Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡിന്റെ പുതിയ വകഭേദം: 'മു' വിനെ നിരീക്ഷിച്ച് ലോകാരോഗ്യ സംഘടന, വാക്സിൻ പ്രതിരോധത്തെക്കുറിച്ച് പഠനം

ജെനീവ: ലോകത്ത് കൊറോണ വൈറസ് ഭീതിയ്ക്കിടെ പുതിയൊരു വകഭേദം കണ്ടെത്തിയിരിക്കുകയാണ് വിദഗ്ധർ. ശാസ്ത്രീയമായി ബി .1621 എന്നറിയപ്പെടുന്ന പുതിയ വകഭേദത്തിന് മു എന്നാണ് ലോകാരോഗ്യ സംഘടന നൽകിയിട്ടുള്ള പേര്. പുതിയ വകഭേദം കണ്ടെത്തിയതോടെ വൈറസിനെ നിരീക്ഷിച്ച് വരികയാണ് ലോകാരോഗ്യ സംഘടന. ജനുവരിയിൽ കൊളംബിയയിൽ നിന്നാണ് ആദ്യം മു വകഭേദത്തെ തിരിച്ചറിയുന്നത്. ലോകാരോഗ്യ സംഘടന ചൊവ്വാഴ്ച പ്രതിവാര കൊവിഡ് ബുള്ളറ്റിനിലാണ് ഇതെക്കുറിച്ചുള്ള വിവരങ്ങൾ വിശദീകരിച്ചിട്ടുള്ളത്.

തണുത്തുവെറക്കുന്ന കൈകളും ചുണ്ടും; ഹിമാചലിലെ പുതിയ വിശേഷങ്ങളുമായി സാനിയ, ചിത്രങ്ങൾ കാണാം

1


വാക്സിനുകൾ നൽകുന്ന പ്രതിരോധത്തെ മറികടക്കുന്ന തരത്തിലുള്ള ജനിതകമാറ്റം സംഭവിച്ച വകഭേദങ്ങൾ ഇതിനൊപ്പമുണ്ടെന്നും ഇത് അപകടസാധ്യത വർധിപ്പിക്കുന്നുവെന്നുമാണ് ലോകാരോഗ്യ സംഘടന പറഞ്ഞു. അതേസമയം വൈറസിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന ഊന്നിപ്പറഞ്ഞു.

2

ആഗോളതലത്തിൽ കൊവിഡ് ബാധയുടെ തോത് വീണ്ടും വർധിക്കുന്നതിനാൽ പുതിയ വൈറസുകളുടെ ആവിർഭാവത്തിൽ വ്യാപകമായ ആശങ്ക നിലനിൽക്കുന്നുണ്ട്. കൂടുതൽ വ്യാപനശേഷിയും മരണത്തിലേക്കും നയിക്കുന്ന ഡെൽറ്റ വകഭേദം പടർന്നു പിടിപിടിക്കുന്നതിനിടെയാണ് പുതിയ വകഭേദങ്ങളുടെ വരവ്. പ്രത്യേകിച്ച് കൊവിഡ് വാക്സിന്റെ ഒന്നോ രണ്ടോ ഡോസ് സ്വീകരിച്ച ആളുകളിൽ കൊവിഡ് വ്യാപകമായി റിപ്പോർട്ട് ചെയ്തതും ആശങ്കയ്ക്ക് ഇടനൽകിയിട്ടുണ്ട്. എന്നാൽ കൊവിഡിന് കാരണമാകുന്ന SARS-CoV-2 ഉൾപ്പെടെയുള്ള എല്ലാ വൈറസുകളും കാലക്രമേണ പരിവർത്തനം ചെയ്യുകയും മിക്ക മ്യൂട്ടേഷനുകളും വൈറസിന്റെ ഗുണങ്ങളെ ബാധിക്കുകയോ ചെയ്യുന്നില്ല.

3

എന്നാൽ ചില ജനിതകമാറ്റങ്ങൾ വൈറസിന്റെ ഗുണങ്ങളെ ബാധിക്കുകയും അത് വേഗത്തിൽ പടർന്നുപിടിക്കുകയും ചെയ്യുന്നു. ഇത് രോഗത്തിന്റെ തീവ്രത, പ്രതിരോധ കുത്തിവയ്പ്പുകൾ, മരുന്നുകൾ, മറ്റ് പ്രതിരോധ നടപടികൾ എന്നിവയെ സ്വാധീനിക്കുകയും ചെയ്യും. 193 രാജ്യങ്ങളിൽ നിലവിലുള്ള ആൽഫയും 170 രാജ്യങ്ങളിൽ നിലവിലുള്ള ഡെൽറ്റയും ഉൾപ്പെടെ നാല് കോവിഡ് വേരിയന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന നിലവിൽ തിരിച്ചറിഞ്ഞിട്ടുള്ളത്. അതേ സമയം തന്നെ മു ഉൾപ്പെടെ അഞ്ച് വകഭേദങ്ങൾ നിരീക്ഷിക്കേണ്ടതുണ്ട്. കൊളംബിയയിൽ കണ്ടെത്തിയ ശേഷം, മറ്റ് തെക്കേ അമേരിക്കൻ രാജ്യങ്ങളിലും യൂറോപ്പിലും മു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

4

ഇന്ത്യയിൽ ഇതുവരെയും C.1.2 കോവിഡ് -19 വകഭേദത്തിൽപ്പെട്ട കേസുകളൊന്നുമില്ലെന്നാണ് കേന്ദ്രസർക്കാർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഇത് എത്രത്തോളം മാരകമാണെന്ന ചോദ്യം ഇപ്പോഴും ഉയരുന്നുണ്ട്. ഇതിന് കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. ലോകാരോഗ്യ സംഘടന ഇതിനകം തരംതിരിച്ചിട്ടുള്ള ഈ കൊവിഡ് വകഭേഗത്തിന് പുറമേ C.1.2 എന്ന മറ്റൊരു വകഭേദം കൂടി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതിനെ ഒരു കൊവിഡ് വകഭേദമായി ലോകാരോഗ്യ സംഘടന വേർതിരിച്ചിട്ടില്ലെന്നും നിരീക്ഷിച്ച് വരികയാണെന്നുമാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുള്ളത്. അതേ സമയം ഈ വകഭേദങ്ങളൊന്നും തന്നെ ഇന്ത്യയിൽ കണ്ടെത്തിയിട്ടില്ല.

5


ഇന്ത്യയിൽ കൊറോണ വൈറസ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച 25 ശതമാനത്തോളം ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ബാധിച്ചതായി അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു. കൊറോണ വൈറസിന്റെ ഡെൽറ്റാ വകഭേദമാണ് ഇവർക്ക് സ്ഥിരീകരിച്ചിട്ടുള്ളത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയും ദില്ലിയിലെ മാക്സ് ആശുപത്രിയും ചേർന്നാണ് പഠനം നടത്തിയത്. ദില്ലിയിൽ നേരത്തെ റിപ്പോർട്ട് ചെയ്തതിനേക്കാൾ വാക്സിൻ സ്വീകരിച്ച ശേഷമുള്ള കൊവിഡ് കേസുകൾ വർധിച്ചതോടെയാണ് പഠനം നടത്തിയത്. എന്നാൽ രോഗം ബാധിക്കുന്നവരിൽ തീവ്രത കുറവാണെന്നാണ് ഐജിഐബിയിലെ മുതിർവന്ന ശാസ്ത്രജ്ഞനായ ശന്തനു സെൻ ഗുപ്ത പറയുന്നത്. വാക്സിൻ സ്വീകരിച്ചവരിൽ രോഗം തീവ്രമാകാനുള്ള സാധ്യത കുറയും.

6


ഇത്തരത്തിൽ രോഗം ബാധിച്ച 25 ശതമാനം ആരോഗ്യപ്രവർത്തകരിൽ നല്ലൊരു ശതമാനം ആളുകളിലും രോഗലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല. അത് രോഗനിർണ്ണയത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനൊപ്പം രോഗവ്യാപനത്തിന്റെ തോത് വർധിപ്പിക്കുകയും ചെയ്യുന്നുണ്ട്. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരിൽ വാക്സിൻ സ്വീകരിച്ച് 45-90 ദിവസങ്ങൾക്കിടയിലാണ് രോഗം ബാധിച്ചിട്ടുള്ളതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+