ഭക്ഷണമെന്നു കരുതി നീര്‍നായ പിടിച്ചത് പെണ്‍കുട്ടിയെ!!കുട്ടിയേയും കൊണ്ട് നീര്‍നായ വെള്ളത്തിലേക്ക്!!!

  • Posted By:
Subscribe to Oneindia Malayalam

ടൊറന്റോ:ആഹാരമാണെന്നു കരുതി നീര്‍നായ പെണ്‍ക്കുട്ടിയെ വെള്ളത്തിലേക്ക് വലിച്ചുകൊണ്ടു പോകുന്ന വീഡിയോ വൈറലാകുന്നു. കനഡയുടെ പടിഞ്ഞാറന്‍ തീരദേശമായ സ്റ്റീവ്സ്റ്റാണ്‍ തുറമുഖത്താണ് സംഭവം നടക്കുന്നത്. മാതാപിതാക്കളോടൊപ്പം തുറമുഖത്തെത്തിയ പെണ്‍ക്കുട്ടിയെ നീര്‍നായ തന്ത്ര പൂര്‍വ്വം പിടിക്കുകയായിരുന്നു.

sea lion attack girl

നദിയില്‍ നീന്തുകയായിരുന്ന നീര്‍നായക്ക് കാഴ്ചക്കാരില്‍ ചിലര്‍ ഭക്ഷണം നല്‍കുന്നുണ്ടായിരുന്നു. ഇതു നോക്കി നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. കുറച്ചു സമയത്തിനു ശേഷം ഉയരം കുറഞ്ഞ കൈവരിയില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ ചാടിപ്പിടിക്കുകയും വെള്ളത്തിലേക്ക് വലിച്ചു കൊണ്ടുപോകുകയുമായിരുന്നു. കണ്ടു നിന്നവരില്‍ ഒരാള്‍ ഉടന്‍ തന്നെ വെള്ളത്തില്‍ ചാടി പെണ്‍ക്കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഒരു നിമിഷം പോലും പാഴാക്കാതെ കൂടെ നിന്നിരുന്നയാള്‍ വെള്ളത്തിലേക്ക് ചാടി പെണ്‍കുട്ടിയെ പിടിച്ചു കരയിലേക്ക് ഇട്ടിരുന്നില്ലെങ്കില്‍ ചെറിയൊരു അശ്രദ്ധകൊണ്ട് മാത്രം ആ പെണ്‍കുട്ടിക്ക് ജീവന്‍ നഷ്ടമാകുമായിരുന്നു.

ഇതിന്റെ വീഡിയോ ഇപ്പോള്‍ യൂട്യൂബിലും നവമാധ്യമങ്ങളിലും വൈറലായിരിക്കുകയാണ്. രണ്ടു ദിവസം കൊണ്ട് ഈ വീഡിയോ യൂട്യൂബില്‍ 60 ലക്ഷത്തിലേറെ പേരാണ് കണ്ടത്.

English summary
The first part of a now-viral video shows a sea lion swimming near a dock in Steveston, a seaside community on Canada's western coast. The sound of cameras clicking can be heard in the background as onlookers marveled at its size.
Please Wait while comments are loading...