വിജയ് മല്യ: കേസില്‍ ലണ്ടന്‍ കോടതി ഇന്ന് വാദം കേള്‍ക്കും
വാദം കേള്‍ക്കുന്നത് ഇന്ത്യക്കു വേണ്ടി
ലണ്ടന്‍: ഇന്ത്യയിലെ ബാങ്കുകള്‍ക്ക് കോടികളുടെ കടമുണ്ടാക്കി രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ കേസില്‍ ലണ്ടനിലെ വെസ്റ്റ്മനിസ്റ്റര് കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും. കഴിഞ്ഞ മേയ് 13 നായിരുന്നു കോടതി വാദം കേള്‍ക്കേണ്ടിയിരുന്നത്. ലണ്ടനിലുള്ള മല്യയെ ഏപ്രിലില്‍ സ്കോട്ട്ലണ്ട് യാര്‍ഡ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും മണിക്കൂറുകള്‍ക്കു ശേഷം വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് ജാമ്യം അനുവദിക്കുകയായിരുന്നു.
ഇന്ത്യയിലെ 17 ബാങ്കുകളില്‍ നിന്നായി 9,000 കോടിയ രൂപയുടെ കടം വരുത്തി വെച്ചാണ് മല്യ രാജ്യം വിട്ടത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചു മുതല്‍ മല്യ ലണ്ടനിലാണ്. ഇന്ത്യയും ഇഗ്ലണ്ടും മല്യയെ തിരികെ ഇന്ത്യയിലെത്തിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇന്ത്യക്ക് കോടികളുടെ ബാധ്യത വരുത്തിവെച്ചിട്ടും ലണ്ടനില്‍ സുഖജീവിതമാണ് മല്യ നയിക്കുന്നത്.

ബര്‍മ്മിങ്ഹാമില്‍ നടന്ന ഇന്ത്യ-പാകിസ്ഥാന് ക്രിക്കറ്റ് മത്സരം കാണാന്‍ മല്യ എത്തിയിരുന്നു. എഡ്ഗ്ബാസ്റ്റണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെള്ള കോട്ടുമിട്ട് കളി കാണുന്ന മല്യയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പങ്കെടുത്ത പുസ്തക പ്രകാശന ചടങ്ങില്‍ മല്യ പങ്കെടുത്തതും വന്‍ വിവാദമായിരുന്നു. ഇന്ത്യയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഇംഗ്ലണ്ടിലെ സ്കോട്ട്ലണ്ട് യാര്‍ഡ് മല്യയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇംഗ്ലണ്ട് സന്ദര്‍ശിച്ചപ്പോള്‍ മല്യയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.
-
പാലക്കാട് ഐഐടിയില്‍ ഒഴിവുകള്‍; ശമ്പളം 1.12 ലക്ഷം വരെ, നിങ്ങള്‍ യോഗ്യരാണോ? -
കിടിലൻ ഐഡിയ; ഇവി ചാർജിങ് സ്റ്റേഷൻ ബിസിനസ്സിലൂടെ ലക്ഷങ്ങൾ വരുമാനം -
റെയിൽടെൽ കോർപ്പറേഷനിൽ ഒഴിവുകൾ: ആർക്കൊക്കെ അപേക്ഷിക്കാം..അറിയാം -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ












Click it and Unblock the Notifications