കൊലപാതകത്തിന്റെ ചുരുളഴിച്ചത് കേതന്റെ സഹോദരിയുടെ സംശയം; സിയ കുടുങ്ങിയത് ഇങ്ങനെ

മഹാരാഷ്ട്രയില്‍ ട്രക്കിംഗിനിടെ യുവതി പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് രാജ്യം. കാമുകനൊപ്പം ജീവിക്കാനാണ് സിയ ഗോയല്‍ എന്ന യുവതി പ്രതിശ്രുത വരനായ കേതന്‍ അഗര്‍വാള്‍ എന്ന ബിസിനസുകാരനെ കൊലപ്പെടുത്തിയത്. ഈ സംഭവത്തിന്റെ ചുരുളഴിയാന്‍ കാരണം കേതന്‍ അഗര്‍വാളിന്റെ സഹോദരിക്കുണ്ടായ ചില സംശയങ്ങള്‍ ആയിരുന്നു.

ജൂണ്‍ 18 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ലോഹഗഡ് കോട്ടയില്‍ സിയയോടൊപ്പം ട്രക്കിംഗ് യാത്രയ്ക്കിടെ കേതന്‍ അഗര്‍വാള്‍ ഒരു മലയിടുക്കില്‍ വീണു മരിച്ചു എന്നായിരുന്നു ആദ്യം പുറത്തുവന്നത്. അപകടമരണമായി തന്നെയായിരുന്നു ഇത് കണക്കാക്കിയിരുന്നത്. ലോണാവാല റൂറല്‍ പോലീസ് അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ തുടക്കം മുതലെ കേതന്റെ സഹോദരിയ്ക്ക് ഇതില്‍ ചില സംശയങ്ങള്‍ ഉണ്ടായിരുന്നു.

Ketan Agarwal s Murder

അവരുടെ സംശയമാണ് ദുരൂഹമായ ഗൂഢാലോചനയുടെ ചുരുളഴിയലിന് തുടക്കമിട്ടത്. കേതന്റെ ശവസംസ്‌കാരത്തിന് ശേഷവും സഹോദരി അപകടത്തെ സംശയിക്കുകയും വിശകലനം ചെയ്യുകയും ചെയ്തു. ഇതിനിടയില്‍ ഉത്തരം ലഭിക്കാത്ത നിരവധി ചോദ്യങ്ങള്‍ അവരെ അലട്ടി. കേതന്റെ മരണവും ശവസംസ്‌കാരവും കഴിഞ്ഞ് നാല് ദിവസങ്ങള്‍ക്ക് ശേഷം സിയ ഗോയല്‍, കേതന്റെ കുടുംബത്തിന്റെ വീട് സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചിരുന്നു.

ഈ സന്ദര്‍ശന വേളയില്‍, ലോഹഗഡില്‍ എന്താണ് സംഭവിച്ചതെന്ന് കേതന്റെ സഹോദരി സിയയോട് വിശദമായി ചോദിച്ചു. കേതനും സിയയും മൂന്ന് തവണ ലോഹഗഡിലേക്ക് ട്രെക്കിംഗ് നടത്തിയിരുന്നു, മെയ് 31, ജൂണ്‍ 14, ജൂണ്‍ 18 എന്നീ ദിവസങ്ങളിലായിരുന്നു അത്. സിയയുടെ മറുപടികളിലെ പൊരുത്തക്കേടുകളും ചില ചോദ്യങ്ങളില്‍ നിന്നുള്ള അവരുടെ ഒളിച്ചോട്ടവും സഹോദരിയുടെ സംശയം വര്‍ധിപ്പിച്ചു.

തുടര്‍ന്ന് സഹോദരി കുടുംബവുമായി തന്റെ സംശയങ്ങള്‍ പങ്കുവെച്ചു, തുടര്‍ന്ന് അവര്‍ പൊലീസ് സ്‌റ്റേഷനിലെത്തി കേസ് അന്വേഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കുടുംബത്തിന്റെ നിര്‍ബന്ധപ്രകാരം പൊലീസ് സിസിടിവി ദൃശ്യങ്ങള്‍, സാങ്കേതിക തെളിവുകള്‍ എന്നിവ പരിശോധിക്കുകയും കേസുമായി ബന്ധപ്പെട്ട ആളുകളെ ചോദ്യം ചെയ്യുകയും ചെയ്തു. അന്വേഷണത്തിനിടെ സിയയും കാമുകന്‍ ചേതന്‍ ചൗധരിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു.

ജൂണിലെ കൊടുംചൂടിലും കേതന്റെയും സിയയുടെയും വാഹനത്തെ ഹൂഡി ധരിച്ച ഒരാള്‍ പിന്തുടര്‍ന്നിരുന്നു എന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. കൊടുംചൂടിലെ അസാധാരണമായ വസ്ത്രധാരണം അന്വേഷണ ഉദ്യോഗസ്ഥരേയും സംശയത്തിലാക്കി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇത് ചേതനാണ് എന്ന് തിരിച്ചറിഞ്ഞു. കേതന്റെ വീഴ്ചയ്ക്ക് ശേഷം സിയ നല്‍കിയ വിശദീകരണങ്ങള്‍ ഉള്‍പ്പെടെ അന്നത്തെ ദിവസത്തെക്കുറിച്ചുള്ള അവരുടെ മൊഴിയില്‍ പൊലീസ് പൊരുത്തക്കേട് കണ്ടെത്തി.

ഇത് കൂടുതല്‍ ആഴത്തിലുള്ള അന്വേഷണത്തിന് കാരണമായി. തുടര്‍ന്ന് പൊലീസ് സിയയെയും ചേതനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ തുടങ്ങി. ചോദ്യം ചെയ്യലില്‍ ഇരുവരും അവ്യക്തമായ ഉത്തരങ്ങള്‍ നല്‍കിയതിനാല്‍, പൊലീസ് ചോദ്യം ചെയ്യലും അന്വേഷണവും ശക്തമാക്കി. അന്വേഷണത്തില്‍ ഇത് ഒരു അപകടമല്ല, മറിച്ച് മുന്‍കൂട്ടി തയ്യാറാക്കിയ കൊലപാതകമാണെന്ന് സൂചന ലഭിച്ചു.

സിയയും ചേതനും മൂന്ന് വര്‍ഷമായി പ്രണയത്തിലാണ് എന്നും ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ 2,004 തവണ സംസാരിച്ചിരുന്നുവെന്നും മൊത്തം 238 മണിക്കൂര്‍ കോളുകള്‍ നടത്തിയെന്നും പൊലീസ് കണ്ടെത്തി. ഫെയ്സ്ടൈം, വാട്ട്സ്ആപ്പ് കോളുകള്‍ വഴിയും ഇരുവരും ഇടയ്ക്കിടെ ആശയവിനിമയം നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു.

ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ കേതന്‍ വഴുതി മലയിടുക്കിലേക്ക് വീണുവെന്നാണ് സിയ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ സിയയും കാമുകന്‍ ചേതനും കേതനെ തള്ളിയിട്ട് കൊലപ്പെടുത്തുകയും അത് ഒരു അപകടമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയുമായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍. സിയ ഗോയലിനെയും ചേതന്‍ ചൗധരിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഗൂഢാലോചനയില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. സിയയും ചേതനുമായുള്ള ബന്ധത്തെക്കുറിച്ച് പിതാവ് ഗോയലിന് അറിയാമായിരുന്നുവെന്നും, എന്നാല്‍ എല്ലാം ശരിയാകുമെന്ന് ഉറപ്പ് നല്‍കിക്കൊണ്ട് വിവാഹത്തില്‍ തന്നെ ഉറച്ചുനിന്നുവെന്നും അഗര്‍വാള്‍ കുടുംബം ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q