കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലെ പുതിയ രാജാവിനെപ്പറ്റി ചില കാര്യങ്ങള്‍ അറിയൂ

  • By Meera Balan
Google Oneindia Malayalam News

അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ് രാജാവിന്റെ മരണം സൗദിയ്ക്ക് ഏല്‍പ്പിച്ച ദുഖം ചെറുതല്ല. ഭരണരംഗത്തെ കഴിവുറ്റ ഒരു വ്യക്തിത്വത്തെയാണ് അവര്‍ക്ക് നഷ്ടമായത്. അതിനാല്‍ തന്നെ പുതുതായി വരുന്ന രാജാവ് അദ്ദേഹത്തിന്റെ കഴിവുകള്‍ എന്നിവയെപ്പറ്റി അറിയാന്‍ ജനങ്ങള്‍ക്ക് ആകാഷംയുണ്ട്.

ഇനി സൗദി ഭരിയ്ക്കുന്നത് അബ്ദുള്ള രാജാവിന്‍റെ സഹോദരന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് ആണ്. പുതിയ രാജാവിനെപ്പറ്റി ചില കാര്യങ്ങള്‍ അറിയാം. ഭരണ രംഗത്ത് രാജവിന് പകരക്കാരനായി കഴിഞ്ഞ ഒരു വര്‍ഷമായി പ്രവര്‍ത്തിച്ച പരിചയവും പുതിയ രാജാവിനുണ്ട്...

പുതിയ രാജാവ്

പുതിയ രാജാവ്

സൗദിയെ വികസനത്തിന്റെ പാതയില്‍ എത്തിച്ചതില്‍ അബ്ദുള്ള രാജാവിനുള്ള പങ്ക് വളരെ വലുതായിരുന്നു. കിരീടാവകാശിയായിരുന്ന സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് രാജാവാണ് പുതിയ രാജാവ്. ഒരു വര്‍ഷത്തോളമായി അബ്ദുള്ള രാജാവിന്റെ അനാരോഗ്യത്തെത്തുടര്‍ന്ന് അദ്ദേഹം ഭരണ രംഗത്ത് ഇടപെടുന്നുണ്ട്. 2011 മുതല്‍ സൗദിയുടെ പ്രതിരോധ മന്ത്രിയായി പ്രവര്‍ത്തിയ്ക്കുന്നു.

ഇസ്ലാമിക് സ്റ്റേറ്റിനെതിരെ

ഇസ്ലാമിക് സ്റ്റേറ്റിനെതിരെ

ലോകത്തിന് തന്നെ വിപത്തായി മാറിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരെ അമേരിയ്ക്ക നടത്തുന്ന വ്യോമാക്രമണത്തിന് പിന്തുണ പ്രഖ്യാപിയ്ക്കാന്‍ സൗദി ഭരണകൂടത്തെ നിര്‍ബന്ധിച്ചതില്‍ സല്‍മാന്‍ രാജാവിന് മുഖ്യമായ പങ്കുണ്ട്. സുന്നി തീവ്രവാദ ഗ്രൂപ്പുകള്‍ രാജ്യത്ത്ിന് ഭീഷണിയാണെന്നാണ് അദ്ദേഹം പറയുന്നത്.

സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വതന്ത്ര്യം

സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വതന്ത്ര്യം

മുസ്ലീം രാഷ്ട്രമായതിനാല്‍ തന്നെ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം കുറവാണ്. സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിയ്ക്കുക, സ്വദേശി വത്ക്കരണം തുടങ്ങിയ വിഷയങ്ങളില്‍ അബ്ദുള്ള രാജാവിന്റെ പാത തന്നെ സല്‍മാന്‍ രാജാവും പിന്തുടരുമെന്നാണ് സൂചന.

മതമാണ് പ്രധാനം

മതമാണ് പ്രധാനം

സൗദിയില്‍ മതത്തിന് അതീതമായ ഒരു പുരോഗമന പ്രവര്‍ത്തനവും സാംസ്‌ക്കാരികവും പ്രാദേശികവുമായ കാരണങ്ങളാല്‍ നടക്കില്ലെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു.

ജനാധിപത്യം അനുവദിയ്ക്കില്ല

ജനാധിപത്യം അനുവദിയ്ക്കില്ല

സൗദിയില്‍ ജനാധിപത്യം അനുവദിച്ചാല്‍ ഇറാഖിന്റെ അവസ്ഥയാകുമെന്നാണ് സൗദി രാജാവ് പറയുന്നത്. ഒരു അമേരിയ്ക്കന്‍ മാധ്യമത്തിന്

സൗദീരി സെവന്‍

സൗദീരി സെവന്‍

സൗദി സ്ഥാപകന്‍ അബ്ദുള്‍ അസീസ് രാജാവിന്റെ ഏറ്റവും പ്രിയപ്പെട്ട ഏഴുമക്കളുടെ സംഘം സൗദീരി സെവന്‍ എന്ന സംഘത്തിലെ അംഗമാണ് സല്‍മാന്‍. ഈ സംഘത്തില്‍ സല്‍മാന്‍ രാജാവ് അടക്കം മൂന്ന് പേര്‍ മാത്രമേ ജീവിച്ചിരിയ്ക്കുന്നുള്ളൂ. രാജകുടുംബത്തിന്റെ മാധ്യമ ബിസിനസുകള്‍ നോക്കുന്നത് സല്‍മാനാണ്.

English summary
Who is Saudi Arabia's new King Salman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X