Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനയില്‍ നടക്കുന്നത് നേരത്തെ അറിയിച്ചു, യുഎസ് അനങ്ങിയില്ല, ലോകാരോഗ്യ സംഘടനയില്‍.... പറയുന്നത്!!

ജനീവ: ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ട് ട്രംപ് ദിവസങ്ങള്‍ക്ക് മുമ്പ് വെട്ടിക്കുറച്ചിരുന്നു. എന്നാല്‍ ഇതിന്റെ അണിയറ കഥകള്‍ വേറെയുണ്ടെന്ന് വെളിപ്പെടുത്തല്‍. അമേരിക്കയ്ക്കും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ചൈനയിലെ വൈറസിനെ കുറിച്ച് കഴിഞ്ഞ വര്‍ഷം തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയിലെ ഡോക്ടര്‍മാര്‍ ഇത്രയും മുമ്പേ അറിയിച്ചിട്ടും, ട്രംപിന് യാതൊരു നടപടിയും എടുക്കാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വാഷിംഗ്ടണ്‍ പോസ്റ്റാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ലോകാരോഗ്യ സംഘടനയില്‍ ജോലി ചെയ്യുന്ന ഒരു ഡസനില്‍ അധികം അമേരിക്കക്കാര്‍ ഇക്കാര്യം വൈറ്റ് ഹൗസിനെ അറിയിച്ചുവെന്നാണ് വെളിപ്പെടുത്തല്‍.

1

ലോകാരോഗ്യ സംഘടന ചൈനയുടെ പക്ഷം പിടിക്കുന്നുവെന്നും, ചൈന പറഞ്ഞ കള്ളങ്ങളെ അംഗീകരിക്കുന്നുവെന്നുമാണ് ട്രംപ് ഉന്നയിക്കുന്നത്. ഇതോടെയാണ് സംഘടനയ്ക്കുള്ള ഫണ്ടിംഗ് വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അമേരിക്കയ്ക്ക് എല്ലാ വിധ സഹായങ്ങളും ചെയ്തിട്ടും, രാഷ്ട്രീയത്തിന്റെ പേരില്‍ അവരെ കൈവിട്ടിരിക്കുകയാണ് ട്രംപ്. ലോകാരോഗ്യ സംഘടനയുടെ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സെന്ററുകളില്‍ നിരവധി യുഎസ് ഡോക്ടര്‍മാരും റിസര്‍ച്ച് നടത്തുന്നവരും പൊതുജനാരോഗ്യ പ്രവര്‍ത്തകരും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരാണ് കൊറോണവൈറസിനെ കുരിച്ച് നേരത്തെ തന്നെ വൈറ്റ് ഹൗസിന് വിവരങ്ങള്‍ കൈമാറിയത്.

ചൈനയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ ഇത് പടരാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കയെ ലോകാരോഗ്യ സംഘടനയിലെ ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. വളരെ ഗൗരവമേറിയ വിഷയം എന്ന നിലയിലാണ് അറിയിച്ചത്. ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് സെക്രട്ടറി അലക്‌സ് അസറിനെ വരെ ഇക്കാര്യം അറിയിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പേ സിഡിസി വിഭാഗത്തെ ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനം എങ്ങനെയായിരിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ സംഘടന രോഗത്തെ മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിച്ചില്ലെന്നും, സുതാര്യത കുറവാമെന്നുമാണ് ആരോപിച്ചത്. എന്നാല്‍ ട്രംപിന് ഗുരുതരമായ വീഴ്ച്ചയാണ് സംഭവിച്ചതെന്ന് ഇതിലൂടെ വ്യക്തമാവുകയാണ്.

ലോകാരോഗ്യ സംഘടന ട്രംപ് ഭരണകൂടത്തിന്റെ വിവിധ കേന്ദ്രങ്ങളെ രോഗത്തിന്റെ ഭീകരതയെ കുറിച്ച് അറിയിച്ചിരുന്നു. എന്നാല്‍ ജനുവരിയിലും ഫെബ്രുവരിയിലുമായി നല്‍കിയ ഈ മുന്നറിയിപ്പുകള്‍ അവഗണിക്കപ്പെട്ടെന്നും സംഘടനയിലെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം ട്രംപ് ചൈനയെ അനാവശ്യമായി തിരഞ്ഞെടുപ്പ് വിഷയമാക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇതിലേക്ക് ലോകാരോഗ്യ സംഘടനയെയും വലിച്ചിഴയ്ക്കുകയായിരുന്നു.ചൈന പറയുന്ന കണക്കുകള്‍ വിശ്വസിക്കാന്‍ മാത്രമേ സംഘടനയ്ക്ക് കഴിയൂ. കാരണം പ്രത്യേക അന്വേഷണ ഏജന്‍സികളുമായി സഹകരിച്ചല്ല സംഘടന പ്രവര്‍ത്തിക്കുന്നത്. വിവിധ സര്‍ക്കാരുകളുമായി ചേര്‍ന്നാണ് ലോകാരോഗ്യ സംഘടന പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് സംഘടന കണക്കുകള്‍ മറച്ചുവെച്ചു എന്നെല്ലാമുള്ള ആരോപണങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+