ഗർഭിണിയാണെന്ന് അറിഞ്ഞു, വെറും രണ്ട് ദിവസങ്ങൾക്ക് ശേഷം പ്രസവം, വിചിത്ര സംഭവം!
ന്യൂയോര്‍ക്ക്: പത്ത് മാസമാണ് ഒരു കുഞ്ഞിന്റെ ഗര്‍ഭകാലം എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ചില സന്ദര്‍ഭങ്ങളില്‍ മാസം തികയാതെയും കുഞ്ഞുങ്ങള്‍ ജനിക്കാറുണ്ട്. എന്നാല്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം അമ്മ പ്രസവിച്ചതായി എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? അത്തരമൊരു വിചിത്ര സംഭവം നടന്നിരിക്കുകയാണ്.

ഇത് സംഭവിച്ചത് ഇവിടെങ്ങുമല്ല. അങ്ങ് അമേരിക്കയിലാണ്. ഗര്‍ഭിണിയാണ് എന്ന് അറിഞ്ഞതിന്റെ സന്തോഷം ആഘോഷിച്ച് തീരും മുന്‍പ് തന്നെ, അതും വെറും 48 മണിക്കൂറുകള്‍ക്ക് ശേഷം കുഞ്ഞ് കൈക്കുള്ളില്‍ എത്തിയതിന്റെ അമ്പരപ്പിലാണ് അമേരിക്കയിലെ ഈ ദമ്പതികള്‍. 23കാരിയായ പെയ്റ്റണ്‍ സ്‌റ്റോവറാണ് ആ അമ്മ. പെയ്റ്റണിന്റെ ആദ്യത്തെ പ്രസവമാണിത്.

ഒമാഹയിലെ സ്‌കൂള്‍ അധ്യാപികയാണ് പെയ്റ്റണ്‍ സ്റ്റോവര്‍. ആലസ്യം അടക്കമുളള ചില ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് പെയ്റ്റണ്‍ ഡോക്ടറെ കാണാന്‍ പോയത്. ജോലിയുടെ ഭാഗമായുളള സമ്മര്‍ദ്ദം കാരണമാവും ക്ഷീണം എന്നായിരുന്നു പെയ്റ്റണ്‍ കരുതിയിരുന്നത്. എന്നാല്‍ തന്റെ കാലുകള്‍ വിയര്‍ക്കുന്നത് അടക്കം ശരീരത്തില്‍ മറ്റ് ചില മാറ്റങ്ങളും പെയ്റ്റണ്‍ ശ്രദ്ധിച്ചു.

ആശുപത്രിയില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് പെയ്റ്റണ്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. ഉറപ്പിക്കാന്‍ രണ്ട് തവണ പരിശോധന നടത്തി. രണ്ട് തവണയും ഫലം പോസിറ്റീവ്. ഗര്‍ഭിണി ആണെന്ന സന്തോഷത്തിനൊപ്പം ചില ആരോഗ്യപ്രശ്‌നങ്ങള്‍ കൂടി ഡോക്ടര്‍ ചൂണ്ടിക്കാട്ടിയതോടെ ആശങ്കയേറി. പെയ്റ്റണിന്റെ കിഡ്‌നികളും ലിവറും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല.

ഉടനെ തന്നെ പെയ്റ്റണിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അന്ന് രാത്രി തന്നെ പെയ്റ്റണ്‍ കുഞ്ഞിന് ജന്മം നല്‍കിയെന്ന് പങ്കാളിയായ ടാവിസ് കൊയെസ്റ്റേര്‍സ് പറയുന്നു. പ്രീക്ലംപ്‌സിയ എന്ന അവസ്ഥായിരുന്നു പെയ്റ്റണിന് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഏതെങ്കിലും അവയവങ്ങള്‍ക്ക് തകരാറുണ്ടാക്കുകയും അടക്കം ചെയ്യുന്ന ഗുരുതരമായ ശാരീരിക കുഴപ്പങ്ങളുണ്ടാക്കുന്ന ഗര്‍ഭാവസ്ഥയാണിത്.

അടിയന്തരമായി സിസേറിയന്‍ നടത്തിയാണ് ഡോക്ടര്‍മാര്‍ അമ്മയുടേയും കുഞ്ഞിന്റെയും ജീവന്‍ രക്ഷപ്പെടുത്തിയത്. വളരെ ഭയപ്പെടുത്തിയ ഒന്നായിരുന്നു ശസ്ത്രക്രിയ എന്ന് പെയ്റ്റണ്‍ പറയുന്നു. ആണ്‍കുഞ്ഞിനാണ് പെയ്റ്റണ്‍ ജന്മം നല്‍കിയത്. കുഞ്ഞിന് കാഷ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. 10 ആഴ്ച നേരത്തെയാണ് കാഷിന്റെ ജനനം. 4 പൗണ്ട് മാത്രമാണ് ജനിച്ചപ്പോള്‍ കുഞ്ഞിന്റെ തൂക്കം. അമ്മയും കുഞ്ഞും ഇപ്പോള്‍ സുഖമായിരിക്കുന്നു.
മഞ്ഞുമൂടിയ ഡെസ്റ്റിനേഷനുകള്‍ പൊളിയാണ്: വിദേശത്തേക്കൊന്നും പോകേണ്ട, ഈ സ്ഥലങ്ങള്‍ നോക്കിവെച്ചോളൂ












Click it and Unblock the Notifications