പഞ്ചാബിന് ആദ്യ വനിതാ മുഖ്യമന്ത്രി; ആരാണ് മറിയം നവാസ്... ചരിത്ര നിമിഷത്തില്‍ പാകിസ്താന്‍
കറാച്ചി: കലങ്ങിമറിയുന്ന രാഷ്ട്രീയമാണ് പാകിസ്താനിലേത്. സൈന്യത്തിന്റെ ഇടപെടലും ശക്തരായ രാഷ്ട്രീയ നേതാക്കളില്ലാത്തതും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത പാര്‍ട്ടികളുമെല്ലാം പാക് രാഷ്ട്രീയത്തെ സംഘര്‍ഷ കലുഷിതമാക്കുന്നു. ഏറ്റവും ഒടുവില്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ല. എങ്കിലും ഇമ്രാന്‍ ഖാനെ പിന്തുണയ്ക്കുന്നവര്‍ അധികാരത്തിലെത്തുന്നത് ഒഴിവാക്കാന്‍ മറ്റുപാര്‍ട്ടികള്‍ സഖ്യത്തിന് ഒരുങ്ങവെയാണ് പുതിയ വാര്‍ത്ത.
പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയുടെ മകള്‍ മറിയം നവാസ് പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു എന്നാണ് പുതിയ വിവരം. പാകിസ്താനിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവിശ്യയാണ് പഞ്ചാബ്. 12 കോടി ജനങ്ങള്‍ താമസിക്കുന്ന ഈ പ്രവിശ്യയുടെ അധികാരം കൈയ്യാളുന്നവരാണ് എപ്പോഴും പാകിസ്താന്‍ ഭരിക്കുക. അതുകൊണ്ടുതന്നെയാണ് മറിയം മുഖ്യമന്ത്രിയാകുമ്പോള്‍ ചര്‍ച്ചകള്‍ പലവഴി തിരിയുന്നത്.

പാകിസ്താന്‍ മുസ്ലിം ലീഗ്-നവാസ് വിഭാഗം വൈസ് പ്രസിഡന്റാണ് മറിയം നവാസ്. പഞ്ചാബിന്റെ മുഖ്യമന്ത്രി പദവയിലേക്ക് രണ്ട് പേരാണ് മല്‍സരിച്ചത്. മറിയത്തിന് പുറമെ സുന്നി ഇത്തിഹാദ് കൗണ്‍സിലിന്റെ റാണ അഫ്താബും. ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പിന്തുണയ്ക്കുന്നവരാണ് സുന്നി ഇത്തിഹാദ് കൗണ്‍സില്‍.
220 പ്രവിശ്യാ അംഗങ്ങളുടെ പിന്തുണയില്‍ മറിയം നവാസ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടുവെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സഭാ നടപടികള്‍ക്കിടെ വലിയ ബഹളമായി. സുന്നി ഇത്തിഹാദ് കൗണ്‍സില്‍ അംഗങ്ങള്‍ ഇറങ്ങിപ്പോയി. മറിയം മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടുവെന്ന് സ്പീക്കര്‍ മാലിക് അഹമ്മദ് ഖാന്‍ പ്രഖ്യാപിച്ചു. പാകിസ്താനിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയാണ് മറിയം.
ആരാണ് മറിയം നവാസ്
1973ല്‍ ലാഹോറിലാണ് നവാസ് ഷരീഫിന്റെയും ജതി ഉംറയുടെയുടെയും മകളായി മറിയം ജനിച്ചത്. പാകിസ്താനിലും വിദേശത്തുമായി പഠനം പൂര്‍ത്തിയാക്കിയ മറിയം 2012ലാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. 2013ലെ പാകിസ്താന്‍ തിരഞ്ഞെടുപ്പില്‍ പിഎംഎല്‍-എന്നിനെ നയിച്ചത് മറിയമായിരുന്നു. പിതാവ് നവാസ് ഷരീഫ് നിയമ നടപടികള്‍ നേരിട്ട് ലണ്ടനില്‍ ജീവിക്കുന്ന വേളയില്‍ പാര്‍ട്ടിയെ നയിച്ചതും മറിയമായിരുന്നു.
പ്രധാനമന്ത്രി യൂത്ത് പ്രോഗ്രാമിന്റെ അധ്യക്ഷയായി 2013ല്‍ മറിയത്തെ നിയോഗിച്ചത് ലാഹോര്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ അവര്‍ രാജിവച്ചു. 2017ല്‍ പാനമ പേപ്പര്‍ വിവാദത്തില്‍ മറിയത്തിന്റെ പേരും ഉയര്‍ന്നിരുന്നു. ഇതോടെ പാക് സുപ്രീംകോടതി അവരെ അയോഗ്യയാക്കി. കള്ളപ്പണം വെളുപ്പിക്കുന്നതില്‍ മറിയത്തിനും പങ്കുണ്ടെന്ന് കോടതി കണ്ടെത്തി.
2017ല്‍ ലോകത്തെ ശക്തരായ 100 സ്ത്രീകളുടെ പട്ടിക ബിബിസി തയ്യാറാക്കിയപ്പോള്‍ മറിയത്തിന്റെ പേരുമുണ്ടായിരുന്നു. ന്യൂയോര്‍ക്ക് ടൈംസ് 11 കരുത്തരായ വനിതകളുടെ പട്ടിക തയ്യാറാക്കിയപ്പോഴും മറിയം അതിലൊരാളായി. കഴിഞ്ഞ മാസം നടന്ന പാകിസ്താന്‍ പൊതുതിരഞ്ഞെടുപ്പില്‍ മറിയം ദേശീയ അസംബ്ലിയിലേക്കും പഞ്ചാബ് പ്രവിശ്യാ സഭയിലേക്കും മല്‍സരിക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.












Click it and Unblock the Notifications