Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്താണ് ഒമിക്രോണ്‍ എറിസ് ഉപവകഭേദം? ഇന്ത്യയില്‍ പടരുമോ? വിദഗ്ധർ പറയുന്നത് ഇങ്ങനെ

ഇടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് വകഭേദത്തിന്റ ഭീഷണി. ഒമിക്രോൺ വകഭേദമായ ഇജി 5. 1 എന്ന പുതിയ കൊവിഡ് വകഭേദമാണ് (എറിസ്) യുകെയിലാകമാനം അതിവേഗം പടർന്നുകൊണ്ടിരിക്കുന്നത്. ജുലായ് മൂന്നിന് ആദ്യമായി ശ്രദ്ധയില്‍പ്പെട്ട ഈ വൈറസിനെ വിശദമായ നിരീക്ഷണത്തിന് ശേഷം ജുലൈ 31 ഓടെയാണ് ഒമിക്രോണ്‍ വകഭേദമായി ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.

യുകെയ്ക്ക് പുറമെ അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലും പുതിയ വകഭേദം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം ഇന്ത്യയില്‍ ഇതുവരെ ഒറ്റ എറിസ് കേസുകളും സ്ഥിരീകരിച്ചിട്ടില്ല. ആശങ്ക ശക്തമാണെങ്കിലും പുതിയ വകഭേദം ഇന്ത്യൻ ജനസംഖ്യയിൽ വ്യാപിക്കാൻ സാധ്യതയില്ലെന്നാണ് പല വിദഗ്ധരും വെളിപ്പെടുത്തുന്നത്.

 eris

ഇന്ത്യയിലെ പ്രധാന ജനസംഖ്യ ഇതിനകം തന്നെ വൈറസിനെതിരെ ആർജിത പ്രതിരോധശേഷി നേടിയിട്ടുണ്ട് എന്നതാണ് എറിസ് പ്രതിരോധത്തില്‍ നിർണ്ണായകമായി മാറുക. ഇതിലൂടെ കോവിഡ് വൈറസിന്റെ ഈറിസ് വകഭേദത്തിന്റെ വ്യാപനം പരിമിതമാകുമെന്നാണ് പ്രതീക്ഷ. അതുകൊണ്ട് തന്നെ ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിദഗ്ധർ പറയുന്നു. എന്നിരുന്നാലും, അണുബാധ ഒഴിവാക്കാൻ പൊതുസ്ഥലങ്ങളിൽ എല്ലാവരും കൃത്യമായ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് വിദഗ്ധർ ഉപദേശിക്കുന്നു.

രാജ്യത്തെ ഓരോ ഏഴ് കോവിഡ് കേസുകളിലും ഒരെണ്ണം എറിസ് വകഭേദമാണെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി നേരത്തെ വ്യക്തമാക്കിയിരുന്നു. രോഗം ബാധിച്ചവരില്‍ എല്ലാ പ്രായത്തിൽപെട്ടവരും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നുണ്ട്. എങ്കിലും പ്രായം ഏറിയവരിലെ കടുത്ത അണുബാധ മരണത്തിന് വരെ ഇടയാക്കും.

ഓഗസ്റ്റ് 3-ന് പുറത്തുവിട്ട ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തുടനീളം കോവിഡ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. "റെസ്പിറേറ്ററി ഡാറ്റാമാർട്ട് സിസ്റ്റത്തിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ട 4,396 ശ്വസന സാമ്പിളുകളിൽ 5.4% കോവിഡ്-19 ആയി തിരിച്ചറിഞ്ഞു. നേരത്തെ ഇത് 3.7 ശതമാനം മാത്രമായിരുന്നു," ഏജൻസി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

"ഈ ആഴ്ചത്തെ റിപ്പോർട്ടിൽ കോവിഡ് - 19 കേസുകളുടെ വർദ്ധനവ് ഞങ്ങൾ തുടർന്നും കാണുന്നു. മിക്ക പ്രായ വിഭാഗങ്ങളിലും, പ്രത്യേകിച്ച് പ്രായമായവരിൽ, ആശുപത്രി പ്രവേശന നിരക്കുകളിൽ ചെറിയ വർദ്ധനവും ഞങ്ങൾ കണ്ടു. പ്രവേശനത്തിന്റെ മൊത്തത്തിലുള്ള അളവ് ഇപ്പോഴും വളരെ താഴ്ന്ന നിലയിലാണ്, ഐസിയു പ്രവേശനത്തിൽ സമാനമായ വർദ്ധനവ് ഞങ്ങൾ ഇപ്പോൾ കാണുന്നില്ല," യുകെഎച്ച്എസ്എയുടെ പ്രതിരോധ കുത്തിവയ്പ്പ് മേധാവി ഡോ മേരി റാംസെ പറഞ്ഞു.

മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന,ക്ഷീണം, തുമ്മൽ എന്നിവയാണ് എറിസ് സ്ഥിരീകരിച്ചവരിൽ കാണുന്ന ലക്ഷണങ്ങൾ. നേരത്തെ വൈറസ് സ്ഥിരീകരിച്ചവരില്‍ രോഗപ്രതിരോധ ശേഷിയുണ്ടാവുമെങ്കിലും എറിസ് വകഭേദത്തെ ശ്രദ്ധിക്കണമെന്നാണ് ലോകാരോഗ്യ സംഘടന തലവന്‍ ട്രെഡ്രോസ് അദാനം ഗ്രബ്രയേസൂസ് വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+