• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകകപ്പിന് ദിവസങ്ങള്‍ ശേഷിക്കെ ഖത്തറിന്റെ യൂ ടേണ്‍... ഫിഫക്ക് നഷ്ടമാകാന്‍ പോകുന്നത് കോടികള്‍!!

  • By Desk
Google Oneindia Malayalam News

ദോഹ: ഫിഫ ലോകകപ്പ് നടക്കുന്ന എട്ട് സ്റ്റേഡിയങ്ങളില്‍ ബിയര്‍ വില്‍പന നിരോധിച്ച് ഖത്തര്‍. ഞായറാഴ്ച ലോകകപ്പ് ആരംഭിക്കാനിരിക്കെ ആണ് ഖത്തറിന്റെ തീരുമാനം. ഫിഫയുമായി നടത്തിയ മാരത്താണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം. ഖത്തറിന്റെ മുന്‍ നിലപാടില്‍ നിന്ന് വ്യത്യസ്തമാണ് പുതിയ തീരുമാനം.

തുടക്കത്തില്‍, ഖത്തര്‍ ലോകകപ്പ് ഔദ്യോഗിക വേദികളില്‍ വില്‍ക്കാന്‍ ഫിഫ സ്‌പോണ്‍സര്‍ഡ് ബഡ്വെയ്സര്‍ ബിയര്‍ അനുവദിക്കുമെന്ന ധാരണയുണ്ടായിരുന്നു. സ്റ്റേഡിയങ്ങള്‍ക്കും മറ്റ് ഹോസ്പിറ്റാലിറ്റി വേദികള്‍ക്കും പുറത്തുള്ള നിയുക്ത 'ഫാന്‍ സോണുകളില്‍' മദ്യം ലഭ്യമാകുമെന്ന് ഡെലിവറി ആന്‍ഡ് ലെഗസി സംബന്ധിച്ച സുപ്രീം കമ്മിറ്റി വാഗ്ദാനം ചെയ്തിരുന്നു.

1

സെപ്റ്റംബറില്‍ ഖത്തറിലെ ലോകകപ്പ് സംഘാടകര്‍ സ്റ്റേഡിയങ്ങളിലും ഫാന്‍ സോണുകളിലും ഫുട്‌ബോള്‍ ആരാധകര്‍ക്ക് മദ്യത്തോടൊപ്പം ബിയര്‍ നല്‍കാനുള്ള നയത്തിന് അന്തിമരൂപം നല്‍കിയിരുന്നു. പരമ്പരാഗത മുസ്ലിം നിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്ത് മദ്യപാനവും പാര്‍ട്ടികളുമൊക്കെ നടക്കണമെങ്കില്‍ വ്യക്തമായ നിയമം പാലിച്ചേ മതിയാകൂ എന്നാണ് ഖത്തറിന്റെ നിലപാട്. രാജ്യത്ത് മദ്യവില്‍പ്പനയ്ക്ക് കര്‍ശന നിയന്ത്രണമാണുള്ളത്.

'മര്യാദക്കല്ലെങ്കില്‍ മലയാളത്തിലും സംസ്‌കൃതത്തിലും പുളിച്ച ചീത്ത വിളിക്കും'; സന്ദീപാനന്ദഗിരിയോട് രാഹുല്‍'മര്യാദക്കല്ലെങ്കില്‍ മലയാളത്തിലും സംസ്‌കൃതത്തിലും പുളിച്ച ചീത്ത വിളിക്കും'; സന്ദീപാനന്ദഗിരിയോട് രാഹുല്‍

1

ഉയര്‍ന്ന നിലവാരമുള്ള ഹോട്ടലുമായോ റിസോര്‍ട്ടുമായോ ബന്ധമില്ലാത്ത മിക്കവാറും എല്ലാ റെസ്റ്റോറന്റുകളിലും മദ്യവില്‍പ്പന ഖത്തര്‍ നിരോധിച്ചിട്ടുണ്ട്. തൊഴിലുടമയുടെ അനുമതിയോടെ, വിദേശികള്‍ക്ക് ദോഹയുടെ പ്രാന്തപ്രദേശത്തുള്ള ഖത്തര്‍ എയര്‍വേയ്സ് നടത്തുന്ന ഒരു ഡിപ്പോയില്‍ നിന്ന് വീട്ടാവശ്യത്തിനുള്ള മദ്യം, ബിയര്‍, വൈന്‍ എന്നിവ വാങ്ങാം. അതേസമയം 1986 മുതല്‍ പങ്കാളിത്തമുള്ള ഫിഫയും ബഡ്വെയ്സര്‍ നിര്‍മ്മാതാക്കളായ എബി ഇന്‍ബെവും കൂടുതല്‍ ഇളവുകള്‍ക്കായി ശ്രമിക്കുന്നുണ്ട്.

'ആദ്യരാത്രി പാര്‍ട്ടിസമ്മേളനത്തിന് പോയി.. ഉറക്കമിളച്ച് ഏട്ടനെ കാത്തിരുന്ന് ഞാന്‍'; ഓര്‍മ്മകളുമായി വിനോദിനി'ആദ്യരാത്രി പാര്‍ട്ടിസമ്മേളനത്തിന് പോയി.. ഉറക്കമിളച്ച് ഏട്ടനെ കാത്തിരുന്ന് ഞാന്‍'; ഓര്‍മ്മകളുമായി വിനോദിനി

3

ലോകകപ്പ് മത്സരങ്ങളില്‍ ബിയര്‍ വില്‍ക്കുന്നതിനുള്ള അവസരം നിഷേധിക്കപ്പെട്ടതോടെ ബഡ്‌വൈസറില്‍ നിന്ന് കോടിക്കണക്കിന് ഡോളറിന്റെ കരാര്‍ ലംഘനമാണ് ഫിഫ അഭിമുഖീകരിക്കാന്‍ പോകുന്നത്. ബിയര്‍ നിരോധനം എന്ന ആവശ്യത്തില്‍ ഖത്തര്‍ ഉറച്ച് നില്‍ക്കുമെന്ന് ഉറപ്പായതോടെ ഫാന്‍ പാര്‍ക്കുകളില്‍ മാത്രമായിരിക്കും ഇനി മദ്യം ലഭിക്കുക. പ്രത്യേക ഫാന്‍ സോണുകളില്‍ ഇരുന്നു ആരാധകര്‍ക്ക് ബിയര്‍ കഴിക്കാം.

ഇതാണോ ലോകത്തിലെ ഏറ്റവും അപകടം പിടിച്ച സീബ്രാലൈന്‍..! തുടരെ അപകടങ്ങള്‍; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്ഇതാണോ ലോകത്തിലെ ഏറ്റവും അപകടം പിടിച്ച സീബ്രാലൈന്‍..! തുടരെ അപകടങ്ങള്‍; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

4

ഇതിന് പുറമെ, ലൈസന്‍സുള്ള ഹോട്ടല്‍ റെസ്റ്റോറന്റുകളിലും ബാറുകളിലും മാത്രമേ ഖത്തറില്‍ മദ്യം ലഭിക്കൂ. ഖത്തറില്‍ പൊതുയിടത്ത് മദ്യപിക്കുന്നത് ജയില്‍ ശിക്ഷക്ക് വരെ സാധ്യതയുള്ള കുറ്റകൃത്യമാണ്. 2014 ല്‍ ബ്രസീല്‍ ലോകകപ്പിനായി സ്റ്റേഡിയങ്ങളില്‍ ബിയര്‍ നിരോധിക്കുന്ന പ്രാദേശിക നിയമങ്ങള്‍ അസാധുവാക്കാന്‍ ബ്രസീല്‍ ബഡ്വെയ്സര്‍ ബില്‍ പാസാക്കിയിരുന്നു.

English summary
World Cup: Qatar's U-turn on this decision will cost FIFA millions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X