കാമുകനെ വകവരുത്തി ബിരിയാണിയാക്കി വിളമ്പിയ കേസില്‍ കോടതിയില്‍ പുതിയ വെളിപ്പെടുത്തല്‍
യുഎഇയില്‍ കാമുകനെ കൊന്ന് യുവതി ബിരിയാണി ഉണ്ടാക്കി മറ്റുള്ളവര്‍ക്ക് വിളമ്പി എന്ന വാര്‍ത്ത് ലോകം ഞെട്ടലോടെയായിരുന്നു കേട്ടത്. മൊറോക്കോ പൗരയായ യുവതി സ്വന്തം നാട്ടുകാരനായ യുവാവിനെ തന്റെ ഫ്ലാറ്റിലേക്ക് ഭക്ഷണം കഴിക്കാന്‍ വിളിച്ചുവരുത്തിയതിന് ശേഷം കൊലപ്പെടുത്തുകയായിരുന്നു.
പിന്നീടാണ് മൃതദേഹം പലഭാഗങ്ങളിലാക്കി പല പാത്രങ്ങളിലാക്കി യുവതി പാകം ചെയ്തത്. എല്ലുകളില്‍ നിന്ന് മാംസം വേര്തിരിഞ്ഞപ്പോള് എല്ലുകള്‍ മാറ്റി ഓവനില്‍ വെച്ച് ബേക്ക് ചെയ്യുകയുമായിരുന്നു. അവശിഷ്ടങ്ങള്‍ നശിപ്പിക്കുന്നതിനിടെ പല്ലും രണ്ട് വിരലുകളും കവറുകളില്‍ നിന്ന് വീണുപോയിരുന്നു. ഇവയാണ് പൊലീസിന് നിര്‍ണ്ണായക തെളിവുകളായത്.

രണ്ടു കുട്ടികളുടെ അമ്മ
സംഭവത്തില്‍ കൂടുതള്‍ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുയാണ് യുവതിയുടെ അഭിഭാഷകനിപ്പോള്‍. കോടതിയിലാണ് അഭിഭാഷകന് വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളത്. യുവതി വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയും ആണെന്നും മക്കള്‍ പിതാവിനൊപ്പം മൊറോക്കയില്‍ ആണെന്നുമാണ് അഭിഭാഷകന് കോടതിയില്‍ വെളിപ്പെടുത്തി.

ഏഴു വര്‍ഷങ്ങള്‍ക്ക് മുമ്പ്
കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി യുഎഇയില്‍ താമസിക്കുന്ന യുവതി ഏഴു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കൊല്ലപ്പെട്ട യുവാവിനെ പരിചയപ്പെടുകും ഇഷ്ടത്തിലാവുകയും ചെയ്തത്. അടുത്തടുത്ത സ്ഥാപനങ്ങളിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്.

കാമുകന്
മറ്റൊരു ഫ്ലാറ്റിലേക്കു താമസം മാറുന്നതിന്റെ തിരക്കിനിടെ വീട്ടു സാധനങ്ങള്‍ മാറ്റുന്നതിനു തന്നെ സഹായിക്കണമെന്ന് യുവതി യുവാവിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ കാമുകന് യുവതിയെ അടിക്കുകയും മുടിയില്‍ പിടിച്ചു വലിക്കുകയും ചെയ്തു.

അക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍
കാമുകന്റെ അക്രമത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിന് ഇടയിലാണ് സമീപത്തുണ്ടായ കത്തിയെടുത്ത് യുവതി കാമുകന്റെ നെഞ്ചില്‍ കുത്തിയത്. തന്റെ കക്ഷിക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നും അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.

പോലീസ് വ്യക്തമാക്കുന്നത്
എന്നാല്‍ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമായിരുന്നു കൊലപാതകം എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കത്തി ഉപയോഗിച്ച് യുവതി കാമുകന്റെ നെഞ്ചിലും അടിയവയറ്റിലും വെട്ടുകയായിരുന്നെന്നാണ് പോലീസ് വാദിക്കുന്നത്.

മൃതദേഹം ഒളിപ്പിക്കാനായി
മൃതദേഹം ഒളിപ്പിക്കാനായി ഇവര്‍ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിരുന്നു. ആദ്യം രണ്ടും ബാഗുകളിലാക്കി മൃതദേഹം അവിടേക്ക് മാറ്റി. ശേഷം ഇയാളുടെ വസ്ത്രങ്ങളും ഫോണുകളും പഴ്സും ആദ്യം കത്തിച്ചു.

ബിരിയാണിയുടെ ഇറച്ചി
യുവാവ് ബന്ധുവായ മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ തയ്യാറെടുത്തതാണ് 39 വയസ്സുകാരിയായ കാമുകിയെ പ്രകോപിപ്പിച്ചത് എന്നാണ് കോടതിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. കാമുകനെ കൊന്നശേഷം ശരീരഭാഗങ്ങള്‍ ഒരോന്നായി ബ്ലെന്‍ഡറിലിട്ട് അടിച്ച് ബിരിയാണിയുടെ ഇറച്ചി പരുവമാക്കുയായിരുന്നെന്നാണ് പോലീസ് പറയുന്നത്.

ജോലിചെയ്യുന്നവര്‍ക്ക്
ഇതിന് ശേഷം ഇവര്‍ ഈ ഇറച്ചി വെച്ച് ബിരിയാണി ഉണ്ടാക്കി വീടിന് സമീപം ജോലിചെയ്യുന്നവര്‍ക്ക് വിളമ്പുകയായിരുന്നു. ഭക്ഷണം കഴിച്ച പാകിസ്ഥാനികളായ വീട്ടുജോലിക്കാരും ഇവരുടെ ക്രൂരതയുടെ ഇരയായി. ബാക്കിയുള്ളത് സമീപത്തെ നായ്ക്കള്‍ക്ക് നല്‍കിയെന്നുമാണ് റിപ്പോര്‍ട്ട്.

നാല് ദിവസം എടുത്ത്
നാല് ദിവസം എടുത്താണ് മൃതദേഹം പാചകം ചെയ്ത് തീർത്തത്. എല്ലാ ദിവസവും പുലര്‍ച്ചെ 12 മണി മുതല്‍ അഞ്ച് മണി വരെയായിരുന്നു പാചകം ചെയ്തിരുന്നത്. അവശിഷ്ടങ്ങള്‍ നശിപ്പിക്കുന്നതിനിടെ പല്ലും രണ്ട് വിരലുകളും കവറുകളില്‍ നിന്ന് വീണുപോയിരുന്നു.

നിര്‍ണ്ണായക തെളിവ്
ഇവയാണ് പൊലീസിന് നിര്‍ണ്ണായക തെളിവുകളായത്. യുവാവിനെ കാണാതായതോടെ സഹോദരനും സുഹൃത്തുക്കളും അന്വേഷിച്ച് ചെന്നെങ്കിലും മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതില്‍ പിന്നെ തനിക്ക് ഒരു വിവരവുമില്ലെന്നായിരുന്നു ഇവര്‍ മറുപടി പറഞ്ഞത്.
{document1}
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications