Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീര്‍ വിഷയം വീക്ഷിച്ചു വരുന്നു: പിന്തുണ പാകിസ്താനെന്ന് ചൈന, മണിക്കൂറുകള്‍ക്കിടെ നിലപാട് മാറ്റം!!

ബെയ്ജിംഗ്: കശ്മീര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍ പിങ്. കശ്മീരിലെ സ്ഥിതിഗതികള്‍ വീക്ഷിച്ച് വരികയാണ്. എന്നാല്‍ കാതലായ പ്രശ്നങ്ങളില്‍ പാകിസ്താനെ പിന്തുണക്കുമെന്നാണ്. ചൈനീസ് പ്രധാനമന്ത്രിയെ ഉദ്ധരിച്ച് ഔദ്യോഗിക ചൈനീസ് വാര്‍ത്താ ഏജന്‍സി ഷിന്‍ഹ്വാ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായുള്ള കൂടിക്കാഴ്ചയില്‍ തെറ്റാണെന്നും ശരിയേതാണെന്നും മനസ്സിലായിക്കഴിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെയാണ് ഇന്ത്യ- പാക് ബന്ധം വീണ്ടും സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയത്. ചെന്നായില്‍ നടക്കുന്ന മോദി- ഷി ജിന്‍ പിങ്ങ് ഉച്ചകോടിയ്ക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോഴാണ് ചൈനീസ് പ്രധാനമന്ത്രി പാകിസ്താനെ പരസ്യമായി പിന്തുണക്കുന്നത്.

imran-khan3

ഉഭയകക്ഷി പ്രശ്നങ്ങള്‍ക്ക് പുറമേ പ്രാദേശീകമായും ആഗോളതലത്തിലും പ്രാധാന്യമുള്ള വിഷയങ്ങളും ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച ചെയ്യും. എന്നാല്‍ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ചൈന കൂടിക്കാഴ്ചയ്ക്കായി ചൈനയിലേക്ക് ക്ഷണിച്ചത്. പാകിസ്താന്റെ സ്വതന്ത്ര പരമാധികാരത്തെ സംരക്ഷിക്കുമെന്ന് ചൈന ഉറപ്പു നല്‍കിയിട്ടുണ്ട്. ലെ കെക്വിയാങ്ങുമായും ചൊവ്വാഴ്ച ഇമ്രാന്‍ ഖാന്‍ ചര്‍ച്ച നടത്തി.

കശ്മീര്‍ വിഷയം ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നാണ് ചൊവ്വാഴ്ച ചൈനീസ് വിദേശകാര്യമന്ത്രിയുടെ വക്താവ് പ്രതികരിച്ചത്. കശ്മീര്‍ വിഷയം യുഎന്‍ ചാര്‍ട്ടറും ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സില്‍ പ്രമേയവും ഉഭയകക്ഷി കരാറുകളും അനുസരിച്ച് പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇന്ത്യയും പാകിസ്താനും പരസ്പര ചര്‍ച്ചകളിലൂടെ കശ്മീര്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണണം. ഇതിന് പുറമേ പരസ്പര വിശ്വാസം കെട്ടിപ്പടുക്കുകയും വേണമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+