• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വരാന്‍ പോകുന്നത് വന്‍ അപകടം; ഇനി സൗദിയെ ആക്രമിക്കില്ലെന്ന് ഹൂത്തികള്‍

റിയാദ്: സൗദി അറേബ്യക്കെതിരെ നടത്തുന്ന ആക്രമണം നിര്‍ത്തിവെയ്ക്കുകയാണെന്ന് യമനിലെ ഹൂത്തി വിമതര്‍. ഇനിയും ആക്രമണം തുടര്‍ന്നാല്‍ വന്‍ അപകടമായിരിക്കും ഫലമെന്ന് ഹൂത്തി നേതാവ് മഹ്ദി അല്‍ മഷാത്ത് പറഞ്ഞു. കഴിഞ്ഞാഴ്ച സൗദി അരാംകോയുടെ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണം നടത്തിയത് തങ്ങളാണെന്ന് ഹൂത്തികള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഹൂത്തികളല്ല, ഇറാനാണ് എന്നാണ് സൗദിയും അമേരിക്കയും ആരോപിക്കുന്നത്.

സൗദിയുടെയും യുഎഇയുടെയും അഭ്യര്‍ഥന മാനിച്ച് കൂടുതല്‍ സൈനികരെ ഇരുരാജ്യങ്ങളിലും വിന്യസിക്കാന്‍ അമേരിക്ക തീരുമാനിക്കുകയും ചെയ്തു. ഈ സാഹചര്യം നിലനില്‍ക്കവെയാണ് ഇനി സൗദിയെ ആക്രമിക്കില്ലെന്ന് ഹൂത്തി നേതാവ് പറയുന്നത്. ഹൂത്തികളുടെ പരമോന്നത രാഷ്ട്രീയ കൗണ്‍സിലിന്റെ മേധാവിയാണ് മഹ്ദി അല്‍ മഷാത്ത്. യമനില്‍ ഹൂത്തികള്‍ പിടിച്ചടക്കിയ പ്രദേശങ്ങളില്‍ ഭരണം നടത്തുന്നത് ഈ കൗണ്‍സിലാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

ഡ്രോണുകളും മിസൈലുകളും

ഡ്രോണുകളും മിസൈലുകളും

ഡ്രോണുകളും മിസൈലുകളും ഇനി സൗദിയെ ലക്ഷ്യമാക്കി അയക്കില്ല. സൗദിയുടെ പ്രതികരണം എങ്ങനെ എന്ന് പരിശോധിച്ച ശേഷമായിരിക്കും അടുത്ത തീരുമാനമെന്നും ഹൂത്തികളുടെ അല്‍ മസീറ ടെലിവിഷനില്‍ മഷാത്ത് പറഞ്ഞു. സൗദി സമാധാനത്തിന്റെ പാതയിലേക്ക് വന്നില്ലെങ്കില്‍ തങ്ങള്‍ തീരുമാനം മാറ്റിയേക്കാം. യമനിലെ യുദ്ധത്തില്‍ ആര്‍ക്കും നേട്ടമില്ലെന്നും മഷാത്ത് പറഞ്ഞു.

സൗദി പ്രതികരിച്ചിട്ടില്ല

സൗദി പ്രതികരിച്ചിട്ടില്ല

ഇറാന്‍ പിന്തുണയ്ക്കുന്ന യമനിലെ ഷിയാ വിഭാഗമാണ് ഹൂത്തികള്‍. ചെങ്കടലിലൂടെയുള്ള സൗദിയുടെ ചരക്ക് കടത്തിന് ഇവര്‍ ഭീഷണിയാണ്. സൗദി കപ്പലുകള്‍ ഇവര്‍ ചെങ്കടലില്‍ വച്ച് ആക്രമിക്കുകയും ചെയ്തിരുന്നു. അവര്‍ ആക്രമണം നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സൗദി വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

സന്‍ആ പിടിച്ചടക്കിയതോടെ

സന്‍ആ പിടിച്ചടക്കിയതോടെ

നാല് വര്‍ഷം മുമ്പ് യമന്‍ തലസ്ഥാനമായ സന്‍ആ പിടിച്ചടക്കിയതോടെയാണ് ഹൂത്തികള്‍ ആഗോള തലത്തില്‍ ചര്‍ച്ചയായത്. പിന്നീട് മിക്ക പ്രദേശങ്ങളും ഇവരുടെ നിയന്ത്രണത്തിലായി. അന്ന് വരെ യമന്‍ പ്രസിഡന്റായിരുന്ന അലി അബ്ദുല്ല സാലിഹ് സൗദിയിലേക്ക് നാടുവിട്ടു. പിന്നീട് വൈസ് പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയായിരുന്നു യമന്‍ പ്രസിഡന്റ്.

ഏദന്‍ നഗരം കേന്ദ്രീകരിച്ച്

ഏദന്‍ നഗരം കേന്ദ്രീകരിച്ച്

മന്‍സൂര്‍ ഹാദിക്ക് പക്ഷേ, യമന്റെ എല്ലാ ഭാഗങ്ങളും നിയന്ത്രണത്തിലാക്കാന്‍ സാധിച്ചില്ല. ഏദന്‍ നഗരം കേന്ദ്രീകരിച്ചായിരുന്നു ഇദ്ദേഹത്തിന്റെ ഭരണം. ഹാദിയും പിന്നീട് സൗദിയിലേക്ക് കടന്നു. ഇതോടെ സൗദിയും യുഎഇയും അമേരിക്കയും പിന്തുണയ്ക്കുന്ന ഹാദി ഭരണകൂടത്തിന് യമനില്‍ സ്വാധീനമില്ലാതായി.

അറബ് സഖ്യസേന

അറബ് സഖ്യസേന

ഹാദി സര്‍ക്കാരിനെ പിന്തുണച്ചാണ് യമനില്‍ സൗദി സൈന്യമെത്തിയത്. സൗദി നേതൃത്വം നല്‍കുന്ന അറബ് സഖ്യസേനയില്‍ യുഎഇയുമുണ്ടായിരുന്നു. ഇരുരാജ്യങ്ങളും യമനില്‍ ആക്രമണം നടത്തുന്നതിന് പ്രതികാരമായി ഹൂത്തികള്‍ സൗദിക്ക് നേരെ ആക്രമണം തുടങ്ങി. ഒരുവേളയില്‍ റിയാദിലേക്ക് വരെ ഹൂത്തി മിസൈലുകള്‍ എത്തിയിരുന്നു.

 ചെങ്കടലിലെ ആക്രമണങ്ങള്‍

ചെങ്കടലിലെ ആക്രമണങ്ങള്‍

പിന്നീടാണ് ഹൂത്തികള്‍ ആക്രമണം ശക്തമാക്കിയത്. സൗദിയിലെ നജ്‌റാനിലും അബഹയിലും ജിസാനിലുമെല്ലാം ഹൂത്തികളുടെ ആക്രമണമുണ്ടായി. പല മിസൈലുകളും ലക്ഷ്യത്തിലെത്തും മുമ്പ് സൗദി സൈന്യം തകര്‍ത്തു. പിന്നീടാണ് ചെങ്കടലില്‍ വച്ച് സൗദിയുടെ എണ്ണക്കപ്പലുകള്‍ ആക്രമിക്കാന്‍ ഹൂത്തികള്‍ ആരംഭിച്ചത്.

ഏറ്റവും ഒടുവില്‍ സംഭവിച്ചത്

ഏറ്റവും ഒടുവില്‍ സംഭവിച്ചത്

ഏറ്റവും ഒടുവില്‍ അരാംകോയുടെ എണ്ണ കേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. ഇതിന് പിന്നില്‍ തങ്ങളാണെന്ന് ഹൂത്തികള്‍ അവകാശപ്പെടുകയും ചെയ്തു. പക്ഷേ, സൗദിയും അമേരിക്കയും ഇക്കാര്യം തള്ളി. അവര്‍ പറയുന്നത് ആക്രമണത്തിന് പിന്നില്‍ ഇറാന്‍ ആണെന്നാണ്. ഇതോടെ ഇറാനും അമേരിക്കയും കൊമ്പുകോര്‍ക്കല്‍ ശക്തമായി. ഈ വേളയിലാണ് ഇനി സൗദിയെ ആക്രമിക്കില്ലെന്ന് ഹൂത്തികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഹൗഡി മോദിയില്‍ മോദി പ്ലിങ്!! ഹൂസ്റ്റണ്‍ പ്രസംഗ വേദിയില്‍ നിറഞ്ഞത് നെഹ്‌റുവും ഗാന്ധിയും

English summary
Yemen's Houthis say will stop all attacks on Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X