Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരിട്ടിയില്‍ വന്‍മയക്കുമരുന്ന് വേട്ട: പഴയങ്ങാടി സ്വദേശി അറസ്റ്റില്‍

ഇരിട്ടി: ഇരിട്ടിയില്‍ നടന്ന വന്‍മയക്കുമരുന്ന് വേട്ടയില്‍ യുവാവ് അറസ്റ്റില്‍. അര ലക്ഷം രൂപ വിലമതിക്കുന്ന എം.ഡി.എം.എ യുമായാണ് കണ്ണൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റിലായത്. കണ്ണൂര്‍ റൂറല്‍ പൊലീസ് മേധാവി അനുജ് പലിവാളിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ഇരിട്ടി പൊലിസ് ഇന്‍സ്‌പെക്ടര്‍ എ.കുട്ടികൃഷ്ണനും എസ്.ഐ ഷറഫുദ്ദീനും ഉള്‍പ്പെടെയുള്ള സംഘം നടത്തിയ റെയ്ഡിലാണ് നൗഷാദ് പിടിയിലായത്.

രഹസ്യവിവരമനുസരിച്ച് കൂട്ടുപുഴയില്‍ നടത്തിയ വാഹന പരിശോധനയിലാണ് നൗഷാദ് കുടുങ്ങിയത്. ഞായറാഴ്ച്ച വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. 14.139 ഗ്രാം എം.ഡി.എം.എ ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പഴയങ്ങാടി തളിപറമ്പ് പരിയാരം ഭാഗങ്ങളില്‍ വ്യാപകമായി എം.ഡി.എം.എ വിതരണം നടത്താറുണ്ടെന്ന് പ്രതി പൊലിസിന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.

kannur

സീനിയര്‍ സി.പി.ഒ പ്രബീഷ്, സി.പി.ഒ ജയന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് ആദ്യവാരം പന്ത്രണ്ടു ഗ്രാം എം.ഡി.എം.എയുമായി നാല് വടകര സ്വദേശികളെയും പത്തു കിലോ കഞ്ചാവുമായി അഞ്ച് പരിയാരം സ്വദേശികളെയും 53 ഗ്രാം എം.ഡി.എം.എയുമായി തളിപ്പറമ്പ് സ്വദേശിയെയും പിടികൂടിയിരുന്നു.

നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈ.എസ്.പി പി.കെ ധനഞ്ജയബാബുവിന്റെ മേല്‍ നോട്ടത്തില്‍ കണ്ണൂര്‍ റൂറല്‍ ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ മയക്കുമരുന്ന് പിടികൂടാന്‍ വ്യാപകമായ റെയ്ഡുകളാണ് നടന്നു വരുന്നത്. കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് ബെംഗദളൂ, മംഗളൂരു, മൈസൂര്‍ എന്നിവടങ്ങളില്‍ നിന്നാണ് രാസലഹരി വസ്തുക്കളും കഞ്ചാവുമെത്തുന്നത്. വന്‍ റാക്കറ്റ് തന്നെ ഇതിനു പിന്നില്‍ പ്രവര്‍ര്‍ത്തിക്കുന്നതായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്.

സ്‌കുള്‍ കോളേജ് വിദ്യാര്‍ത്ഥികളെയാണ് ഇവര്‍ ലഹരിക്ക് ഇരയാക്കുന്നത്. പിടിയിലാകുന്നവരില്‍ കൂടുതല്‍ കാരിയര്‍മാരാണെന്ന് പൊലിസും എക്‌സൈസും നടത്തുന്ന പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. യുവതികളും വീട്ടമ്മമാരുമാണ് കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നത് എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+