കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20വര്‍ഷം മുമ്പ് കൈവിട്ട മകളെ എഫ്ബി വഴി കണ്ടെത്തി

  • By Aswathi
Google Oneindia Malayalam News

ലണ്ടന്‍: ഇരുപത് വര്‍ഷം മുമ്പ് ചില പ്രത്യേക സാഹര്യത്തില്‍ കൈവിട്ടു പോയ മകളെ അമ്മയ്ക്ക് ഫേസ്ബുക്ക് വഴി തിരികെ കിട്ടി. ഇംഗ്ലണ്ടിലെ സോര്‍ഷ്യാ സ്വദേശിയായ സാറ മൊബ്ബറിയെന്ന അമ്മയാണ് രണ്ട് വയസ്സുള്ളപ്പോള്‍ കൈവിട്ടുപോയ മകളെ അവളുടെ ഇരുപത്തിരണ്ടാം വയസ്സില്‍ തിരികെ കിട്ടിയതിന്റെ സന്തോഷം ആഘോഷിക്കുന്നത്.

ചില പ്രത്യേക സാഹചര്യത്തില്‍ 1995ലാണ് മകള്‍ക്ക് രണ്ട് വയസ്സ് പ്രായമുള്ളപ്പോള്‍ അവളെ അമ്മയില്‍ നിന്ന് സാമൂഹ്യ സംഘടന ഏറ്റെടുക്കുന്നത്. പ്രശ്‌നങ്ങളെല്ലാം തീര്‍ന്ന ശേഷം, കഴിഞ്ഞ ഏഴ് വര്‍ഷമായി ഇവര്‍ മകള്‍ക്ക് വേണ്ടിയുള്ള തിരിച്ചിലിലായിരുന്നു. പല വഴിയും അന്വേഷണം നടത്തിയെങ്കിലും കണ്ടെകത്താന്‍ കഴിഞ്ഞില്ല.

facebook-mother-daughter

മകളെ കണ്ടെത്താന്‍ അമ്മയുടെ കയ്യില്‍ ആകെയുണ്ടായിരുന്ന കച്ചിത്തുറുമ്പ് കെയ്‌ലിഹ് മാരി എന്ന മകളുടെ പേര് മാത്രമായിരുന്നു. മകളെ കണ്ടെത്തുന്നതിന് വേണ്ടി സാറ ഫേസ്ബുക്കില്‍ ഒരു അക്കൗണ്ട് തുടങ്ങുയകയും കെയ്‌ലിഹ് മാരി എന്ന് പേരുള്ളവരെ തേടിപ്പിടിച്ച് കൂട്ടുകാരികളാക്കുകയും ചെയ്തു. അങ്ങനെയുള്ള തേടലിലാണ് കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടിയുടെ പ്രൊഫൈല്‍ ചിത്രത്തിന് തന്റെ 22 വയസ്സ് പ്രായമുള്ളപ്പോഴുള്ള മുഖവുമായി സാമ്യമുണ്ടെന്ന് തോന്നിയത്.

22 വയസ്സുകാരിയായ കെയ്‌ലിഹിന്റൈ ഫോട്ടോയിലും സാറയ്ക്ക് 22 വയസ്സുള്ളപ്പോഴെടുത്ത ഫോട്ടോയിലും ഇരുവര്‍ക്കും ഒരേ മുഖഛായ. അങ്ങനെ സാറ കെയ്‌ലിഹുമായി സൗഹൃദം കൂടി. തുടരെ തുടരെ ചാറ്റ് ചെയ്തപ്പോള്‍ അവര്‍ക്ക് മനസ്സിലായി ഇരുപത് വര്‍ഷംമുമ്പ് തനിക്ക് നഷ്ടപ്പെട്ട മകളാണ് ഈ കെയ്‌ലിഹ് എന്ന്. അമ്മയും മകളും തിരിച്ചറിഞ്ഞതോടെ മാര്‍ച്ച് 30ന് ഇരുവരും ഒത്തു ചേരുകയും ആദ്യ വാരാന്ത്യം ആഘോഷിക്കുകയും ചെയ്തു.

സാറയ്ക്ക് ഭര്‍ത്താവും 17 വയസ്സുള്ള ഒരു മകനുമുണ്ട്. കുടുംബത്തിലേക്ക് ഒരു പുതിയ ആള്‍ എത്തുന്നതിന്റെ സന്തോഷത്തിലാണിവര്‍. ഒരു കെയര്‍ വര്‍ക്കാറായി ജോലി ചെയ്യുന്ന കെയലിഹും അമ്മയെ തിരികെ കിട്ടിയ സന്തോഷത്തിലാണ്.

English summary
Woman, 41, celebrates after being reunited with the daughter she last saw 20 YEARS ago .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X