അമ്മയുടെ മൃതദേഹത്തോടൊപ്പം വര്‍ഷങ്ങളോളം ജീവിച്ചു
പാരിസ്: അമ്മയുടെ ജീര്‍ണിച്ച മൃതദേഹത്തിനൊപ്പം വര്‍ഷങ്ങളോളം കഴിഞ്ഞ മകള്‍!. ഫ്രാന്‍സിലെ ബ്രിട്ടനിലാണ് സംഭവം. വര്‍ഷങ്ങളോളം അമ്മയുടെ മൃതദേഹത്തിനൊപ്പം കഴിഞ്ഞിരുന്ന 66 കാരിയായ മകളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
വര്‍ഷങ്ങളായി വീട്ടുമുറ്റത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ കണ്ടതിനെ തുടര്‍ന്ന് അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി പരിശോധന നടത്തുകയായിരുന്നു. അമ്മയും മകളും തനിച്ചാണ് ഈ വീട്ടില്‍ കഴിഞ്ഞിരുന്നത്. 2010 മുതല്‍ അമ്മയെ വീടിന് പുറത്ത് കണ്ടിരുന്നില്ലെന്നും അയല്‍വാസികള്‍ പറയുന്നു.

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് മൊഴിയെടുത്തപ്പോള്‍ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് 66 വയസ്സുകാരിയായ മകള്‍ പറഞ്ഞുകൊണ്ടിരുന്നത്. തുടര്‍ന്ന് വീടും പരിസരവും പരിശോധിക്കുകയായിരുന്നു. മുകളിലത്തെ നിലയില്‍ കസേരയില്‍ ഇരുത്തിയ നിലയിലാണ് വൃദ്ധയുടെ മൃതദേഹം കണ്ടെത്തിയത്.
അമ്മയുടെ മരണം മകള്‍ ആരെയും അറിയിച്ചിരുന്നില്ല. മൃതദേഹത്തിനൊപ്പം സാധാരണഗതിയിലുള്ള ജീവിതം നയിച്ചുപോകുകയായിരുന്നെന്ന് മേയര്‍ മൈക്കള്‍ ഹെന്റ്‌റി പറഞ്ഞു. ചോദ്യങ്ങളോട് കൃത്യമായി പ്രതികരിക്കാന്‍ ബുദ്ധിമുട്ടിയ മകളെ മാനസികാരോഗ്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications