ഈ സന്ദര്‍ഭങ്ങള്‍ സുഹൃത്തുക്കളെ കൂടുതല്‍ അടുപ്പിക്കുന്നു; സാധ്യമായതെല്ലാം ചെയ്യുമെന്ന് നരേന്ദ്രമോദി
ദില്ലി: കൊറോണ വ്യാപനത്തില്‍ അമേരിക്കയുടെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. നാല് ലക്ഷത്തിലധികം പേര്‍ക്കാണ് ഇവിടെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ബാധിച്ച മരണപ്പെട്ടവര്‍ പന്ത്രണ്ടായിരത്തിലധികമായി.
കൊറോണ പ്രതിരോധത്തിനായി മലേറിയക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വീന് അമേരിക്കയേലിക്ക് കയറ്റുമതി ചെയ്യാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യപ്രകാരമായിരുന്നു ഇത്. രാജ്യത്തിന്റെ നടപടിയില്‍ ഇന്ത്യയേയും അമേരിക്കയേും പുകഴ്ത്തി ട്രംപ് രംഗത്തെത്തിയിരുന്നു. പിന്നാലെ ട്രംപിന് മറുപടി നല്‍കിയിരിക്കുകയാണ് നരേന്ദ്രമോദി.

നരേന്ദ്രമോദി
ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി രംഗത്തെത്തിയത്. 'ഡൊണാള്‍ഡ് ട്രംപിനെ പൂര്‍ണ്ണമായും പിന്തുണക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങള്‍ സുഹൃത്തുക്കളെ കൂടുതല്‍ അടുപ്പിക്കുന്നു. ഇന്ത്യ-അമേരിക്ക ബന്ധം എന്നത്തേക്കാളും ശക്തമാണ്. കൊറോണയെ പ്രതിരോധിക്കാന്‍ സാധ്യമായ സഹായങ്ങളെല്ലാം ചെയ്യും. ഞങ്ങള്‍ ഇത് ഒരമിച്ച് വിജയിക്കും.' പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ഹൈഡ്രോക്സിക്ലോറോക്വീന്
അസാധാരണ സമയങ്ങളില്‍ സൂഹൃത്തുക്കള്‍ തമ്മില്‍ കൂടുതല്‍ സഹകരണം ആവശ്യമാണെന്നും ഹൈഡ്രോക്സിക്ലോറോക്വീന് നല്‍കാനുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ എല്ലാവര്ക്കും നന്ദി അറിയിക്കുന്നുവെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. അമേരിക്കില്‍ നിലവില്‍ 29 മില്യണിനടുത്ത് ഹൈഡ്രോക്സിക്ലോറോക്വീന്റെ ശേഖരണം ഉണ്ടെന്നും അതില്‍ ഏറിയ പങ്കും ഇന്ത്യയില്‍ നിന്നുള്ളതുമാണെന്നായിരുന്നു ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഡൊണാള്‍ഡ് ട്രംപ്
അസാധാരണ സമയങ്ങളില്‍ സുഹൃത്തുക്കള്‍ തമ്മില്‍ കൂടുതല്‍ സഹകരണം ആവശ്യമാണ്. എച്ച്സിക്യൂ തീരുമാനത്തില്‍ ഇന്ത്യക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും നന്ദി. ഒരിക്കലും മറക്കില്ല. കൊറോണക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയെ മാത്രമല്ല. മാനവരാശിയെ മുഴുവന്‍ സഹായിക്കുന്നതില്‍ നിങ്ങളുടെ ശക്തമായ നേതൃത്വത്തിന് നന്ദി നരേന്ദ്രമോദി. എന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ്.

തിരിച്ചടി
അമേരിക്കയിലേക്ക് ഹൈഡ്രോകിസിക്ളോറോക്വീന് കയറ്റിയയച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഡൊണാള്‍ഡ് ട്രംപ് മരുന്നാവശ്യപ്പെട്ടതിന് പിന്നാലെ ഇന്ത്യ ആദ്യം പ്രതികരിച്ചിരുന്നില്ല. ഇതോടെ മരുന്ന് തന്നില്ലെങ്കില്‍ പ്രശ്നമില്ലെന്നും തക്കതായ തിരിച്ചടി ഇന്ത്യ നേരിടേണ്ടി വരുമെന്നും ട്രംപ് അറിയിക്കുകയായിരുന്നു.

കറ്റുമതി
എന്നിരുന്നാലും ട്രംപിന്റെ പരാമര്‍ശത്തിന് പിന്നാലെ മരുന്നുകളുടെ കറ്റുമതിക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് കേന്ദ്രം ഇളവ് വരുത്തുകയായിരുന്നു. ഒരു കോടി നരുന്ന ഇന്ത്യയില്‍ നിനനിര്‍ത്തിയ ശേഷമായിരിക്കും യുഎസിനുള്ളവ കയറ്റുമതി ചെയ്യുകയെന്നും ഗുജറാത്തിലെ മൂന്ന് കമ്പനികളാണ് മരുന്ന് നിര്‍മ്മാണം നടത്തുകയെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിക്കുകയായിരുന്നു. മാര്‍ച്ച് 25 നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നിര്‍ദേശിച്ച മരുന്നായ ഹെഡ്രോക്സിക്ലോറോക്വീനിന്റെ കയറ്റുമതി ഇന്ത്യ നിര്‍ത്തിവെച്ചത്.
Recommended Video

വിജയ് രൂപാണി
ഗുജറാത്തില്‍ നിന്ന് അമേരിക്കയിലേക്ക് ഹൈഡ്രോക്സിക്ലോറോക്വീന് കയറ്റിഅയക്കുമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി വ്യക്തമാക്കിയിരുന്നു.
'അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഹൈഡ്രോക്സി ക്ലോറോക്വിന് മരുന്നിന് വേണ്ടി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ മരുന്ന് കയറ്റുമതിക്ക് അനുവാദവും തന്നിരിക്കുന്നു. അമേരിക്കയിലേക്ക് ഹൈഡ്രോക്സി ക്ലോറോക്വിന് കയറ്റി അയക്കാന്‍ ഗുജറാത്ത് തയ്യാറായിരിക്കുകയാണ്' വിജയ് രൂപാണി വ്യക്തമാക്കി.
-
'ടീം ഇന്ത്യ' സ്പിരിറ്റോടെ പ്രവർത്തിക്കണം; മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി -
പശ്ചിമേഷ്യ പ്രതിസന്ധി; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം, എണ്ണ ക്ഷാമം ഇല്ലെന്ന് സര്‍ക്കാര്‍ -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി












Click it and Unblock the Notifications