Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രായേലിനെ വിറപ്പിച്ച ദെയ്ഫ് ശരീരം തളര്‍ന്ന ഹമാസ് നേതാവ്? ചക്ര കസേരയില്‍ ജീവിതം

ശനിയാഴ്ച അതിരാവിലെ ഇസ്രായേല്‍ ജനത ഉണര്‍ന്നത് യുദ്ധകാഹളം കേട്ടാണ്. എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ പിന്നെയും ഏറെ നേരം കഴിഞ്ഞു. ആയിരത്തിലധികം ഹമാസ് പ്രവര്‍ത്തകര്‍ കരയിലൂടെയും കടലിലൂടെയും ആകാശ മാര്‍ഗവും ഇസ്രായേലിലേക്ക് ഇരച്ചെത്തുകയായിരുന്നു. പിന്നീട് സംഭവിച്ചത് ഇസ്രായേല്‍ സമീപ കാലത്തൊന്നും നേരിട്ടിട്ടില്ലാത്ത തിരിച്ചടിയാണ്.

സൈനികരും പൗരന്മാരുമടക്കമുള്ള 100ലധികം പേരെ ഹമാസ് ബന്ദികളാക്കി പിടിച്ചുകൊണ്ടുപോയി എന്ന് അമേരിക്കയിലെ ഇസ്രായേല്‍ എംബസി എക്‌സില്‍ അറിയിച്ചു. 5000ത്തോളം റോക്കറ്റുകളാണ് നിമിഷ നേരം കൊണ്ട് ഇസ്രായേലില്‍ പതിച്ചത്. 300ലധികം ഇസ്രായേലുകാര്‍ കൊല്ലപ്പെട്ടുവെന്നും എംബസി പറയുന്നു. തങ്ങളുടെ ആയിരത്തോളം പോരാളികള്‍ ഇസ്രായേലിലേക്ക് കടന്നുവെന്ന് ഹമാസ് നേതാക്കള്‍ അവകാശപ്പെട്ടു.

hamas

രാജ്യത്തേക്ക് പ്രവേശിച്ചവരെ നേരിട്ടില്ലെങ്കില്‍ കനത്ത നഷ്ടമുണ്ടാകുമെന്ന് മനസിലാക്കിയ ഇസ്രായേല്‍ ഇവര്‍ക്കെതിരെ നീക്കം തുടങ്ങി. ചില പോലീസ് സ്‌റ്റേഷനുകള്‍ തിരിച്ചുപിടിച്ചുവെന്ന് സൈന്യം അറിയിച്ചു. അതേസമയം, ഗാസയില്‍ മിസൈല്‍ വര്‍ഷം ആരംഭിക്കുകയും ചെയ്തു. 300ഓളം പലസ്തീന്‍കാര്‍ ഗാസയിലും കൊല്ലപ്പെട്ടു. ശക്തമായ ആക്രമണം ഉടന്‍ തുടങ്ങുമെന്ന് പ്രധാനമന്ത്രി നെതന്യാഹു അറിയിച്ചു.

അതിനിടെ ഇസ്രായേലിന് കനത്ത തിരിച്ചടിയായി നിരവധി ഉന്നത സൈനിക ഓഫീസര്‍മാര്‍ കൊല്ലപ്പെട്ടു. ഡിവിഷന്‍ മേധാവിയും സൈനിക മേജറും ഒരു നഗരത്തിന്റെ മേയറും ഇസ്രായേലില്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രായേല്‍ സ്ഥിരീകരിച്ചു. ഇസ്രായേലില്‍ ഏഴിടത്താണ് നേരിട്ടുള്ള ഏറ്റുമുട്ടല്‍ നടക്കുന്നത്. ലബ്‌നാനിലെ ഹിസ്ബുല്ലയും ഇസ്രായേലിന് നേരെ ആക്രമണം തുടങ്ങി. 23 സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രായേല്‍ സ്ഥിരീകരിച്ചു. 750 പേരെ കാണാനില്ലെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആരാണ് മുഹമ്മദ് ദെയ്ഫ്

ദശാബ്ദങ്ങള്‍ക്കിടെ ഇസ്രായേലിനേറ്റ കനത്ത പ്രഹരത്തിന് പിന്നില്‍ ഹമാസ് നേതാവ് മുഹമ്മദ് ദെയ്ഫ് ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ഗസ്സാം ബ്രിഗേഡിനെ നയിക്കുന്നത് ദെയ്ഫ് ആണ്. ഓപറേഷന്‍ അല്‍ അഖ്‌സ ഫ്‌ളഡ് എന്ന പേരിലാണ് പുതിയ ആക്രമണം ദെയ്ഫ് പദ്ധതിയിട്ടത്. എല്ലാ പലസ്തീന്‍കാരും ഇതില്‍ ഭാഗമാകണമെന്ന് ദെയ്ഫ് ആവശ്യപ്പെട്ടിരുന്നു.

ഇതിന് മുമ്പ് 2021 മെയ് മാസത്തിലാണ് ദെയ്ഫിന്റെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വന്നത്. നിരവധി തവണ ഇസ്രായേല്‍ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട നേതാവാണ് ദെയ്ഫ്. ഒരുവേള ബോംബാക്രമണത്തില്‍ പെട്ടുവെന്നും ശരീരം തളര്‍ന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. പിന്നീട് ചക്ര കസേരയിലാണ് ഇദ്ദേഹം എന്നും വാര്‍ത്തകള്‍ വന്നിരുന്നു.

ഇസ്രായേല്‍ സൈന്യം പലതവണ പിടിക്കാന്‍ ശ്രമിച്ച വ്യക്തിയാണ് ദെയ്ഫ്. ഒരു സ്ഥലത്ത് പതിവയി തങ്ങാത്ത ഇദ്ദേഹത്തെ ഹമാസ് നേതാക്കള്‍ക്കിടയിലെ അതിഥി എന്നാണ് അറിയപ്പെടുക. 1965ല്‍ ഖാന്‍ യൂനുസ് അഭയാര്‍ഥി ക്യാംപിലാണ് ജനിച്ചത്. 1980കളിലാണ് ഹമാസില്‍ ചേര്‍ന്നത്. 2002ല്‍ സലാഹ് ഷഹാദ കൊല്ലപ്പെട്ടപ്പോള്‍ അല്‍ ഗസ്സാം ബ്രിഗേഡിന്റെ നേതൃത്വം ഏറ്റെടുത്തു.

രണ്ടുപതിറ്റാണ്ടായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടാത്ത നേതാവാണ് ദെയ്ഫ്. 2014ല്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ ഭാര്യയും കുഞ്ഞുമകനും കൊല്ലപ്പെട്ടിരുന്നു. ദെയ്ഫിനെ ഭീകര പട്ടികയില്‍ അമേരിക്ക ഉള്‍പ്പെടുത്തിയത് 2009ലാണ്. ഇസ്രായേല്‍ സൈനികര്‍ക്കെതിരെ ഒളിയാക്രമണം നടത്തുന്നതാണ് ഇദ്ദേഹത്തിന്റെ രീതി. ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള കഴിവും സംഘാടന ശേഷിയുമാണ് ദെയ്ഫിനെ അല്‍ ഗസ്സാം ബ്രിഗേഡിന്റെ നേതൃത്വത്തിലെത്തിച്ചത് എന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+