നിരോധനം: വാട്‌സ് ആപ്പിന് ആയുസ് ഇനി ആഴ്ചകള്‍ മാത്രം?
ലണ്ടന്‍: ന്യൂ ജനറേഷന്‍ മെസേജിംഗ് സംവിധാനമായ വാട്‌സ് ആപ്പ് നിരോധിക്കാന്‍ ബ്രിട്ടന്‍ നീക്കങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണാണ് രാജ്യത്ത് വാട്‌സ് ആപ്പ് നിരോധിക്കപ്പെട്ടേക്കാം എന്ന സൂചന നല്‍കിയത്. വാട്‌സ് ആപ്പിനൊപ്പം സ്‌നാപ്ചാറ്റും നിരോധിക്കാന്‍ നീക്കമുണ്ടെന്നാണ് അറിയുന്നത്.
സോഷ്യല്‍ മീഡിയയ്ക്കും ഓണ്‍ലൈന്‍ മെസേജിംഗ് സംവിധാനങ്ങള്‍ക്കും കടുത്ത നിയന്ത്രങ്ങള്‍ വന്നേക്കും. വാട്‌സ് ആപ്പ്, ഐമെസേജ്, സ്‌നാപ് ചാറ്റ് എന്നിവയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന മെസേജിംഗ് സര്‍വ്വീസുകള്‍. പുതിയ നിയമപ്രകാരം ഇത് മൂന്നിനും വിലക്ക് വന്നേക്കും. അടുത്തിടെ പാരീസില്‍ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനങ്ങളെന്നറിയുന്നു.

അടുത്ത തിരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിക്കുകയാണെങ്കില്‍ വാട്‌സ് ആപ്പ്, ഐമെസേജ്, സ്‌നാപ് ചാറ്റ് എന്നിവ നിരോധിക്കുമെന്ന സൂചനകളാണ് പ്രധാനമന്ത്രി നല്‍കിയത്. ഭീകരവാദികള്‍ ന്യൂ ജനറേഷന്‍ മെസേജിംഗ് സംവിധാനങ്ങള്‍ ആശയവിനിമയത്തിന് ഉപയോഗിക്കുന്നതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ബില്ലിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ സേവനദാതാക്കള്‍ ഉപയോക്താക്കളുടെ പ്രവര്‍ത്തികള്‍ നിരീക്ഷിക്കേണ്ടിവരും. ബ്രിട്ടനില്‍ നിരോധനം വന്നാല്‍ കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വാട്‌സ് ആപ്പിന് വിലക്ക് വീഴുമെന്ന് ആശങ്കയുണ്ട്. അതേസമയം ഡേവിഡ് കാമറൂണിന്റെ അഭിപ്രായത്തോട് പ്രതിഷേധവും രാജ്യത്ത് ഉയരുന്നുണ്ട്.












Click it and Unblock the Notifications