കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോലിയുടെ ആരാധകന് പാക് കോടതി ജാമ്യം നിഷേധിച്ചു

  • By Anwar Sadath
Google Oneindia Malayalam News

ഇസ്ലാമാബാദ്: പോലീസ് കാര്യമായ തെളിവുകള്‍ ഹാജരാക്കാതിരുന്നിട്ടും ഇന്ത്യന്‍ പതാക ഉയര്‍ത്തിയെന്ന പേരില്‍ ജയിലില്‍ കഴിയുന്ന വിരാട് കോലിയുടെ ആരാധകന് കോടതി ജാമ്യം നിഷേധിച്ചു. ഉമര്‍ ദരാസ് എന്ന 22 കാരനാണ് വീടിനുമുകളില്‍ പാക്കിസ്ഥാന്‍ പതാക ഉയര്‍ത്തിയെന്നപേരില്‍ ജയിലില്‍ കഴിയുന്ത്.

കുറ്റക്കാരനാണെന്നുകണ്ടാല്‍ 10 വര്‍ഷംവരെ തടവുലഭിക്കാവുന്ന കുറ്റമാണ് ഉമറിനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ കേസില്‍ കാര്യമായ തെളിവുകള്‍ കണ്ടെത്താന്‍ പോലീസിന് സാധിച്ചിരുന്നില്ല. അതേസമയം, കോടതി ഉമറിന് ജാമ്യം നിഷേധിച്ചത് ഞെട്ടിച്ചുവെന്ന് ഉമറിന്റെ അഭിഭാഷകന്‍ പറഞ്ഞു. മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

viratkohli

ഉമറിനെതിരെ തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ അസിസ് ചീമ പറഞ്ഞിരുന്നു. സംഭവം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് പ്രതിക്കെതിരെ കാര്യമായ നടപടിവേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. പോലീസ് തെളിവുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയിട്ടും കോടതി ജാമ്യം നിഷേധിച്ചത് അസാധാരണ സംഭവമായാണ് വിലയിരുത്തുന്നത്.

ജനുവരി 25നാണ് ഉമറിനെ പോലീസ് അറസ്റ്റ് ചെയ്തത്. വിരാട് കോലിയുടെ ആരാധകനായ ഉമര്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ വിരാടിന്റെ തകര്‍പ്പന്‍ പ്രകടനത്തെ തുടര്‍ന്ന് തന്റെ വീടിന്റെ മുകളില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തുകയായിരുന്നു. ഇന്ത്യന്‍ പതാക ഉയര്‍ത്തുന്നത് കുറ്റകരമായതിനാലാണ് തയ്യല്‍ക്കടക്കാരനായ ഉമറിനെ പോലീസ് അറസ്റ്റ് ചെയ്തത്.

English summary
Virat Kohli’s Pakistani fan’s bail plea dismissed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X