കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയ്ക്ക് ആ മരുന്ന് തന്നെ വേണം... നിങ്ങള്‍ക്ക് എന്താണ് നഷ്ടപ്പെടാനുള്ളത്, പിടിവാശിയുമായി ട്രംപ്!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: കൊറോണയ്‌ക്കെതിരെ പോരാടാന്‍ മലേറിയ മരുന്ന് തന്നെ വേണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതുവരെ മലേറിയ മരുന്ന് കൊറോണയെ പ്രതിരോധിക്കുമെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതിനിടയിലാണ് ട്രംപ് പിടിവാസി കാണിക്കുന്നത്. മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്‌ളോറോകിന്‍ ഇതുവരെ ഏറ്റവും സേഫായ മരുന്നാണെന്നും സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഇത് കഴിക്കണമെന്നാണ് ട്രംപ് നിര്‍ദേശിക്കുന്നത്. കൊറോണ വൈറസ് ബാധിച്ചവര്‍ക്ക് ഈ മരുന്ന് കഴിക്കാം. അത് അവരെ സഹായിക്കും. എന്നാല്‍ എന്തായാലും അതുകൊണ്ട് പ്രശ്‌നങ്ങളൊന്നും അവര്‍ക്കുണ്ടാവാന്‍ പോകുന്നില്ല. ഒരുപക്ഷേ അത് നിങ്ങളെ സഹായിക്കാതിരിക്കാം, എന്നാല്‍ ആ മരുന്ന് നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനോ ഉണ്ടാകാതിരിക്കാനോ സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു.

1

നേരത്തെ ഇന്ത്യയോട് അമേരിക്കയ്ക്ക് മലേറിയ മരുന്നുകള്‍ നല്‍കാന്‍ ട്രംപ് അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ത്യ ഇക്കാര്യം പരിഗണിക്കുമെന്ന സൂചനയാണ് നല്‍കിയത്. മലേറിയ മരുന്ന് കഴിക്കുന്ന രാജ്യങ്ങളില്‍ കൊറോണ വ്യാപനം കുറവാണെന്ന് കാരണമായി ട്രംപ് പറയുന്നു. നിങ്ങള്‍ക്കെന്താണ് നഷ്ടപ്പെടാനുള്ളത്. ആ മരുന്ന് തന്നെ കഴിക്കൂ. രോഗികള്‍ക്ക് അത് ഗുണം ചെയ്യുമെന്നും ട്രംപ് പറഞ്ഞു. പക്ഷേ ഇതെല്ലാം കൊറോണ ബാധിച്ചവരുടെ തീരുമാനമാണെന്നും, ഡോക്ടറുടെ നിര്‍ദേശവും ഇക്കാര്യത്തില്‍ പരിഗണനയ്ക്ക് എടുക്കാമെന്നും ട്രംപ് പററഞ്ഞു. അതേസമയം ട്രംപിന്റെ നിര്‍ദേശം ഒട്ടും ശ്രദ്ധിക്കാതെയുള്ളതാണ്. മലേറിയ മരുന്ന് നിരവധി പാര്‍ശ്വ ഫലങ്ങള്‍ ഉള്ളതാണ്. ഹൃദയത്തെ ഇത് ദോഷകരമായി ബാധിക്കാനും സാധ്യതയുണ്ട്.

അതേസമയം യുഎസ് അതിഭീകര സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ന്യൂയോര്‍ക്ക്, മിഷിഗണ്‍, ലൂയിസിയാന എന്നീ സംസ്ഥാനങ്ങളില്‍ മരണനിരക്ക് വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. പേള്‍ ഹാര്‍ബറിനോ സെപ്റ്റംബര്‍ പതിനൊന്നിലെ ഭീകരാക്രമണ സമയത്തോ ഉള്ള അവസ്ഥയിലാണ് അമേരിക്കയിലെ ജനങ്ങളെന്ന് സര്‍ജന്‍ ജെറോം ആദംസ് പറഞ്ഞു. യൂറോപ്പില്‍ കാര്യങ്ങള്‍ മെച്ചപ്പെട്ട് വരുന്നതിനിടെയാണ് ഈ മുന്നറിയിപ്പ്. ഇറ്റലിയിലും സ്‌പെയിനിലും മരണനിരക്ക് കുറഞ്ഞ് വരികയാണ്. ഇറ്റലിയില്‍ കഴിഞ്ഞ രണ്ടാഴ്ച്ചയായി മരിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ട്. സ്‌പെയിനില്‍ ഇത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് മരണസംഖ്യ കുറയുന്നത്.

Recommended Video

cmsvideo
വൈറസിനെ തുരത്താനുള്ള മരുന്ന് വിജയകരം | Oneindia Malayalam

ജപ്പാന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ്. ദേശീയ ദുരന്തമായി ഇതോടെ കൊറോണയെ പ്രഖ്യാപിക്കും. കൂടുതല്‍ നിയന്ത്രണങ്ങളും രാജ്യത്ത് കൊണ്ടുവരും. വന്‍ നഗരങ്ങളായ ടോക്യോ, ഒസാക എന്നിവിടങ്ങളില്‍ വ്യാപാര കേന്ദ്രങ്ങള്‍ അടക്കമുള്ളവ പൂട്ടിയേക്കും. അതേസമയം ദക്ഷിണ കൊറിയയില്‍ പുതിയ കേസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഒരു മാസത്തിന് ശേഷം റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം അന്‍പതില്‍ താഴെയെത്തി. അതേസമയം മുന്‍ ലിബിയയുടെ മുന്‍ പ്രധാനമന്ത്രി മഹമൂദ് ജിബ്രിലും കോവിഡ് ബാധിച്ച് മരിച്ചു. രണ്ടാഴ്ച്ചയോളമായി ജിബ്രില്‍ ആശുപത്രിയിലായിരുന്നു. 68 വയസ്സായിരുന്നു. മുഅമ്മര്‍ ഗദാഫിയെ 2011ല്‍ അട്ടിമറിച്ചാണ് അദ്ദേഹം അധികാരത്തിലെത്തിയത്.

English summary
what do you have to lose trump on malaria drug for coronavirus treatment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X