കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയുടെ സൈനിക താവളം വിമതര്‍ പിടിച്ചടക്കി? നജ്റാനില്‍ വന്‍ പോരാട്ടം? മാധ്യമ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

  • By ജാനകി
Google Oneindia Malayalam News

സനാ: സൗദി-യെമന്‍ അതിര്‍ത്തി പ്രദേശമായ നജ്‌റാനിലെ സൗദി സൈനിക താവളം യെമനിലെ ഹൂത്തി വിമതര്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. യെമന്‍ ന്യൂസ് വെബ്‌സൈറ്റായ അല്‍-മസിരാഹ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. സൗദി അധികൃതര്‍ ഇതുവരേയും വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.

നജ്‌റാനിലെ നഹുക്വേഹ് സൈനിക താവളത്തിന്റെ നിയന്ത്രണമാണ് വിമതര്‍ പിടിച്ചെടുത്തതായി പറയുന്നത്. ഞാറാഴ്ചയോടെയാണ് സൈനിക താവളം വിമതര്‍ സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. സൗദി സൈനികരില്‍ ഏറെയും സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും പറയുന്നു. യെമന്‍ പത്രമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. അതിനാല്‍ തന്നെ വാര്‍ത്തയുടെ വിശ്വാസ്യത എത്രത്തോളം എന്നത് അവ്യക്തമാണ്.

കാര്യങ്ങള്‍ ഇങ്ങനെ

കാര്യങ്ങള്‍ ഇങ്ങനെ

അല്‍ മസിരാഹ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ സൗദി അതിര്‍ത്തി പ്രദേശത്തെ സൈനിക താവളത്തിന്റെ നിയന്ത്രണം ഷിയ വിമതര്‍ പിടിച്ചടക്കിയതായാണ് പറയുന്നത്.

തകര്‍ത്തു

തകര്‍ത്തു

സൈനിക താവളത്തിലുണ്ടായിരുന്ന വാഹനവും നിരീക്ഷണ ടവറും വിമതര്‍ തകര്‍ത്തതായാണ് റിപ്പോര്‍ട്ട്

അസിര്‍ പ്രവിശ്യയില്‍

അസിര്‍ പ്രവിശ്യയില്‍

അസിര്‍ പ്രവിശ്യയിലും വിമതര്‍ ശക്തമായ റോക്കറ്റ് ആക്രമണം നടത്തിയാതായി പറയുന്നു.

സൗദി വിടില്ല

സൗദി വിടില്ല

യെമനിലെ സദ്ദാഹ് പ്രവിശ്യയില്‍ ആറ് തവണയോളം സൗദി വ്യോമാക്രമണം നടത്തി. 30 ഓളം പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.

മാര്‍ച്ചില്‍

മാര്‍ച്ചില്‍

2015 മാര്‍ച്ച് മുതലാണ് സൗദി അറേബ്യ യെമനെതിരെ വ്യോമാക്രമണം തുടങ്ങിയത്

തുരത്താനായില്ല

തുരത്താനായില്ല

ഇതുവരേയും യെമനിലെ ഹൂത്തി വിമതരെ തുരത്താന്‍ സൗദിയ്ക്കായില്ല

തുരത്താനായില്ല

തുരത്താനായില്ല

ഇതുവരേയും യെമനിലെ ഹൂത്തി വിമതരെ തുരത്താന്‍ സൗദിയ്ക്കായില്ല

അതിര്‍ത്തി

അതിര്‍ത്തി

അതിര്‍ത്തി പ്രദേശങ്ങളില്‍ വിമതരില്‍ നിന്നും ശക്തമായ തിരിച്ചടിയാണ് സൗദിയ്ക്ക് നേരിടേണ്ടി വരുന്നത്.

നഷ്ടം

നഷ്ടം

83000 ആളുകള്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ഇതില്‍ 2236 പേരും കുട്ടികളാണ്. 16015 പേര്‍ക്ക് പരിക്കേറ്റു

യെമന്‍ മാധ്യമങ്ങള്‍

യെമന്‍ മാധ്യമങ്ങള്‍

സൗദിയുടെ ചെറിയൊരു പതനത്തെപ്പോലും ആഘോഷമാക്കുകയാണ് വിമത അനുകൂല യെമന്‍ മാധ്യമങ്ങള്‍.

English summary
Saudi military base captured by Yemeni forces.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X