്ചു നിന്നു.

ഇതോടെ സംഭവത്തെ കുറിച്ച് അന്വേഷിക്കാനായി കമ്മീഷന് രൂപീകരിച്ചു. ബോറിസിന്റെ വസതിയില്‍ മാത്രമല്ല, മറ്റു മന്ത്രി മന്ദിരങ്ങളിലും സമാനമായ സല്‍ക്കാരങ്ങള്‍ നടന്നെന്നും അതില്‍ ബോറിസും പങ്കെടുത്തെന്നും അന്വേഷണ കമ്മീഷന് കണ്ടെത്തിയത്. അതേസമയം, അവിശ്വാസ വോട്ട് അതിജീവിക്കാന്‍ ജോണ്സന് 180 കണ്‍സര്‍വേറ്റീവ് എംപിമാരുടെ പിന്തുണ ആവശ്യമായിരുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റിന് ഹൗസ് ഓഫ് കോമണ്‍സിലോ അധോസഭയിലോ ആകെ 359 എംപിമാരാണുള്ളത്.
നിര്‍ണായക വോട്ടെടുപ്പിന് മുന്നോടിയായി, പിന്തുണ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ച ബോറിസ് ജോണ്സണ് തിങ്കളാഴ്ച ഹൗസ് ഓഫ് കോമണ്‍സ് മുറിയില്‍ ഡസന്‍ കണക്കിന് കണ്‍സര്‍വേറ്റീവ് നിയമനിര്‍മ്മാതാക്കളെ അഭിസംബോധന ചെയ്തിരുന്നു. അതേസമയം, താന്‍ രാജിവയ്ക്കില്ലെന്ന് ബോറിസ് ജോണ്സണ് പ്രതികരിച്ചിരുന്നു.
സംഭവത്തില്‍ ക്ഷമാപണം നടത്തി ബോറിസ് രംഗത്തെത്തിയിരുന്നു. രാജ്യം ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ രാജിവയ്ക്കില്ലെന്നാണു ജോണ്‍സന്റെ നിലപാട്. ആദ്യ ലോക്ഡൗണ്‍ കാലത്ത് ബോറിസ് ജോണ്‍സന്റെ ഔദ്യോഗിക വസതിയില്‍ അടക്കം മന്ത്രിഭവനങ്ങളില്‍ ക്രിസ്മസ് പാര്‍ട്ടികള്‍ നടന്ന വിവരം കഴിഞ്ഞ വര്‍ഷാവസാനം പുറത്തറിഞ്ഞതോടെയാണ് വിവാ?ദങ്ങള്‍ തുടങ്ങിയത്.
പാര്‍ട്ടിക്കുള്ളിലും പുറത്തും മാസങ്ങളായി ജോണ്സന് വലിയ പ്രതിസന്ധികളെയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ സാമ്പത്തിക നയങ്ങള്‍ അടക്കം പാളിപ്പോയെന്നാണ് വിമര്‍ശനം. ബ്രിട്ടീഷ് സമയം വൈകീട്ട് ആറിനും എട്ട് മണിക്കും ഇടയിലാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ടോറി പാര്‍ട്ടി എംപിമാരാണ് അവതരിപ്പിച്ചത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications