ആരായിരിക്കും യഹിയയ്ക്ക് പകരക്കാരന്‍? ആകാംക്ഷയോടെ ഉറ്റുനോക്കി ലോകം.. യുദ്ധം അവസാനിക്കുമോ?
ഗാസ: ഇസ്രായേല്‍ സൈന്യം യഹിയ സിന്‍വാറിനെ കൊലപ്പെടുത്തിയതോടെ ആരായിരിക്കും ഹമാസിന്റെ പുതിയ മേധാവി എന്ന ആകാംക്ഷയില്‍ ലോകം. ഹമാസിന്റെ ഗതി തീരുമാനിക്കുക മാത്രമല്ല മിഡില്‍ ഈസ്റ്റിലെ സ്ഥിതിഗതികളുടെ ഭാവി വരെ തീരുമാനിക്കപ്പെടുന്നത് ഹമാസിനെ ആരായിരിക്കും നയിക്കുക എന്നതിനെ ആശ്രയിച്ചിരിക്കും. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടന്ന ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ആണ് യഹിയ സിന്‍വാര്‍.
ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനും സിന്‍വാര്‍ അനുകൂലമായിരുന്നില്ല. അതിനാല്‍ തന്നെ സിന്‍വാറിന്റെ അഭാവത്തില്‍ ഏത് ആശയക്കാരനായിരിക്കും ഹമാസിനെ നയിക്കുക എന്നത് പ്രധാനമാണ്. ആരൊക്കെയാണ് ഹമാസിന്റെ പിന്‍ഗാമികളാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് എന്ന് നോക്കാം.

മുഹമ്മദ് സിന്‍വാര്‍
യഹിയ സിന്‍വാറിന്റെ പിന്‍ഗാമിയാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യത സഹോദരന്‍ മുഹമ്മദ് സിന്‍വാറാണ്. ഹമാസിന്റെ സൈനിക വിഭാഗത്തിലെ ഉന്നത കമാന്‍ഡര്‍മാരില്‍ ഒരാളാണ് 49 കാരനായ മുഹമ്മദ്. യഹിയയെ ഇല്ലാതാക്കിയാലും അദ്ദേഹത്തിന്റെ സഹോദരനെയും മറ്റ് രണ്ടോ മൂന്നോ കേന്ദ്ര വ്യക്തികളെയും ഇല്ലാതാക്കിയില്ലെങ്കില്‍ ഹമാസിന്റെ ശ്രേണിയെ തകര്‍ക്കുന്നത് ബുദ്ധിമുട്ടായിരിക്കും എന്നാണ് ഇസ്രായേലിന്റെ പക്ഷം.
ഖാലിക് അല്‍-ഹയ്യ
ഖത്തറിലെ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗമാണ് ഖാലിക് അല്‍-ഹയ്യ. ദോഹയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഭാഗമായത് ഇദ്ദേഹമായിരുന്നു. യഹിയ സിന്‍വാറിന്റെ ഡെപ്യൂട്ടി കൂടിയായിരുന്നു ഹയ്യ. ജൂലൈയില്‍ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ കൊല്ലപ്പട്ടപ്പോഴും ഖാലിക് ഹയ്യ പിന്‍ഗാമിയാകും എന്ന് കരുതിയിരുന്നു. അഞ്ച് വര്‍ഷത്തെ ഉടമ്പടിയും സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രവും രൂപീകരിക്കപ്പെട്ടാല്‍ ഹമാസ് ആയുധങ്ങള്‍ നിര്‍ത്തി ഒരു രാഷ്ട്രീയ പാര്‍ട്ടിയായി മാറുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
മഹമൂദ് അല്‍ സഹര്‍
ഹമാസിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളാണ് സഹര്‍, യൂറോപ്യന്‍ കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സ് 'സാമൂഹികമായി യാഥാസ്ഥിതികന്‍' എന്നാണ് മഹമൂദിനെ വിശേഷിപ്പിച്ചത്. ഗാസയില്‍ ഡോക്ടറായിരുന്ന മഹമൂദ് സഹര്‍ മെഡിക്കല്‍ ചാരിറ്റിയില്‍ ഏര്‍പ്പെട്ടിരുന്നു. 2006-ല്‍ പലസ്തീനിയന്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം അതേ വര്‍ഷം തന്നെ ഹമാസിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യത്തെ വിദേശകാര്യ മന്ത്രിയായി.
മൂസ അബു മര്‍സൂക്ക്
ഹമാസ് രൂപീകരിച്ച മുസ്ലീം ബ്രദര്‍ഹുഡിന്റെ രൂപീകരണത്തിലെ പ്രധാനിയാണ് മര്‍സൂഖ്. ഹമാസിന്റെ രാഷ്ട്രീയ ബ്യൂറോയിലെ ഉന്നത അംഗമാണ്. 1990 കളില്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തതിനും ധനസഹായം നല്‍കിയതിനും ഇസ്രായേല്‍ അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിരുന്നു.












Click it and Unblock the Notifications