യുക്രൈന്റെ കടുത്ത നടപടി; ഇന്ത്യ അടക്കം അഞ്ച് രാജ്യങ്ങളിലെ അംബാസിഡര്‍മാരെ പുറത്താക്കി
കീവ്: റഷ്യയുമായുള്ള യുദ്ധത്തില്‍ തകര്‍ന്ന് തരിപ്പണമായി നില്‍ക്കുകയാണ് യുക്രൈന്. ഇതിനിടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ കടുത്ത നടപടിയെടുത്തിരിക്കുകയാണ് യുക്രൈന് പ്രസിഡന്റ് വോള്‍ഡിമിര്‍ സെലെന്‍സ്കി. ഇന്ത്യ അടക്കമുള്ള അഞ്ച് രാജ്യങ്ങളിലെ അംബാസിഡര്‍മാരെ യുക്രൈന് പ്രസിഡന്റ് പുറത്താക്കി. ഇന്ത്യ, ജര്‍മനി, നോര്‍വേ, ചെക്ക് റിപബ്ലിക്ക്, ഹംഗറി, എന്നീ രാജ്യങ്ങളിലെ അംബാസിഡര്‍മാരെയാണ് പുറത്താക്കിയത്. പ്രസിഡന്റിന്റെ വെബ്സൈറ്റിലാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം എന്തുകൊണ്ട് അംബാസിഡര്‍മാരെ പുറത്താക്കി എന്നതിന് യാതൊരു കാരണവും സെലിന്സ്കിയോ യുക്രൈനോ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

പിന്‍വലിക്കപ്പെട്ട അംബാസിഡര്‍മാര്‍ക്ക് മറ്റെന്തെങ്കിലും ഉത്തരവാദിത്തങ്ങള്‍ നല്‍കുമോ എന്നും വ്യക്തമല്ല. രാജ്യത്തെ പ്രതിനിധീകരിക്കുന്ന നയതന്ത്രജ്ഞരോട് അന്താരാഷ്ട്ര പിന്തുണ സ്വരൂപീക്കാനാണ് സെലിന്‍സ്കി ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം സൈനിക സഹായവും ഒരുക്കാന്‍ ആവശയ്പ്പെട്ടിട്ടുണ്ട്. യുക്രൈന് ഇപ്പോഴും റഷ്യക്കെതിരെ ശക്തമായി പോരാടി കൊണ്ടിരിക്കുകയാണ്. എന്നാല്‍ രാജ്യമാകെ തകര്‍ന്ന് നാശമായിരിക്കുകയാണ്. റഷ്യ പ്രധാനമായും യുക്രൈന് പൂര്‍ണമായും തകര്‍ക്കുന്നതിനാണ് നേതൃത്വം നല്‍കിയത്. അന്താരാഷ്ട്ര തലത്തില്‍ യുദ്ധം അപലപിക്കപ്പെട്ടെങ്കിലും വേണ്ടത്ര പിന്തുണ പല രാജ്യങ്ങളില്‍ നിന്നും ലഭിച്ചിട്ടില്ല.
അതേസമയം ജര്‍മനിയുമായുള്ള റഷ്യയുടെ ബന്ധം യുദ്ധം തുടങ്ങിയ ശേഷം അത്ര നല്ല രീതിയില്‍ അല്ല. പലപ്പോഴും ജര്‍മനിയുടെ നിലപാട് യുക്രൈന് എതിരാണെന്ന് വേണം പറയാന്‍. റഷ്യയില്‍ നിന്നുള്ള ഊര്‍ജ വിതരണത്തെ ആശ്രയിച്ചാണ് ജര്‍മനി നില്‍ക്കുന്നത്. ഇന്ധനം മാത്രമല്ല, മറ്റ് പല കാര്യങ്ങളും ജര്‍മനിക്ക് റഷ്യയെ ആശ്രയിക്കേണ്ടി വരും. നിലവില്‍ ജര്‍മന്‍ നിര്‍മിത ടര്‍ബൈന്‍ കാനഡയില്‍ അറ്റകുറ്റപണികള്‍ നടത്തി കൊണ്ടിരിക്കുകയാണ്. റഷ്യന്‍ പ്രകൃത വാതക ഭീമനായ ഗ്യാസ്പ്രോമിന് ഈ ടര്‍ബൈന്‍ നല്‍കാനാണ് ജര്‍മനിയുടെ തീരുമാനം. ഇതിലൂടെ മാത്രമേ യൂറോപ്പിലേക്ക് ഗ്യാസ് എത്തിക്കാന്‍ സാധിക്കൂ.
ജര്‍മനിയുടെ ആവശ്യം കാനഡ തള്ളണമെന്ന് ശക്തമായി യുക്രൈന് വാദിക്കുന്നു. റഷ്യക്കെതിരെ അന്താരാഷ്ട്ര ഉപരോധമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ഈ ടര്‍ബൈന്‍ എങ്ങനെയാണ് കൈമാറുകയെന്ന് യുക്രൈന് ചോദിക്കുന്നു. കാനഡ തന്നെ ഇത് കൈവശം വെക്കണമെന്ന് യുക്രൈന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഡോണ്‍ബാസിലെ റഷ്യയുടെ ആക്രമണങ്ങള്‍ തടയാനാണ് കൂടുതല്‍ ആയുധങ്ങള്‍ യുക്രൈന് ആവശ്യപ്പെട്ടത്. ലോക രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ ഒത്തുതീര്‍പ്പിന് യാതൊരു താല്പര്യവുമില്ലെന്ന മൂഡിലാണ് റഷ്യ.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications