സൗദി ഹൈവേയിലേക്ക് വിമാനം കുതിച്ചെത്തി!! ശക്തമായ മണല്‍കാറ്റ്; ഞെട്ടുന്ന വീഡിയോ വൈറല്‍

  • Written By:
Subscribe to Oneindia Malayalam

ജിദ്ദ: വിമാനം ഇറങ്ങുന്ന സ്ഥലത്ത് പ്രത്യേകം സജ്ജമാക്കിയ നിലം വേണം. റണ്‍വേയില്‍ നിന്ന് തെന്നിമാറുന്നത് പോലും വന്‍ അപകടങ്ങള്‍ക്ക് കാരണമാകും. പക്ഷേ, സൗദിയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോ ആശ്ചര്യപ്പെടുത്തുന്നതാണ്.

ഒരു വിമാനം നടു റോഡിലേക്ക് ഇറങ്ങിയിരിക്കുന്നു. ശക്തമായ മണല്‍ക്കാറ്റടിക്കുമ്പോള്‍ കാഴ്ച കുറഞ്ഞതിനെ തുടര്‍ന്നാണ് ഇങ്ങനെ സംഭവിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ എന്താണ് യാഥാര്‍ഥ്യം. ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടേ ഇല്ല എന്നാണ് സൗദി അധികൃതര്‍ പറയുന്നത്. വിശദീകരിക്കാം....

ജിദ്ദ-മക്ക ഹൈവേയില്‍

ജിദ്ദ-മക്ക ഹൈവേയില്‍

ഹൈവേയിലേക്ക് വിമാനം പറന്നിറങ്ങുന്നതാണ് വീഡിയോ. വളരെ തിരക്കേറിയ ജിദ്ദ-മക്ക ഹൈവേയിലാണ് വിമാനം ഇറങ്ങുന്നത്. വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. മണിക്കൂറുകള്‍ക്കുള്ളില്‍ പതിനായിരങ്ങള്‍ വീഡിയോ കണ്ട് കഴിഞ്ഞു.

ശക്തമായ മണല്‍ക്കാറ്റ്

ശക്തമായ മണല്‍ക്കാറ്റ്

ശക്തമായ മണല്‍ക്കാറ്റടിക്കുന്നതിനിടെയാണ് വിമാനം ഹൈവേയിലേക്ക് എത്തിയിരിക്കുന്ന്. ദൂരക്കാഴ്ച നഷ്ടമായപ്പോള്‍ സംഭവിച്ചതാകാം എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍. എന്നാല്‍ ഏത് വിമാനമാണ് തിരക്കേറിയ നടുറോഡില്‍ എത്തിയിരിക്കുന്നത്? ്അക്കാര്യം വീഡിയോ പ്രചരിപ്പിക്കുന്നവര്‍ വ്യക്തമാക്കുന്നില്ല.

വാഹനങ്ങള്‍ ചീറപ്പായുന്നു

വാഹനങ്ങള്‍ ചീറപ്പായുന്നു

വിമാനത്തിന് അടുത്ത് കൂടെ കാറുകളും മറ്റു വാഹനങ്ങളും പോകുന്നത് ദൃശ്യമാണ്. മണല്‍ക്കാറ്റടിക്കുന്നതിനാല്‍ കാറുകളെല്ലാം ഹെഡ് ലൈറ്റുകളിട്ടാണ് യാത്ര ചെയ്യുന്നത്. പക്ഷേ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തി.

ഹൈവേയില്‍ ഇറങ്ങിയിട്ടില്ല

ഹൈവേയില്‍ ഇറങ്ങിയിട്ടില്ല

വീഡിയോയില്‍ പറയുന്നത് പോലെ വിമാനം ഹൈവേയില്‍ ഇറങ്ങിയിട്ടില്ലെന്ന് സൗദി വ്യോമയാന അധികൃതര്‍ വിശദീകരിച്ചു. അറബ് ന്യൂസ് ആണ് ഉദ്യോഗസ്ഥരുടെ വിശദീകരണം പുറത്തുവിട്ടത്. മാത്രമല്ല, വീഡിയോ യാഥാര്‍ഥ്യവുമാണെന്ന് അവര്‍ പറഞ്ഞു.

പഴയ വീഡിയോ

പഴയ വീഡിയോ

ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നാണ് വിഡിയോ എടുത്തിരിക്കുന്നതെന്ന് വ്യോമയാന ഉദ്യോഗസ്ഥര്‍ പറയുന്നു. പഴയ വീഡിയോ ആണിത്. 2015 സപ്തംബറിലാണ് ഇത് ഷൂട്ട് ചെയ്തിരിക്കുന്നത്.

വിശ്വസിക്കേണ്ട

വിശ്വസിക്കേണ്ട

ശക്തമായ മണല്‍കാറ്റുണ്ടായപ്പോള്‍ എടുത്ത വീഡിയോ ആണിതെന്നും അധികൃതര്‍ വിശദീകരിച്ചു. പക്ഷേ, പുതിയ സംഭവമായിട്ടാണ് വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുന്നത്. മാത്രമല്ല, ജിദ്ദ-മക്ക ഹൈവേയിലാണെന്നും ചിലര്‍ പറയുന്നു. ഇതെല്ലാം വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

English summary
Video: Plane lands on busy highway as sandstorm hits Saudi Arabia

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്