യുക്രൈന്‍ സംഘര്‍ഷം: എന്താണ് നാറ്റോ, ഫിന്‍ലാന്‍ഡ് നാറ്റോയില്‍ ചേരുന്നത് എന്തിന്?
ലണ്ടന്‍: നാറ്റോയില്‍ ഫിന്‍ലാന്‍ഡ് ചേര്‍ന്നിരിക്കുകയാണ്. യുക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇതിന് വളരെ പ്രാധാന്യമുണ്ട്. വളരെ ദൂരമേറിയ അതിര്‍ത്തി റഷ്യയുമായി പങ്കിടുന്നുണ്ട് ഫിന്‍ലാന്‍ഡ്.ഏഴ് ദശാബ്ദമായി നാറ്റോയോട് ഇല്ലെന്ന് പറഞ്ഞ രാജ്യമാണ് ഫിന്‍ലാന്‍ഡ്.
എന്നാല്‍ യുക്രൈനിലേക്ക് റഷ്യ നടത്തിയ അധിനിവേശം ഇവരുടെ മനസ്സ് മാറ്റിയിരിക്കുകയാണ്. ഉടന്‍ തന്നെ ഇവര്‍ നാറ്റോ സഖ്യത്തിനൊപ്പം ചേരുന്നതിനായി അപേക്ഷിക്കുകയായിരുന്നു. അതിപ്പോള്‍ യാഥാര്‍ത്ഥ്യമാവുകയും ചെയ്തു.
എന്താണ് നാറ്റോ

നാറ്റോ എന്നാല്‍ നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ എന്നാണ്. 1949ലാണ് ഇത് രൂപീകരിക്കുന്നത്. 12 രാജ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ബ്രിട്ടന്‍, അമേരിക്ക, കാനഡ, ഫ്രാന്‍സ് എന്നിവരെല്ലാം തുടക്കത്തില്‍ അതിലുണ്ടായിരുന്നു. ഫിന്‍ലാന്‍ഡ് നാറ്റോയില്‍ ചേരുന്ന 31ാം രാജ്യമാണ്. ആക്രമിക്കപ്പെട്ടാല്‍ പരസ്പരം സഹായിക്കുമെന്നതാണ് നാറ്റോ അംഗ രാജ്യങ്ങളുടെ നിലപാട്. രണ്ടാം ലോക മഹായുദ്ധത്തില്‍ സോവിയറ്റ് യൂണിയന്‍ യൂറോപ്പിലാകെ കരുത്താര്‍ജിക്കുന്നത് തടയുകയായിരുന്നു നാറ്റോയുടെ യഥാര്‍ത്ഥ ലക്ഷ്യം.
നാറ്റോയുടെ വളര്‍ച്ച
1991ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം, പല കിഴക്കന്‍ യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്കും നാറ്റോ അംഗത്വം ലഭിച്ചിരുന്നു. ഈ മേഖലയില്‍ നാറ്റോയുടെ സ്വീകാര്യത തങ്ങള്‍ക്ക് ഭീഷണിയാണെന്ന് ദീര്‍ഘകാലമായി റഷ്യ ആരോപിക്കുന്നുണ്ട്. യുക്രൈന്‍ ഈ സഖ്യത്തില്‍ ചേരാനുള്ള എല്ലാ നീക്കങ്ങളെയും റഷ്യ എതിര്‍ത്തിരുന്നു. റഷ്യ മേഖലയ്ക്ക് കൂടുതല്‍ അടുത്തേക്ക് നീരീക്ഷണം നടത്താന്‍ ഇത് നാറ്റോയെ സഹായിക്കുമെന്നാണ് അവര്‍ ഭയപ്പെടുന്നത്.
ഫിന്‍ലാന്‍ഡ് ചേരുന്നത് എന്തിന്
ഫിന്‍ലാന്‍ഡിന് 1340 കിലോമീറ്ററോളം നീളുന്ന വലിയൊരു അതിര്‍ത്തി റഷ്യയുമായി പങ്കിടുന്നുണ്ട്. 1948ല്‍ ഒന്നിലും ചേരാതെ സമതുല്യ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകാന്‍ ഫിന്‍ലാന്‍ഡ് തീരുമാനിച്ചിരുന്നു. അന്ന് സോവിയറ്റ് യൂണിയനുമായുള്ള സൗഹൃദ കരാറിന്റെ പേരിലായിരുന്നു ഇത്. എന്നാല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ അവര്‍ നാറ്റോയുമായി അടുത്തു. 1994ല്‍ ഔദ്യോഗിക പങ്കാളിയാണ് ഫിന്‍ലാന്‍ഡ്. യുക്രൈന്‍ യുദ്ധം വന്നതോടെ ഫിന്‍ലാന്‍ഡും സ്വീഡനും സമ്പൂര്‍ണമായ അംഗത്വം ആവശ്യപ്പെടുകയായിരുന്നു.












Click it and Unblock the Notifications