ഐസിസ് തീവ്രവാദികളുടെ കുടുംബത്തെ കൊല്ലുമെന്ന് ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: ഐസിസ് ഭീകരര്‍ക്കെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. തനിക്ക് ഐസിസ് തലമുറയെ ഇല്ലാതാക്കണമെന്നാണ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. ഐസിസ് ഭീകരരുടെ കുടുംബത്തെ തനിക്ക് കൊല്ലണം. ഐസിസ് ശക്തി കേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റ് റദ്ദാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
സിറിയയിലും ഇറാഖിലും ഇന്റര്‍നെറ്റ് സൗകര്യം റദ്ദാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. തീവ്രവാദികള്‍ നമ്മുടെ രാജ്യത്തെ ആക്രമിക്കുന്നു. നമ്മുടെ സുഹൃത്തുകളും സഹോദരീ-സഹോദരന്മാരും കൊല്ലപ്പെടുന്നു. അവര്‍ക്ക് നമ്മളെ കൊല്ലാമെങ്കില്‍ എന്തുകൊണ്ട് അവരെ നമുക്ക് കൊല്ലാന്‍ പാടില്ലേയെന്നാണ് അദ്ദേഹം ചോദിച്ചത്.

ഭീകരവാദികളുടെ കുടുംബത്തെ കൊല്ലുന്നത് ജനീവ കണ്‍വെന്‍ഷന് എതിരാണെന്ന് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയോട് ചിലര്‍ പ്രതികരിച്ചു. കുഴപ്പക്കാരനായ സ്ഥാനാര്‍ത്ഥി എന്നാണ് ട്രംപിന്റെ സഹ സ്ഥാനാര്‍ത്ഥിയായ ജെബ് ബുഷ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
വ്യവസ്ഥയില്ലാത്ത പ്രസിഡന്റായിരിക്കും ട്രംപ് എന്നും ജെബ് ബുഷ് ആരോപിച്ചു. സിലിക്കണ്‍ വാലിയിലുള്ള ആളുകളെ ഉപയോഗിച്ച് സര്‍ക്കാര്‍ ഐസിസ് ഭീകരരെ ഇന്റര്‍നെറ്റില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ശ്രമിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.


Click it and Unblock the Notifications