Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയും റഷ്യയും പുറകിലേക്ക്? വിലക്കുറവില്‍ വെനസ്വേലിയന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ

വെനസ്വലേയില്‍ നിന്നും വീണ്ടും എണ്ണ ഇറക്കുമതി ചെയ്യാനുള്ള നീക്കവുമായി ഇന്ത്യ. ഏതാനും വർഷങ്ങൾക്ക് മുമ്പ് വരെ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ പത്തിലൊന്ന് സംഭവാന ചെയ്തിരുന്നത് വെനസ്വലേയായിരുന്നു. എന്നാല്‍ വെനസ്വലേയ്ക്കുമേല്‍ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ഇന്ത്യക്കുള്‍പ്പെടെ തിരിച്ചടിയായിരുന്നു. വെനസ്വേലൻ ക്രൂഡിന്റെ കയറ്റുമതിക്കുള്ള ഉപരോധം അമേരിക്ക അടുത്തിടെ നീക്കിയതോടെയാണ് വീണ്ടും പഴയ പങ്കാളികളുമായുള്ള ഇടപാടിനായി ഇന്ത്യ ശ്രമിക്കുന്നത്.

വെനസ്വലേയന്‍ ഗ്രേഡുകൾ ഇന്ത്യൻ ക്രൂഡ് ഓയിൽ ബാസ്‌ക്കറ്റിന്റെ ശരാശരിയേക്കാൾ 20 ശതമാനത്തിലധികം കിഴിവിൽ ലഭ്യമാണെന്നാണ് ഗവൺമെന്റും വ്യവസായ ഉദ്യോഗസ്ഥരും കപ്പൽ ട്രാക്കിംഗ് ഡാറ്റയും ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. 2020 അവസാനത്തോടെ വാങ്ങലുകൾ നിർത്തിയതിന് ശേഷം വെനസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പുനരാരംഭിക്കുന്നതിനുള്ള സ ഇന്ത്യ പഠിക്കുകയാണ്.

oil-trade

എന്നാൽ വെനസ്വലേയന്‍ കമ്പനികള്‍ വാഗ്‌ദാനം ചെയ്യുന്ന കിഴിവുകളുടെ വ്യാപ്തിയെയും സുസ്ഥിര കാലയളവിൽ ഇന്ത്യൻ ആവശ്യം നിറവേറ്റാനുള്ള വെനസ്വേലയുടെ കഴിവിനെയും ആശ്രയിച്ചായിരിക്കും ഇറക്കുമതി സംബന്ധിച്ച് കൂടുതല്‍ വ്യക്ത കൈവരികയുള്ളുവെന്നാണ് ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്‍ഡേർഡ് റിപ്പോർട്ട് ചെയ്യുന്നത്.

എണ്ണ ഇറക്കുമതിയില്‍ ചൈനയുമായി മത്സരിക്കേണ്ടി വരുന്ന ഇന്ത്യയ്ക്ക് വെനസ്വലേ വ്യക്തമായ ഓഫറുകളൊന്നും ഇതുവരെ നൽകിയിട്ടില്ല. അസംസ്‌കൃത എണ്ണയുടെ മോശം ഗുണനിലവാരം കാരണം വിലകുറഞ്ഞ വെനസ്വേലൻ ഗ്രേഡുകളുടെ ലഭ്യത ഗവൺമെന്റിന് ആശ്വാസം പകർന്നേക്കും. അസംസ്‌കൃത എണ്ണ വില കുതിച്ചുയരുന്നത് ഇന്ത്യയില്‍ വലിയ രീതിയിലുള്ള പ്രതിസന്ധികള്‍ക്ക് ഇടയാക്കുന്നുണ്ട്.

വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിന്റെയും ലോക്സഭ തിരഞ്ഞെടുപ്പിന്റേയും പശ്ചാത്തലത്തില്‍ ഇന്ധന വില പിടിച്ച് നിർത്താനാണ് കേന്ദ്രത്തിന്റെ നീക്കം. ഈ സാഹചര്യത്തിലാണ് വെനസ്വലേയില്‍ നിന്നും വിലക്കുറവില്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ ശ്രമിക്കുന്നത്. റഷ്യൻ എണ്ണ വിതരണക്കാരുമായി വലിയ കിഴിവുകൾ ചർച്ച ചെയ്യാൻ വെനസ്വേലൻ എണ്ണയുടെ സാധ്യതകള്‍ ഇന്ത്യൻ റിഫൈനർമാരെ സഹായിക്കുന്നുവെന്ന് എണ്ണ വ്യവസായ ഉദ്യോഗസ്ഥരും പറയുന്നു.

ഇന്ത്യയുടെ ക്രൂഡ് ഓയിൽ ആവശ്യകതകുയടെ 40 ശതമാനവും വരുന്ന റഷ്യൻ ക്രൂഡ് ഓയിൽ വിതരണത്തിലെ കിഴിവ് 2023-ന്റെ തുടക്കത്തിൽ ബാരലിന് 10-13 ഡോളറിൽ നിന്നും അടുത്തിടെ പകുതിയായി ചുരുങ്ങിയിരുന്നു. എന്നാല്‍ വെനസ്വേല പുതിയ സാധ്യതകള്‍ തുറന്നാല്‍ റഷ്യയും കൂടുതല്‍ വിലക്കിഴിവില്‍ എണ്ണ നല്‍കേണ്ടി വരും. വെനസ്വേലയിന്‍ ഇറക്കുമതി സാധ്യമാകുകയാണെങ്കില്‍ റഷ്യയില്‍ നിന്നും സൌദിയില്‍ നിന്നുമുള്ള ഇറക്കുമതിയുടെ അളവിലും കുറവുണ്ടായേക്കും.

2016-ൽ ഇന്ത്യ ഒരു ദിവസം 419,000 ബാരൽ വെനസ്വേലൻ എണ്ണ വാങ്ങി റെക്കോർഡ് സൃഷ്ടിച്ചിരുന്നു. എന്നാല്‍ 2020 ഇത് പ്രതിദിനം 167,000 ബാരൽ (b/d) ആയി കുറഞ്ഞു, 2019-ല്‍ ഇത് 307,000 b/d ആയിരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഫലത്തില്‍ 2022 ഫെബ്രുവരിയിൽ ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഇന്ത്യൻ റിഫൈനറുകൾക്ക് ലഭ്യമായ റഷ്യൻ ബെഞ്ച്മാർക്ക് യുറലുകൾക്ക് പുറമേ വിലകുറഞ്ഞ വെനസ്വേലൻ എണ്ണയുടെ സാധ്യതകളും വരുന്നത് കേന്ദ്ര സർക്കാറിനെ പെട്രോള്‍ വില പിടിച്ച് നിർത്താന്‍ സഹായിച്ചേക്കും.

അതേസമയം, വെനസ്വേലൻ എണ്ണയിലെ നേട്ടം പ്രധാനമായും സ്വകാര്യമേഖലയിലെ റിഫൈനറുകൾക്കായിരിക്കുമെന്നും റിപ്പോർട്ടുകള്‍ പറയുന്നു. റിലയൻസ് ഇൻഡസ്ട്രീസും റോസ്‌നെഫ്റ്റ് നടത്തുന്ന നയാര എനർജിയും മാത്രമാണ് മുമ്പ് വെനസ്വേലൻ എണ്ണ വാങ്ങിയിരുന്നതെന്നും അന്താരാഷ്ട്ര ഏജന്‍സികള്‍ പറയുന്നു. അതായത് 2020ൽ വെനസ്വേലൻ എണ്ണയുടെ 79 ശതമാനവും റിലയൻസിന്റെ കൈവശമായിരുന്നു.

ഇന്ത്യൻ സർക്കാർ നടത്തുന്ന റിഫൈനറികൾ ഭാരമേറിയതും അസിഡിറ്റി ഉള്ളതുമായ വെനിസ്വേലൻ ഗ്രേഡുകൾക്ക് വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതല്ല. അത് പ്രാഥമികമായി പശ്ചിമേഷ്യയിൽ നിന്നുള്ള അറബ് മിക്‌സിന് വേണ്ടി ക്രമീകരിച്ചിരിക്കുന്നതാണ്. വെനസ്വേലൻ ഗ്രേഡുകളായ മെറി, ഹമാക എന്നിവ ചെലവേറിയതും സങ്കീർണ്ണവും കാർബൺ തീവ്രതയുള്ളതും ഇന്ധനമായി ശുദ്ധീകരിക്കാൻ കഴിയുന്നതുമാണ്, മാത്രമല്ല ആഗോളതലത്തിൽ വളരെ കുറച്ച് റിഫൈനറികൾ മാത്രമാണ് ഇത്തരം എണ്ണയ്ക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതെന്നുമാണെന്നുമാണ് ഭാരത് പെട്രോളിയത്തിന്റെ മുൻ റിഫൈനറി ഡയറക്ടറും ഇപ്പോൾ വ്യവസായ കൺസൾട്ടന്റുമായ ആർ രാമചന്ദ്രൻ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+