Get Updates
Get notified of breaking news, exclusive insights, and must-see stories!

വാക്‌സിന്‍ വിവരം ചോര്‍ത്തി, പിന്നില്‍ വൈറ്റ് ഹൗസ്, മണിക്കൂറുകള്‍ക്ക് മുമ്പ്, ഡോക്ടര്‍മാര്‍ പറയുന്നു!

വാഷിംഗ്ടണ്‍: ഗിലിയഡ് വാക്‌സിന്‍ കൊറോണയ്‌ക്കെതിരെ വിജയകരമാണെന്ന് നേരത്തെ വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഈ വിവരങ്ങള്‍ തങ്ങളറിയാതെയാണ് പുറത്തുവിട്ടതെന്ന് ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും പറയുന്നു. വൈറ്റ് ഹൗസ് തീര്‍ത്തും തെറ്റായ രീതിയിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടതെന്ന് ഇവര്‍ പറയുന്നു. സര്‍ക്കാര്‍ ഫണ്ട് ചെയ്യുന്ന മരുന്ന് പരീക്ഷണമാണിത്. ഇത് അനുയോജ്യമായ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിടാനായിരുന്നു ഇരുന്നത്. മെഡിക്കല്‍ യോഗത്തിലോ അല്ലെങ്കില്‍ സയന്റിഫിക്ക് ജേണലിലോ പ്രസിദ്ധീകരിക്കാനും ശ്രമിച്ചിരുന്നു. ഇതിലൂടെ മാത്രമേ ഗിലിയഡ് മരുന്നിന് അംഗീകാരം ലഭിക്കൂ.

1

വൈറ്റ് ഹൗസിന്റെ ധൃതി എല്ലാ വിവരങ്ങളെയും പെട്ടെന്ന് തന്നെ പരസ്യമാക്കാനാണ് ശ്രമിച്ചത്. ഇത് ശാസ്ത്രീയമായ അടിത്തറ ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് വാദം. എന്നാല്‍ മരുന്ന് സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ന്നു പോകുമെന്ന ആശങ്കയാണ് ഇത് പുറത്തുവിടാന്‍ കാരണമായെന്ന് ഡോക്ടര്‍ ആന്റണി ഫൗസി പറയുന്നു. വളരെ നാടകീയമായിട്ടായിരുന്നു ഫൗസി ഇത് പ്രഖ്യാപിച്ചത്. എന്നാല്‍ ഇപ്പോഴും ഈ മരുന്ന് വിജയകരമാണെന്നതിന് തെളിവ് ലഭിച്ചിട്ടില്ല. ഡൊണാള്‍ഡ് ട്രംപ് മലേറിയ മരുന്നിനെ പിന്തുണച്ചതിനെ പോലെയാണിത്. അതേസമയം ഇപ്പോള്‍ രോഗം ഭേദമാകുമെന്ന രീതിയില്‍ നല്‍കുന്ന മരുന്നിന് പകരം രോഗികള്‍ റെംഡിസിവിര്‍ ഉപയോഗിക്കാന്‍ തുടങ്ങണമെന്ന ചിന്തയിലാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടതെന്ന് ഫൗസി വ്യക്തമാക്കി.

ഫൗസിയുടെ നേതൃത്വത്തിലാണ് ഗിലിയഡ് മരുന്ന് പരീക്ഷിക്കുന്നത്. എന്നാല്‍ ഈ വിവരങ്ങളില്‍ കുറച്ച് ഭാഗം മാത്രം ചോര്‍ന്നാല്‍, അത് ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്ന ഭയം എനിക്കുണ്ടായിരുന്നു. കാരണം വൈറ്റ് ഹൗസോ പ്രസിഡന്റോ ഇപ്പോള്‍ നിത്യേന വാര്‍ത്താസമ്മേളനം വിളിക്കുന്നില്ല. അത് ആശയക്കുഴപ്പത്തിന് കാരണമാകും. ലൂയിസിയാന ഗവര്‍ണര്‍ ജോണ്‍ ബെല്‍ എഡ്വാര്‍ഡ്‌സിനൊപ്പം ഈ വിവരങ്ങള്‍ പുറത്തുവിടാനായി തന്നെ ക്ഷണിക്കുകയായിരുന്നുവെന്നും ഫൗസി പറഞ്ഞു. ഇതൊരു സയന്റിഫിക് യോഗത്തില്‍ പറയുന്നതിനോട് എനിക്ക് യോജിപ്പുണ്ടായിരുന്നു. എന്നാല്‍ ആശങ്കകള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ഇത്തരമൊരു കാര്യം അസാധ്യമാണെന്നും ഫൗസി പറഞ്ഞു.

റെംഡിസിവിറിനെ കുറിച്ച് പരീക്ഷണം നടത്താന്‍ ലോകത്തുള്ള എല്ലാ ശാസ്ത്രജ്ഞരോടും ഫൗസി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ റെംഡിസിവിര്‍ പരീക്ഷണത്തിന്റെ വിവിധ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ ചോര്‍ന്നിരുന്നു. അതേസമയം മരുന്ന് പരീക്ഷണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. അതേസമയം റെംഡിസിവിറിന്റെ തന്നെ റിപ്പോര്‍ട്ടുകള്‍ നേരത്തെ വലിയ ശ്രദ്ധ നേടിയിരുന്നില്ല. ചൈനയില്‍ നടത്തിയ പഠനത്തില്‍ ഈ മരുന്ന് പരാജയപ്പെടുകയും ചെയ്തിരുന്നു. ഈ മരുന്ന് വിജയിക്കാന്‍ സാധ്യത കുറവാണെന്ന് ചൈനയും അവകാശപ്പെടുന്നു. ഓരോ രാജ്യത്തുമുള്ളവരില്‍ വ്യത്യസ്ത രീതിയിലാണ് ഈ മരുന്ന് ഫലിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+