കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യനില്‍ വയലറ്റ് നിറത്തില്‍ സണ്‍സ്‌പോട്ടുകള്‍, പൊട്ടിത്തെറി; രാക്ഷസ ജ്വാലകള്‍ ഭൂമിയിലെത്തും

Google Oneindia Malayalam News

വാഷിംഗ്ടണ്‍: സൂര്യനിലെ രാസമാറ്റങ്ങള്‍ ഒരിക്കല്‍ കൂടി ശാസ്ത്രലോകത്തെ ഭയപ്പെടുത്തുന്നു. വയലറ്റ് നിറത്തിലുള്ള സണ്‍സ്‌പോട്ടുകളാണ് കഴിഞ്ഞ ദിവസം ദൃശ്യമായിരിക്കുന്നത്. അതിതീവ്രമായൊരു വിസ്‌ഫോടനത്തിന് സൂര്യന്‍ വീണ്ടും സാക്ഷ്യം വഹിക്കേണ്ടി വരുമെന്നാണ് വിവരം. എന്നാല്‍ ഭൂമിക്കാണ് ഇതോടെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ചിരിക്കുന്നത്.

ഏത് നിമിഷവും സൂര്യന്‍ തീതുപ്പി ഭൂമിക്ക് നേരെ പാഞ്ഞടുക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. വലിയ നാശനഷ്ടങ്ങളില്‍ മാത്രമേ ഇത് അവസാനിക്കൂ. ഭൂമിക്ക് സൂര്യനില്‍ നിന്ന് നേരിടേണ്ടി വരുന്ന ഈ അഗ്നിശാപം നേരിടാനാവാത്ത സാഹചര്യമാണ് ഉള്ളത്. കാരണം സൂര്യനിലെ വിസ്‌ഫോടനം അപ്രതീക്ഷിതമാണ്. വിശദമായ വിവരങ്ങളിലേക്ക്.....

1

രണ്ട് ദിവസം മുമ്പാണ് വലിയൊരു മുന്നറിയിപ്പ് സൂര്യനില്‍ നിന്ന് ലഭിച്ചത്. തീര്‍ത്തും അപ്രചനീയ സ്വഭാവം കാണിച്ചിരുന്ന ഒരു സണ്‍സ്‌പോട്ട് വലിയ ഭീഷണി ഉയര്‍ത്തിയിരുന്നു. എആര്‍ 3165 എന്നാണ് ഈ സണ്‍സ്‌പോട്ട് അറിയപ്പെട്ടിരുന്നത്. ബഹിരാകാശ ശാസ്ത്രജ്ഞരെല്ലാം വലിയ ഭയത്തോടെയാണ് ഈ സണ്‍സ്‌പോട്ടിനെ കണ്ടിരുന്നു. ഇവരുടെ ആശങ്ക പോലെയുള്ള കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ഡിസംബര്‍ പതിനഞ്ചിന് അര്‍ധ രാത്രി ഈ സണ്‍സ്‌പോട്ടില്‍ ഒന്നിലധികം തവണ വന്‍ വിസ്‌ഫോടനങ്ങള്‍ നടന്നുവെന്നാണ് കണ്ടെത്തല്‍.

2

ബാബ വംഗയ്ക്ക് മുകളില്‍; ഫൈനലിസ്റ്റുകളെ പ്രവചിച്ച ജ്യോതിഷി പറയുന്നു 'അര്‍ജന്റീന' കപ്പുയര്‍ത്തുംബാബ വംഗയ്ക്ക് മുകളില്‍; ഫൈനലിസ്റ്റുകളെ പ്രവചിച്ച ജ്യോതിഷി പറയുന്നു 'അര്‍ജന്റീന' കപ്പുയര്‍ത്തും

സൂര്യനിലെ ഈ വന്‍ വിസ്‌ഫോടനത്തെ തുടര്‍ന്ന് പതിനെട്ട് മീറ്റററോളം ഉയരത്തിലുള്ള തീജ്വാലകളാണ് ഉണ്ടായിരിക്കുന്തന്. ഇവ അതിവേഗത്തിലാണ് ഭൂമിയുടെ കാന്തിക മണ്ഡലത്തിലേക്ക് എത്തുക. അള്‍ട്രാ വയലറ്റ് റേഡിയേഷന്റെ തരംഗം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഭൂമിയുടെ കാന്തിക മണ്ഡലത്തിലേക്ക് അള്‍ട്രാ വയലറ്റ് റേഡിയേഷനാണ് ഇവര്‍ എത്തിക്കുന്നത്. അതേസമയം റേഡിയോ തരംഗങ്ങള്‍ പൂര്‍ണമായും ഭൂമിയില്‍ ഇല്ലാതാവും. ഇത് കമ്മ്യൂണിക്കേഷനെ മാത്രമല്ല, മറ്റ് പലതിനെയും ബാധിക്കും. എയര്‍ലൈനുകള്‍, ഷിപ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തനവും ഇതോടെ ഇല്ലാതാവുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.

3

അതേസമയം സാങ്കേതിക പ്രശ്‌നങ്ങള്‍ വരുമെങ്കിലും, അതിലും വലുതാണ് ഇനി വരാനുള്ളതെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. എം ക്ലാസ് വിഭാഗത്തിലുള്ള സൂര്യനില്‍ നിന്നുള്ള തീജ്വാലകളാണ് എആര്‍3165ല്‍ നിന്നുണ്ടാവുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ പതിനെട്ട് സൗര കൊടുങ്കാറ്റുകള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഭൂമിയുടെ ഏറ്റവും മുകളിലായിട്ടുള്ള അന്തരീക്ഷ മേഖലയിലാണ് അള്‍ട്രാവയലറ്റ് തരംഗങ്ങള്‍ എത്തിയിരിക്കുന്നത്. തുടര്‍ച്ചയായി റേഡിയോ സിഗ്നലുകള്‍ തടസ്സപ്പെടുന്നതിലൂടെ, ഭൂമിയുടെ നാശമാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്നാണ് വിവരം.

4

Skin Care: റെഡ് വൈന്‍ അത്ര നിസ്സാരക്കാരനല്ല; ചര്‍മത്തിന് കിട്ടാന്‍ പോകുന്നത് ഇതാ ഈ ഗുണങ്ങള്‍!!

അള്‍ട്രാ വയലറ്റ് രശ്മികളാണ് ഭൂമിയുടെ കാന്തിക മണ്ഡലം ആക്രമിക്കപ്പെടുമെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ഓരോ മേഖലയിലും ഓരോ തരത്തില്‍ വൈദ്യുത തടസ്സമുണ്ടാവുകയാണ് ചെയ്യുക. എല്ലാ കണക്ഷനും ഒരുമിച്ച് ഇല്ലാതാവും. ഇവ എല്ലാ രാജ്യങ്ങളിലും ആഞ്ഞ് വീശും. സമുദ്ര മേഖലയെയാണ് ഈ സൗരജ്വാലകള്‍ ഇതുവരെ ബാധിച്ചിരിക്കുന്നത്. ഒപ്പം ഓസ്‌ട്രേലിയയും, ന്യൂസിലാന്‍ഡും വരും. എന്നാല്‍ ഓരോ വന്‍കരയിലേക്കും വന്‍ ത്വജാലകളാണ് എത്തുന്നത്. ഇത് ഉടന്‍ അവസാനിക്കുന്ന ലക്ഷണവുമില്ല.

5

ഇപ്പോഴത്തെ രീതിയില്‍ സൂര്യനില്‍ നിന്ന് തീജ്വാലകള്‍ പുറന്തള്ളപ്പെട്ടാല്‍ അത് അമേരിക്ക, യൂറോപ്പ്, ഇന്ത്യ, എന്നിവിടങ്ങളില്‍ ഉള്ളവരെ കാര്യമായി ബാധിക്കും. ഇവിടെയുള്ള റേഡിയോ തരംഗങ്ങളെ ഇത് ബാധിക്കും. ഈ രാജ്യങ്ങളിലെ ആശയവിനിമ സംവിധാനങ്ങളെ മൊത്തം ഇത് താളം തെറ്റിക്കും. അത് മാത്രമല്ല കപ്പലുകളെ ബന്ധപ്പെടുന്ന തരംഗങ്ങളെയും ഇവ ഇല്ലാതാക്കും. ജിപിഎസ് ഉപയോഗം അതുപോലെ തടയപ്പെട്ടാല്‍ രാജ്യത്തെ പല ഡിജിറ്റല്‍ സര്‍വീസുകളും നിലയ്ക്കും. പ്രത്യേകിച്ച് ട്രാഫിക് സിഗ്നലുകള്‍ അടക്കം ഇതിനെ ആശ്രയിച്ചാണ് ഉള്ളത്.

6

ഒരു മാസത്തോളം ലോട്ടറി പേഴ്‌സില്‍, സമ്മാനമില്ലെന്ന് കരുതി ഉപേക്ഷിച്ചു, ദമ്പതികളെ തേടിയെത്തി മഹാഭാഗ്യംഒരു മാസത്തോളം ലോട്ടറി പേഴ്‌സില്‍, സമ്മാനമില്ലെന്ന് കരുതി ഉപേക്ഷിച്ചു, ദമ്പതികളെ തേടിയെത്തി മഹാഭാഗ്യം

കഴിഞ്ഞ 48 മണിക്കൂറില്‍ രണ്ട് എം6 സൗരജ്വാലകളാണ് ആഞ്ഞുവീശിയത്. ഇതിലൊന്നാണ് ഡിസംബര്‍ പതിനഞ്ചിന് ഉണ്ടായത്. തൊട്ടടുത്ത ദിവസം തന്നെ രണ്ടാമത്തെ തീജ്വാലകളുടെ വരവും ദൃശ്യമായി. എക്‌സ് ക്ലാസ്സിലുള്ള ഇത്തരം സൗരജ്വാലകള്‍ ഇന്നും നാളെയുമായി ഭൂമിയിലേക്ക് വീണ്ടും വരാനുള്ള സാധ്യത വളരെ കൂടുതലാണ്. നമ്മുടെ ഉപഗ്രഹങ്ങളെ വരെ ഇത് നശിപ്പിക്കും. ഇന്റര്‍നെറ്റ്, വൈദ്യുത ഗ്രിഡുകള്‍ എന്നിവയെല്ലാം ഇതിലൂടെ നശിക്കും. അതേസമയം ഇവ കൃത്യമായി എപ്പോള്‍ വരുമെന്നും, സണ്‍സ്‌പോട്ടില്‍ എപ്പോഴെല്ലാം വിസ്‌ഫോടനം നടക്കുമെന്നും പ്രവചിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്.

English summary
violet colour sunspot witness multiple blasts and solar flare is coming to earth warns scientists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X