'ഒരു പ്രതികാര നടപടിയുമില്ല, നിയമം നിയമത്തിന്റെ വഴിക്ക് പോകും' : ഷെഹബാസ് ഷെരീഫ്
ഇസ്ലമാബാദ് : പാക്കിസ്ഥാനില്‍ പുതിയ പ്രധാനമന്ത്രിയെ തിങ്കളാഴ്ചയോടെ തന്നെ പ്രഖ്യാപിക്കുമെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. നവാസ് ഷെരീഫിന്റെ സഹോദരന് ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രിയായേക്കുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷെഹബാസ് ഷെരീഫ്. രാജ്യത്തെ രാഷ്ട്രിയ നാടകങ്ങള്‍ക്കൊടുവില്‍ ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. പാകിസ്ഥാനില്‍ അര്‍ധരാത്രിയില്‍ ഉണ്ടായ സംഭവവികാസങ്ങളോടെ വലിയൊരു പ്രതിസന്ധിയിലൂടെ കടന്നു പോന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പുതിയ സര്‍ക്കാര്‍ ഒരിക്കലും രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'രാജ്യവും പാര്‍ലമെന്റ് സഭയും ഒടുവില്‍ ഗുരുതരമായ പ്രതിസന്ധിയില്‍ നിന്ന് ഇന്നലെ രാത്രി മോചിതരായി. ഒരു പുതിയ പ്രഭാതത്തില്‍ പാകിസ്ഥാന് രാഷ്ട്രത്തിന് അഭിനന്ദനങ്ങള്‍, ''ഷെരീഫ് ട്വീറ്റ് ചെയ്തു. 'ഞങ്ങള്‍ ആരോടും പ്രതികാരം ചെയ്യില്ല, ആരോടും അനീതി കാണിക്കില്ല, ആരെയും ജയിലില്‍ അടയ്ക്കില്ല, നിയമം അതിന്റെ വഴിക്ക് പോകുമെന്നും' ഷെരീഫ് കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാനില്‍ അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ പുറത്തുപോകുന്ന ആദ്യത്തെ പ്രധാനമന്ത്രി കൂടിയാണ് ഇമ്രാന് ഖാന്.

പാകിസ്ഥാന് ദേശിയ അസംബ്ലി തിങ്കളാഴ്ചയാണ് ചേരുന്നത്. 11ന് ചേരുന്ന അസംബ്ലിയില്‍ ഉച്ചക്ക് രണ്ട് മണിയോടെ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കും. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനകം പിഎംഎല്‍-എന്‍ പ്രസിഡന്റ് ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി തീരുമാനിച്ചിട്ടുണ്ട്. പാകിസ്ഥാനില്‍ അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ പുറത്തുപോകുന്ന ആദ്യത്തെ പ്രധാനമന്ത്രി കൂടിയാണ് ഇമ്രാന് ഖാന്.

പാകിസ്ഥാന് പ്രധാനമന്ത്രി സ്ഥാനം നഷ്ടമായ സാഹചര്യത്തില്‍ തന്നെ ഇമ്രാന് ഖാന് ഔദ്യോഗിക വസതിവിട്ടുപോയി. അതേ സമയം അസംബ്ലിക്ക് പുറത്ത് ഇമ്രാന് ഖാന് അനുയായികള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. വന്‍ സൈനിക സന്നാഹം പാകിസ്ഥാനിലെ നാഷണല്‍ അസംബ്ലിക്ക് പുറത്ത് സന്നിഹിതമായിരുന്നു. പാക്കിസ്ഥാനിലെ വിമാനത്താവളങ്ങളില്‍ സുരക്ഷയുമായി ബന്ധപ്പെട്ട് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കുകയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാജ്യം വിടുന്നത് തടയുകയും ചെയ്തിട്ടുണ്ട്.

അവിശ്വാസപ്രമേയത്തിന്റെ വോട്ടെടുപ്പിന് മുന്നേ തന്നെ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജി സമര്‍പ്പിച്ചിരുന്നു. മുന്‍ പ്രതിപക്ഷ നേതാവ് അയാസ് സാദിഖ് ആണ് സ്പീക്കറുടെ ചുമതല നടത്തിയത്. രാവിലെ ചേര്‍ന്ന അസംബ്ലി പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവക്കുകയായിരുന്നു. തുടര്‍ന്ന് സഭ ചേരുന്നത് നീട്ടിക്കൊണ്ടുപോകുകയായിരുന്നു ചെയ്തത്. അതേ സമയം അവിശ്വാസ വോട്ടെടുപ്പ് നടത്താത്തതിനെ തുടര്‍ന്ന് കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് തുടര്‍ന്ന് നാടകീയ സംഭവങ്ങള്‍ നടന്നത്.

അവിശ്വാസപ്രമേയത്തിന്റെ വോട്ടെടുപ്പിന് മുന്നേ തന്നെ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജി സമര്‍പ്പിച്ചിരുന്നു. മുന്‍ പ്രതിപക്ഷ നേതാവ് അയാസ് സാദിഖ് ആണ് സ്പീക്കറുടെ ചുമതല നടത്തിയത്. രാവിലെ ചേര്‍ന്ന അസംബ്ലി പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവക്കുകയായിരുന്നു. തുടര്‍ന്ന് സഭ ചേരുന്നത് നീട്ടിക്കൊണ്ടുപോകുകയായിരുന്നു ചെയ്തത്. അതേ സമയം അവിശ്വാസ വോട്ടെടുപ്പ് നടത്താത്തതിനെ തുടര്‍ന്ന് കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് തുടര്‍ന്ന് നാടകീയ സംഭവങ്ങള്‍ നടന്നത്.

ഇമ്രാന് ഖാന് ആരോപിച്ച വിദേശ ഗൂഢാലോചന സിദ്ധാന്തത്തെ തള്ളി അമേരിക്ക രംഗത്തെത്തിയിരുന്നു. പാകിസ്ഥാനിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളോടൊപ്പം അമേരിക്കയും ശ്രമിച്ചെന്നായിരുന്നു ഇമ്രാന് ഖാന്റെ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങളെ തള്ളിയാണ് അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്്. വെള്ളിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പാകിസ്ഥാനിലെ ഭരണമാറ്റത്തിനായി മുതിര്‍ന്ന യുഎസ് നയതന്ത്രജ്ഞന് പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications