കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുകയുന്ന സൗദി-യമന്‍ അതിര്‍ത്തി; പ്രകോപനവുമായി ശിയാക്കള്‍, അപായ സൂചന

സൗദി പ്രദേശങ്ങള്‍ പിടിച്ചടക്കിയ ഹൂഥികള്‍ ഈ മേഖലയില്‍ നിന്നാണ് സൗദിയിലെ തന്ത്ര പ്രധാന മേഖലകള്‍ ലക്ഷ്യമിട്ട് മിസൈലുകള്‍ തൊടുത്തുവിടുന്നതത്രെ.

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
സൗദി യുദ്ധത്തിലേക്കോ ??? | Oneindia Malayalam

റിയാദ്: സൗദി അറേബ്യയുടെ അതിര്‍ത്തിയില്‍ നിന്ന് കൂടുതല്‍ ആശങ്ക ജനിപ്പിക്കുന്ന റിപ്പോര്‍ട്ട്. സൗദിയുടെ നിരവധി പ്രദേശങ്ങള്‍ ശിയാ വിഭാഗത്തില്‍പ്പെട്ട ഹൂഥികള്‍ പിടിച്ചടക്കിയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ദി ന്യൂ ഖലീജ് ആണ് ഇതുസംബന്ധിച്ച വാര്‍ത്ത നല്‍കിയത്. ഹൂഥികള്‍ വന്‍ മുന്നേറ്റം നടത്തിയത് മിസൈല്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണെന്നാണ് വിവരം. സൗദിയിലേയും യമനിലെയും യുദ്ധകാര്യങ്ങള്‍ നിരീക്ഷിക്കുന്നവരെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിവരമൊന്നും സൗദി അറേബ്യ പുറത്തുവിട്ടിട്ടില്ല. അതുകൊണ്ടു തന്നെ റിപ്പോര്‍ട്ടിന്റെ ആധികാരികത ഉറപ്പിക്കാനുമായിട്ടില്ല. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇങ്ങനെയാണ്...

ഭൂരിഭാഗം പ്രദേശങ്ങളും

ഭൂരിഭാഗം പ്രദേശങ്ങളും

യമനിലെ ഭൂരിഭാഗം പ്രദേശങ്ങളും നിയന്ത്രണത്തിലാക്കിയ ശിയാ സംഘമാണ് ഹൂഥികള്‍. ഇവര്‍ക്ക് ഇറാന്റെ സര്‍വ പിന്തുണയുമുണ്ടെന്നാണ് കരുതുന്നത്. ഹൂഥികള്‍ക്കെതിരെ സൈനികമായി യമനില്‍ സൗദി അറേബ്യ ഇടപ്പെട്ടത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.

ഖത്തര്‍ സൈന്യമില്ല

ഖത്തര്‍ സൈന്യമില്ല

സൗദി നേതൃത്വത്തിലുള്ള അറബ് സൈന്യത്തില്‍ യുഎഇയുള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളുടെ പങ്കാളിത്തമുണ്ട്. ഖത്തര്‍ സൈന്യത്തെ സഖ്യത്തില്‍ നിന്ന് ഒഴവാക്കിയിരുന്നു. ഖത്തര്‍ ഭീകരരെ സഹായിക്കുന്നുവെന്നാരോപിച്ച് ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഖത്തര്‍ സൈന്യത്തെ സഖ്യത്തില്‍ നിന്ന് ഒഴിവാക്കിയത്.

 ഏദന്‍ കേന്ദ്രം

ഏദന്‍ കേന്ദ്രം

യമനിലെ ഭൂരിഭാഗം പ്രദേശങ്ങളും ഹൂഥികള്‍ പിടിച്ചടക്കിയിരുന്നു. തലസ്ഥാനമായ സന്‍ആ വരെ ഹൂഥികളുടെ നിയന്ത്രണത്തിലാണ്. നിലവില്‍ സൗദി അറേബ്യ പിന്തുണയ്ക്കുന്ന യമന്‍ സര്‍ക്കാര്‍ ഏദന്‍ കേന്ദ്രമായിട്ടാണ് ഭരണം നടത്തുന്നത്. ഈ സര്‍ക്കാരിന് ഐക്യരാഷ്ട്ര സഭയുടെ പിന്തുണയുണ്ട്.

ആധിപത്യമില്ല

ആധിപത്യമില്ല

ഏദനിലെ സര്‍ക്കാരിന് രാജ്യത്തിന്റെ ഒരുകാര്യങ്ങളിലും വ്യക്തമായ ആധിപത്യമില്ല. എല്ലാം തീരുമാനിക്കുന്നത് ഹൂഥികളാണ്. ഈ സാഹചര്യത്തിലാണ് യമന്‍ സര്‍ക്കാരിനെ സഹായിക്കാന്‍ സൗദി അറേബ്യ ഇടപെട്ടത്. ഇതോടെ ഹൂഥികള്‍ സൗദിയെയും ആക്രമിക്കുകയായിരുന്നു.

ഇതുവരെ സാധിച്ചിട്ടില്ല

ഇതുവരെ സാധിച്ചിട്ടില്ല

പക്ഷേ, സൗദി അറേബ്യന്‍ സൈന്യത്തിന്റെ ഇടപെടലും ഹൂഥികളുടെ ആക്രമണവും യമനിലെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയായിരുന്നു. ഹൂഥികളെ തുരത്താന്‍ സൗദി സൈന്യത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് സൗദിയിലേക്ക് ഹൂഥികള്‍ ആക്രമണം ശക്തമാക്കിയത്.

ജിസാനോട് ചേര്‍ന്ന മേഖല

ജിസാനോട് ചേര്‍ന്ന മേഖല

സൗദി അതിര്‍ത്തിയില്‍ ഹൂഥികള്‍ വന്‍ മുന്നേറ്റം നടത്തിയെന്നാണ് പുതിയ വിവരം. ജിസാനോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍ ഹൂഥികള്‍ നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ദി ന്യൂ ഖലീജ് റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, നജ്‌റാന്റെ തൊട്ടടുത്ത് വരെയുള്ള പ്രദേശം ഹൂഥികള്‍ പിടിച്ചുവെന്നാണ് വാര്‍ത്തയിലുള്ളത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് വിശ്വസ്യ യോഗ്യമാണോ എന്നുറപ്പിക്കാനായിട്ടില്ല.

160 കിലോമീറ്റര്‍ ദൂരം

160 കിലോമീറ്റര്‍ ദൂരം

വാഷിങ്ടണ്‍ ഇന്‍സ്റ്റിറ്റൂട്ട് ഫോര്‍ നിയര്‍ ഈസ്റ്റ് പോളിസിയുടെ ഗള്‍ഫ് എനര്‍ജി പ്രോഗ്രാം ഡയറക്ടര്‍ സൈമണ്‍ ഹെന്റേഴ്‌സണ്‍ ആണ് മാധ്യമങ്ങള്‍ക്ക് ഈ വിവരങ്ങള്‍ കൈമാറിയത്. സൗദി അറേബ്യയുടെ 160 കിലോമീറ്റര്‍ ദൂരത്തിലുള്ള പ്രദേശങ്ങള്‍ ഹൂഥികള്‍ പിടിച്ചുവെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

ഈ പ്രദേശത്ത് നിന്നാണ്

ഈ പ്രദേശത്ത് നിന്നാണ്

സൗദി പ്രദേശങ്ങള്‍ പിടിച്ചടക്കിയ ഹൂഥികള്‍ ഈ മേഖലയില്‍ നിന്നാണ് സൗദിയിലെ തന്ത്ര പ്രധാന മേഖലകള്‍ ലക്ഷ്യമിട്ട് മിസൈലുകള്‍ തൊടുത്തുവിടുന്നതത്രെ. സൗദിയിലെ അതിര്‍ത്തി നഗരങ്ങളിലേക്ക് ദിവസങ്ങള്‍ക്ക് മുമ്പും ഹൂഥികള്‍ ആക്രമണം നടത്തിയിരുന്നു. ഈ മിസൈല്‍ വന്നതും പിടിച്ചടക്കിയ സ്ഥലത്ത് നിന്നാണത്രെ.

കാര്യങ്ങള്‍ ഇങ്ങനെയും

കാര്യങ്ങള്‍ ഇങ്ങനെയും

2014 സപ്തംബറിലാണ് ഹൂഥികള്‍ തലസ്ഥാനമായ സന്‍ആ പിടിച്ചടക്കിയത്. മുന്‍ പ്രസിഡന്റ് അലി അബ്ദുല്ലാ സ്വാലിഹിനെ പിന്തുണയ്ക്കുന്ന സൈന്യത്തിന്റെ സഹായത്തോടെയായിരുന്നു ഇത്. എന്നാല്‍ സ്വാലിഹ് സൗദിയുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറായ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാസം ഹൂഥികള്‍ ഇദ്ദേഹത്തെ വധിച്ചിരുന്നു.

ചരിത്രം

ചരിത്രം

നേരത്തെ സ്വാലിഹായിരുന്നു യമന്‍ പ്രസിഡന്റ്. 23 വര്‍ഷം നീണ്ട ഇദ്ദേഹത്തിന്റെ ഭരണം യമനെ കൂടുതല്‍ പിന്നോട്ടടിച്ചു. തുടര്‍ന്നാണ് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതും സ്വാലിഹ് സൗദിയിലേക്ക് നാടുവിട്ടതും.

ഹാദി ചതിച്ചു

ഹാദി ചതിച്ചു

അന്ന് വൈസ് പ്രസിഡന്റായിരുന്ന അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ ഭരണം ഏല്‍പ്പിച്ചാണ് സ്വാലിഹ് നാടുവിട്ടത്. എന്നാല്‍ പ്രശ്‌നം ഏകദേശം തീര്‍ന്നുവെന്ന് കരുതി മാസങ്ങള്‍ക്ക് ശേഷം സ്വാലിഹ് യമനില്‍ തിരിച്ചെത്തി. ഈ സമയം ഹാദി പ്രസിഡന്റ് സ്ഥാനം കൈമാറാന്‍ സന്നദ്ധനായില്ല.

സഖ്യങ്ങള്‍ മാറിമറിയുന്നു

സഖ്യങ്ങള്‍ മാറിമറിയുന്നു

ഈ വേളയിലാണ് ഹൂഥികള്‍ സ്വാലിഹിന്റെ അനുയായികളെ കൂട്ടുപിടിച്ച് രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചത്. പിന്നീട് സ്വാലിഹ് സൗദിയുമായി ചര്‍ച്ചക്ക് ഒരുങ്ങവെയാണ് അദ്ദേഹത്തെ വധിച്ചത്. ഇപ്പോള്‍ സൗദിയിലേക്ക് നിരന്തരം ആക്രമണം നടത്തുകയാണ് ഹൂഥികള്‍.

കളിക്കുന്നത് ഇറാന്‍

കളിക്കുന്നത് ഇറാന്‍

ഒരുതവണ റിയാദിലേക്ക് വരെ ഹൂഥികളുടെ മിസൈലുകള്‍ എത്തിയിരുന്നു. യമാമ കൊട്ടാരത്തിന് നേരെയും ഹൂഥികളുടെ മിസൈല്‍ വന്നെങ്കിലും സൗദി സൈന്യം മിസൈല്‍ തകര്‍ത്തു. ഇറാന്റെ പിന്തുണയോടെയാണ് ഹൂഥികള്‍ ആക്രമണം തുടരുന്നതെന്ന് സൗദിയും അമേരിക്കയും ആരോപിക്കുന്നു.

English summary
Yemen’s Houthis control 100 miles of Saudi Arabia’s territory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X