ദേ....ലണ്ടനിലെ മിന്നല്‍ മുരളി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, അവസാനം സംഭവിച്ചത് കണ്ടോ
ലണ്ടന്‍: ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ സംവിധാനം ചെയ്ത മിന്നല്‍ മുരളി എന്ന സിനിമ വമ്പന്‍ ഹിറ്റായിരുന്നു. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ മിന്നലേറ്റ് രക്ഷപ്പെടുന്നവരെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് വലിയ പ്രധാന്യം ലഭിച്ചിരുന്നു. ഇപ്പോഴിതാ അങ്ങനെയൊരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീഡിയോ ഗെയിം കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ യു കെയിലെ ഒരു ചെറുപ്പക്കാരനെ കുറിച്ചാണ് ആ വാര്‍ത്ത.
image credit: stormstruckcosplay

ഓക്സ്ഫോര്‍ഡ് മെയിലിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, തന്റെ സ്വീകരണമുറിയില്‍ വീഡിയോ ഗെയിം കളിക്കുന്നതിനിടെയാണ് മിന്നലാക്രമണം ഉണ്ടായത്. വിചിത്രമെന്നു പറയട്ടെ, യുവാവിന്റെ വലതുകൈയില്‍ പാടുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സെപ്തംബര്‍ 5, തിങ്കളാഴ്ച, എയ്ഡന്‍ റോവന്‍ തന്റെ പ്ലേസ്റ്റേഷനില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍, ഉച്ചത്തിലുള്ള ഒരു ശബ്ദം കേള്‍ക്കുകയും ശരീരത്തിലുടനീളം ഷോക്കേല്‍ക്കുന്ന പോലെ അനുഭവിക്കുകയും ചെയ്‌തെന്ന് പറയുന്നു.

ഇംഗ്ലണ്ടിലെ അബിംഗ്ഡണില്‍ സ്വദേശിയായ 33 കാരനെ ജോണ്‍ റാഡ്ക്ലിഫ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുമ്പോള്‍ എത്തിക്കുകയായിരുന്നു. യുവാവിന് ഇടിമിന്നലേറ്റെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. ആശുപത്രിയില്‍ എത്തിയ ഇയാളെ മണിക്കൂറുകളോളമാണ് നിരീക്ഷിച്ചത്.

വളരെ ഉച്ചത്തിലുള്ള ഇടിമുഴക്കം ഉണ്ടായി, ഒരുതരം കനത്ത അനുഭവം എനിക്ക് അനുഭവപ്പെട്ടു, എന്നിട്ട് എന്റെ വലതു കൈയില്‍ ഇപ്പോള്‍ പൊള്ളലേറ്റെന്ന് അദ്ദേഹം പറഞ്ഞു. എന്റെ ബോധം തിരിച്ചുവരാന്‍ ഒരു മിനിറ്റോളം എടുത്തു, ആശയക്കുഴപ്പം തോന്നി. ഞാന്‍ മുകളിലേക്ക് പോയി എന്താണ് സംഭവിച്ചതെന്ന് അറിയാത്തതിനാല്‍ എന്റെ ഭാര്യയോട് നനഞ്ഞ ടവല്‍ ചോദിച്ചു, ഈ സമയത്ത് എന്റെ കൈ പൊള്ളുന്നുണ്ടായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, അന്തരീക്ഷത്തില്‍ ശേഖരിക്കപ്പെടുന്ന സ്ഥിതവൈദ്യുതോര്‍ജ്ജം സ്വയം മോചനം നേടുന്നതിന്റെ ഫലമായുണ്ടാകുന്ന പ്രതിഭാസമാണ് മിന്നല്‍ അഥവാ ഇടിമിന്നല്‍. മിക്കപ്പോഴും ഇലക്ട്രോണുകളുടെ അഥവാ ഋണോര്‍ജ്ജ കണങ്ങളുടെ പ്രവാഹമാണ് മിന്നല്‍. അഗ്‌നിപര്‍വ്വത സ്‌ഫോടനസമയത്ത് തുടര്‍ച്ചയായ മിന്നലുകള്‍ ഉണ്ടാവാറുണ്ട്. മിന്നല്‍ വായുവിനെ കീറി മുറിക്കുമ്പോള്‍ ഉണ്ടാകുന്ന ഭയാനകമായ ശബ്ദത്തെ ഇടിമുഴക്കം എന്നു വിളിക്കുന്നത്.












Click it and Unblock the Notifications