കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിനെതിരെ യൂറോപ്പില്‍ പടയൊരുക്കം; യുവതികളുടെ പ്രത്യേക യോഗം!! ഇന്ത്യ വിട്ടുനില്‍ക്കണം

യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പ്രത്യേക യോഗത്തിന് എത്തിയത്. ഹാളില്‍ 95 ശതമാനവും യുവതികളായിരുന്നു. കിഴക്കന്‍ യൂറോപ്പില്‍ നിന്ന് വന്നവരായിരുന്നു ഇവര്‍.

  • By Ashif
Google Oneindia Malayalam News

ബെര്‍ലിന്‍/ദോഹ: ഖത്തറിനെതിരെ അയല്‍രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം ഗള്‍ഫിലെ ഈ കൊച്ചു രാജ്യത്തെ ഇല്ലാതാക്കാനും സാമ്പത്തികമായി തകര്‍ക്കാനും ശ്രമം നടക്കുന്നുണ്ട്. ഖത്തര്‍ അമീര്‍ കഴിഞ്ഞദിവസം ജര്‍മനിയില്‍ നടത്തിയ പ്രസംഗം ഇക്കാര്യങ്ങള്‍ അടിവരയിടുന്നതായിരുന്നു.

തൊട്ടുപിന്നാലെ പുറത്തുവന്ന വിവരങ്ങള്‍ ആശ്ചര്യപ്പെടുത്തുന്നതാണ്. ഖത്തര്‍ അമീര്‍ പങ്കെടുത്തതിന് സമാനമായ യോഗം ഒരു വിഭാഗം സംഘടിപ്പിച്ചെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഈ യോഗത്തില്‍ ദുരൂഹത പരത്തുന്ന നിരവധി സംഭവങ്ങളുണ്ടായി. പ്രധാനപ്പെട്ട വിഷയം യോഗത്തില്‍ 95 ശതമാനവും യുവതികളായിരുന്നു എന്നതാണ്. വിശദീകരിക്കാം...

ജര്‍മനിയിലെ മ്യൂണിക്കില്‍

ജര്‍മനിയിലെ മ്യൂണിക്കില്‍

ജര്‍മനിയിലെ മ്യൂണിക്കിലാണ് ഖത്തര്‍ അമീര്‍ പങ്കെടുത്ത അന്താരാഷ്ട്ര സുരക്ഷാ സമ്മേളനം നടന്നത്. ഈ നഗരത്തില്‍ തന്നെ ഖത്തര്‍ അമീറിന്റെ യോഗം അപ്രധാനമാക്കാന്‍ മറ്റൊരു യോഗം നടത്തി ചിലര്‍. ഖത്തറിനെതിരേ ചുമത്തിയ ഉപരോധം ശക്തിപ്പെടുത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം.

പരിപാടി സംഘടിപ്പിച്ചത്

പരിപാടി സംഘടിപ്പിച്ചത്

അല്‍ ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഖത്തര്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ചാനലാണ് അല്‍ ജസീറ. ഖത്തറിനെതിരേ ഉപരോധം ചുമത്തിയ രാജ്യങ്ങളാണ് പ്രത്യേക യോഗം മ്യൂണിക്കില്‍ സംഘടിപ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഒരു പിആര്‍ കമ്പനിയാണ് പരിപാടി സംഘടിപ്പിച്ചത്.

മോശമാക്കാന്‍ നീക്കം

മോശമാക്കാന്‍ നീക്കം

ഖത്തറിനെതിരേ പാശ്ചാത്യ രാജ്യങ്ങളില്‍ പ്രത്യേക പ്രചാരണം നടക്കുന്നുണ്ടെന്ന് നേരത്തെ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമാനമായ വിവരങ്ങള്‍ തന്നെയാണ് ഇപ്പോള്‍ മ്യൂണിക്കില്‍ നിന്നും വന്നിരിക്കുന്നത്. ഖത്തറിനെ ആഗോള സമൂഹത്തിനിടയില്‍ മോശമായി ചിത്രീകരിക്കുകയാണ് ലക്ഷ്യം.

കിഴക്കന്‍ യൂറോപ്പിലെ യുവതികള്‍

കിഴക്കന്‍ യൂറോപ്പിലെ യുവതികള്‍

യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പ്രത്യേക യോഗത്തിന് എത്തിയത്. ഹാളില്‍ 95 ശതമാനവും യുവതികളായിരുന്നു. കിഴക്കന്‍ യൂറോപ്പില്‍ നിന്ന് വന്നവരായിരുന്നു ഇവര്‍.

യോഗത്തിന്റെ ആവശ്യം

യോഗത്തിന്റെ ആവശ്യം

യോഗത്തിന് പങ്കെടുക്കാന്‍ വന്നവരുടെ എല്ലാ ചെലവും സംഘാടകരാണ് വഹിച്ചത്. ഖത്തറിനെതിരേ കൂടുതല്‍ ഉപരോധം ചുമത്തണമെന്ന് യോഗത്തില്‍ പങ്കെടുത്ത യുവതികള്‍ ആവശ്യപ്പെട്ടു. ജര്‍മനി ഉള്‍പ്പെടെയുള്ള എല്ലാ യൂറോപ്യന്‍ രാജ്യങ്ങളും ഖത്തറിനെതിരേ മുന്നോട്ട് വരണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പണം ലഭിച്ചുവെന്ന് യുവതികള്‍

പണം ലഭിച്ചുവെന്ന് യുവതികള്‍

തങ്ങള്‍ക്ക് പണം ലഭിച്ചതുകൊണ്ടാണ് യോഗത്തില്‍ സംബന്ധിച്ചതെന്ന് ചില യുവതികള്‍ അല്‍ ജസീറയോട് പറഞ്ഞെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഐക്യരാഷ്ട്ര സഭ ഖത്തറിനെതിരേ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യുവതികള്‍ പറഞ്ഞു.

ഇന്ത്യ എണ്ണ വാങ്ങരുത്

ഇന്ത്യ എണ്ണ വാങ്ങരുത്

ഐക്യരാഷ്ട്ര സഭയും അമേരിക്കയും ഇന്ത്യയും ഖത്തറിന്റെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് നിരോധിക്കണമെന്ന് യുവതികള്‍ പറഞ്ഞു. ഖത്തറിന്റെ എണ്ണയും വാതകവും വാങ്ങുന്നത് അമേരിക്കയും ഇന്ത്യയും നിര്‍ത്തിവയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

മറ്റു നഗരങ്ങളിലും യോഗങ്ങള്‍

മറ്റു നഗരങ്ങളിലും യോഗങ്ങള്‍

വാഷിങ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനയുടെ നേതാവായ യുവതി എന്ന് പരിചയപ്പെടുത്തിയാണ് ഒരു സ്ത്രീ ഇങ്ങനെ ആവശ്യപ്പെട്ടത്. മ്യൂണിക്കില്‍ നടന്നതിന് സമാനമായ യോഗങ്ങള്‍ നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ നടക്കുന്നുണ്ടെന്നും അല്‍ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു.

ചില ഉപാധികള്‍

ചില ഉപാധികള്‍

കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരേ ഉപരോധം ചുമത്തിയത്. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഉപരോധം പ്രഖ്യാപിച്ചത്. ഉപരോധം പിന്‍വലിക്കാന്‍ ചില ഉപാധികള്‍ ഈരാജ്യങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

ഇറാന്‍-തീവ്രവാദി ബന്ധം

ഇറാന്‍-തീവ്രവാദി ബന്ധം

അല്‍ ജസീറ ചാനല്‍ പൂട്ടണമെന്നത് ഉള്‍പ്പെടെയുള്ള 13 ഇന നിര്‍ദേശങ്ങളാണ് മുന്നോട്ട് വച്ചിട്ടുള്ളത്. പക്ഷേ, ഖത്തര്‍ ഇക്കാര്യം അംഗീകരിച്ചിട്ടില്ല. ഖത്തറിന് ഇറാനുമായി അടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം. തീവ്രവാദികളെ ഖത്തര്‍ സഹായിക്കുന്നുവെന്നും ആരോപണമുണ്ട്. ഇക്കാര്യം ഖത്തര്‍ തള്ളിയതാണ്.

അമീറിന്റെ പ്രസംഗം

അമീറിന്റെ പ്രസംഗം

കഴിഞ്ഞ ദിവസം ഖത്തര്‍ അമീര്‍ മ്യൂണിക്കില്‍ നടത്തിയ പ്രസംഗം വ്യത്യസ്തമായതായിരുന്നു. ഖത്തറിനെതിരേ അയല്‍രാജ്യങ്ങള്‍ ചുമത്തിയത് അനാവശ്യമായ ഉപരോധമായിരുന്നുവെന്ന് ഖത്തര്‍ അമീര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഖത്തറിന് പ്രതിസന്ധിക്കിടയാക്കിയ സംഭവം ഉപരോധമായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.

പേരെടുത്ത് വിമര്‍ശിച്ചില്ല

പേരെടുത്ത് വിമര്‍ശിച്ചില്ല

ഖത്തര്‍ അമീറിന്റെ സംസാരത്തില്‍ ഒരു കാര്യം വ്യക്തമായിരുന്നു. അദ്ദേഹം അയല്‍രാജ്യങ്ങളെ പേരെടുത്ത് വിമര്‍ശിച്ചില്ല. പകരം ഏത് രാജ്യത്തിനെതിരേയാണ് അദ്ദേഹം സംസാരിക്കുന്നതെന്ന് എല്ലാവര്‍ക്കും ബോധ്യമാകുകയും ചെയ്യും. 'ചെറിയ രാജ്യങ്ങള്‍ക്ക് എങ്ങനെ വന്‍ പ്രതിസന്ധികളെ മറികടക്കാന്‍ സാധിക്കുമെന്ന് കാണിക്കുന്നതായിരുന്നു ഖത്തറിന്റെ നീക്കങ്ങള്‍- അമീര്‍ പറഞ്ഞു.

 ഭിന്നിച്ച് നില്‍ക്കരുത്

ഭിന്നിച്ച് നില്‍ക്കരുത്

നയതന്ത്ര ബന്ധങ്ങള്‍ വഴിയും സാമ്പത്തിക അച്ചടക്കവും ആസൂത്രണവും വഴിയാണ് ഖത്തര്‍ ഉപരോധം അതിജീവിച്ചത്. ശക്തരായ രാജ്യങ്ങളാണ് തങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചതെന്നും അമീര്‍ വ്യക്തമാക്കി. എന്നാല്‍ ഇത് ഭിന്നിച്ച് നില്‍ക്കേണ്ട സമയമല്ല. അറബ് രാജ്യങ്ങള്‍ പരസ്പരം ഐക്യത്തിന്റെയും സഹകരണത്തിന്റെയും പാത സ്വീകരിക്കണമെന്നും അമീര്‍ പറഞ്ഞു.

സുരക്ഷാ കരാര്‍ വേണം

സുരക്ഷാ കരാര്‍ വേണം

ഭിന്നതകള്‍ മാറ്റിവച്ച് സുരക്ഷാ കരാര്‍ ഉണ്ടാക്കണം. യൂറോപ്യന്‍ യൂണിയന്റെ മാതൃകയിലുള്ള സുരക്ഷാ കരാറാണ് വേണ്ടത്. ഗള്‍ഫ്-അറബ് മേഖല ഐക്യത്തിലൂടെ ശക്തിപ്പെടമമെന്നും ഖത്തര്‍ അമീരര്‍ ഓര്‍മിപ്പിച്ചു. എല്ലാ രാജ്യങ്ങളുടെയും അധികാരം നിലനിര്‍ത്തികൊണ്ടു തന്നെ ശക്തമായ കരാര്‍ വേണമെന്നും ഖത്തര്‍ അമീര്‍ അഭിപ്രായപ്പെട്ടു.

പഴയ ചര്‍ച്ചകള്‍

പഴയ ചര്‍ച്ചകള്‍

നേരത്തെ ഗള്‍ഫ് മേഖലയില്‍ ശക്തമായ സുരക്ഷാ ഉടമ്പടിയെ കുറിച്ച് ചര്‍ച്ച വന്നിരുന്നു. മേഖലയില്‍ ഒറ്റ നാണയം, ഒരു വിസ തുടങ്ങിയ കാര്യങ്ങളും നിര്‍ദേശിക്കപ്പെട്ടിരുന്നു. പക്ഷേ, ഈ ചര്‍ച്ചകള്‍ പലകാരണങ്ങളാല്‍ ഇടയ്ക്ക് നിലച്ചു. ഉപരോധം പ്രഖ്യാപിക്കപ്പെട്ട ശേഷം തുടര്‍ ചര്‍ച്ചകള്‍ നടന്നില്ല.

എന്തുകൊണ്ട് ഖത്തര്‍? ഗള്‍ഫില്‍ മിന്നും രാജ്യമായത് വെറുതെയല്ല; ബഹുദൂരം മുന്നില്‍!! അത്ഭുത ലോകംഎന്തുകൊണ്ട് ഖത്തര്‍? ഗള്‍ഫില്‍ മിന്നും രാജ്യമായത് വെറുതെയല്ല; ബഹുദൂരം മുന്നില്‍!! അത്ഭുത ലോകം

English summary
Women 'paid' to attend anti-Qatar conference in Munich
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X