Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യ കാഴ്ചയില്‍ തന്നെ കാര്‍ മെക്കാനിക്കുമായി പ്രണയത്തിലായി യുവതി; പിന്നെ നടന്നത് ‌അവിശ്വസനീയം

ഉള്ളില്‍ തീവ്രമായ പ്രണയമുണ്ടെങ്കില്‍ പിന്നെ മുന്നില്‍ വരുന്ന പ്രതിസന്ധികളൊക്കെ അതിജീവിച്ച് ആ പ്രണയം സ്വന്തമാക്കാനുള്ള ഊര്‍ജ്ജം നമുക്ക് കിട്ടും. അങ്ങനെയൊരു മനോഹര പ്രണയമാണ് ഇനി പറയാന്‍ പോകുന്നത്. ജാതിയും മതവും ഭാഷയും ദേശവും സമ്പത്തും ജോലിയും ഒന്നും പ്രണയത്തിന് ഒരിക്കലും ഒരു തടസ്സമല്ലെന്ന് തെളിയിക്കുന്ന ഒരു പ്രണയ കഥ....ഇവരുടെ പ്രണയകഥ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആണ്..

ഈ പ്രണയം തുടങ്ങുന്നത് ഒരു കാറിന്റെ ടയറിൽ നിന്നാണെന്ന് പറഞ്ഞാൽ തെറ്റില്ല. പാക്കിസ്ഥാനിലെ വളരെ സമ്പന്നയായ ആയിഷയുടെz കാറിന്റെ ടയർ മാറ്റിയിടാൻ വന്ന മെക്കാനിക്ക് ആയിരുന്നു ജീസൺ. ഇവിടെ നിന്നാണ് ആയിഷ അയാളുമായി പ്രണയത്തിലാവുന്നത്. ഇവിടെ നിന്നാണ് ആ മനോഹരപ്രണയം ആരംഭിക്കുന്നത്...

2


ഒരു യൂട്യൂബ് ചാനലിലൂടെയാണ് ഇവർ തങ്ങളുടെ പ്രണയകഥ പറയുന്നത്. യൂട്യൂബ് ചാനലിന്റെ അവതാരകനായ സയ്യിദ് ബാസിത് അലിയോട് സംസാരിക്കുമ്പോഴാണ് തങ്ങൾ എങ്ങനെ കണ്ടുമുട്ടിയെന്നും പ്രണയത്തിലായെന്നും ഒടുവിൽ വിവാഹിതരായെന്നും ദമ്പതികൾ പറയുന്നത്.
ജീസണെ എങ്ങനെയാണ് കണ്ടുമുട്ടിയതെന്ന് ആയിഷ പറയുന്നുണ്ട്. ഒരു യാത്രക്കിടെയാണ് ആയിഷയുടെ കാറിന്റെ ടയർ പ‍ഞ്ചറാകുന്നത്. അങ്ങനെയാണ് ടയർ മാറ്റിയിടാൻ ജീസൺ വരുന്നത്.

2

ജീസണെ വിളിക്കുന്നതിന് മുമ്പ് ടയർ മാറ്റിയിടാൻ താൻ പലരുടേയും സഹായം ചോദിച്ചിരുന്നെന്നും. എന്നാൽ ആരു വന്നില്ലെന്നും ആയിഷ പറഞ്ഞു. ഏറ്റവും ഒടുവിലാണ് ജീസണെ വിളിക്കുന്നത്. അങ്ങനെയാണ് ആയിഷയുടെ ജീവിതത്തിലേക്ക് ജീസൺ അന്നാദ്യമായി വരുന്നത്...ജീസണന്റെ വർക്ക്ഷോപ്പിലേക്ക് കാർ തള്ളിക്കൊണ്ടുപോവുകയായിരുന്നു...

3

അവിടെ വെച്ച് ജീസൺ തന്നോട് പെരുമാറിയ രീതി ആയിഷയ്ക്ക് വളരെ ഇഷ്ടമായി. കാർ വർക്ക്ഷോപ്പിൽ എത്തിച്ച ഉടൻ തന്നെ കാറിന്റെ ടയർ വളരെ പെട്ടെന്ന് തന്നെ മാറ്റിയെന്നും. കാർ റെഡിയാവുന്നതുവരെ അവിടെ നിന്ന തന്നോട് വളരെ നന്നായി പെരുമാറിയെന്നും തന്നെ ചായകുടിക്കാൻ ക്ഷണിച്ചെന്നും വഴിവരെ തന്നോടൊപ്പം വന്നെന്നും ആയിഷ പറഞ്ഞു.

4

ജീസൺ തനിക്ക് നൽകിയ പരി​ഗണനയും കരുതലും ആയിഷയ്ക്ക് മറക്കാൻ ആയില്ല. പിന്നീട് ജീസണെ കാണാൻ കിട്ടുന്ന ഒരവസരവും ആയിഷ പാഴാക്കി കളഞ്ഞില്ല. ജീസണെ കാണാൻ വേണ്ടി അവൾ നിരന്തരം അവസരങ്ങൾ ഉണ്ടാക്കി. അദ്ദേഹത്തിന്റെ വർക്ഷോപ്പിൽ പോകാനായി അവൾ കാറിന്റെ ടയർ മനപൂർവ്വം കേടാക്കുകയും ചെയ്തു. ഒടുവിൽ അവൾ ജീസണോടുള്ള പ്രണയം തുറന്നു പറ‍ഞ്ഞു...അങ്ങനെ ആ പ്രണയം വിവാഹത്തിലെത്തി...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+