'ജീവനോടെയോ അല്ലാതെയോ വേണം'; പുടിന്റെ തലക്ക് ഒരു മില്യൺ ഡോളർ ഇനാം പ്രഖ്യാപിച്ച് വ്യവസായി
മോസ്കോ; റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ തലയ്ക്ക് ഒരു മില്യൺ ഡോളർ ഇനാം പ്രഖ്യാപിച്ച് റഷ്യൻ വ്യവസായി. അലക്‌സ് കൊനാനിഖിൻ എന്ന വ്യവസായിയാണ് പുടിന്റെ തലക്ക് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. യുക്രൈനിന് മേലുള്ള കടന്നുകയറ്റത്തിന്റെ പേരിൽ യുദ്ധക്കുറ്റങ്ങൾ ചുമത്തി പുടിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഇയാൾ രാജ്യത്തെ സൈനിക ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചു.
യെന്താ ചിരി.. യെന്താ ഭംഗി.. ഇത്ര സുന്ദരിയോ! ഭാവനയുടെ പുതിയ ചിത്രങ്ങൾ വൈറൽ
സോഷ്യൽ മീഡിയ വഴിയാണ് അലക്‌സ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. പുടിന്റെ ഒരു ചിത്രം തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് "ജീവനോടെയോ അല്ലാതെയോ ഇയാളെ ആവശ്യം ഉണ്ട്" എന്ന് അലക്‌സ് അടിക്കുറിപ്പ് നൽകിയിരിക്കുന്നു. ഒരുപാടാളുകളെ കൂട്ടക്കൊല ചെയ്തയാളാണ് പുടിൻ എന്നും ഇയാൾ ആരോപിക്കുന്നു. "ഭരണഘടനാപരമായ കടമകൾ പാലിച്ച്, റഷ്യൻ, അന്തർദേശീയ നിയമങ്ങൾ പ്രകാരം പുടിനെ യുദ്ധക്കുറ്റവാളിയായി അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് 1,000,000 ഡോളർ നൽകുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു," കോനാനിഖിൻ തന്റെ സോഷ്യൽ മീഡിയ പേജിൽ എഴുതി.

"റഷ്യയിലെ അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾ തകർത്തുകൊണ്ട് അധികാരത്തിൽ വന്ന പുടിൻ റഷ്യൻ പ്രസിഡന്റല്ല, ഇയാൾ സ്വതന്ത്ര തിരഞ്ഞെടുപ്പ് ഇല്ലാതാക്കി ഭരണഘടനാ ലംഘനം നടത്തി. എതിർത്തവരെ എല്ലാം കൊന്നു തള്ളി. ഒരു റഷ്യൻ പൗരൻ എന്ന നിലയിൽ പുടിനെതിരെ നീങ്ങുന്നത് എന്റെ ധാർമിക കടമയായി കാണുന്നു. പുടിന്റെ ഓർഡയുടെ ആക്രമണത്തെ ചെറുക്കാനുള്ള യുക്രൈനിന്റെ വീരോചിതമായ ശ്രമങ്ങളിൽ ഞാൻ എന്റെ സഹായം തുടരും, " അദ്ദേഹം കൂട്ടിച്ചേർത്തു. കൊള്ളസംഘങ്ങളുടെ കൂട്ടത്തെ സൂചിപ്പിക്കുന്ന റഷ്യൻ പദമാണ് ഓർഡ.
പോസ്റ്റ് ചെയ്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ദശലക്ഷക്കണക്കിനാളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ അലക്സിന്റെ ഫേസ്ബുക്ക് പോസ്റ്റിന് സാധിച്ചു. സം ഗതി വിവാദമായതോടെ ഇയാളുടെ പോസ്റ്റ് ഫേസ്ബുക്ക് നിരോധിക്കുകയും ചെയ്തു. തുടർന്ന് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരണവുമായി അലക്സ് രം ഗത്ത് വന്നു. "പുടിന്റെ കൊലപാതകത്തിന് പണം നൽകാമെന്ന് ഞാൻ വാഗ്ദാനം ചെയ്തതായി ചില വാർത്താ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അത് ശരിയല്ല. എന്റെ ഫേസ്ബുക്ക് പോസ്റ്റിനെ മാധ്യമങ്ങൾ വളച്ചൊടിച്ചു. പുടിനെതിരെ ഒരു വാർത്ത വന്നാൽ അത് ദശലക്ഷക്കണക്കിന് ആളുകളെ സന്തോഷിപ്പിക്കും. പക്ഷെ ഞാൻ അങ്ങനെ ചെയ്തിട്ടില്ല. വിഷയത്തിൽ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം." ഇങ്ങനെയായിരുന്നു അലക്സിന്റെ രണ്ടാമത്തെ ഫേസ്ബുക്ക് പോസ്റ്റ്.












Click it and Unblock the Notifications