കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ കൊവിഡ് ബാധിച്ച പത്തുപേരിൽ അഞ്ചു പേർ മരണമടഞ്ഞ ഇരിക്കൂർ സ്വദേശിയുടെ ബന്ധുക്കൾ

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ജില്ലയില്‍ പുതുതായി 10 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരിൽ അഞ്ചു പേർ കൊവിഡ് ബാധിച്ച് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞ ഉസ്സൻകുട്ടിയുടെ ബന്ധുക്കളാണ്. ഇദ്ദേഹത്തോടൊപ്പം മുംബെയിൽ നിന്നും ട്രെയിനിൽ ഒരുമിച്ച് മടങ്ങി വന്നവരാണിവർ. പനിയും വയറിളക്കവും ബാധിച്ചതിനെ തുടർന്നാണ് 72 വയസുകാരനായ ഉസ്സൻകുട്ടി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. പനി കൂടിയതിനെ തുടർന്നാണ് മരണം സംഭവിച്ചത്. പിന്നീട് സ്രവ പരിശോധന നടത്തിയതിനെ തുടർന്നാണ് കൊ വിഡ് സ്ഥിരീകരിച്ചത്.

ഉത്ര കേസില്‍ വഴിത്തിരിവ്..!! സൂരജിന്റെ അമ്മയും കുടുങ്ങും?, വീണ്ടും ചോദ്യം ചെയ്യും; നിര്‍ണായക മൊഴിഉത്ര കേസില്‍ വഴിത്തിരിവ്..!! സൂരജിന്റെ അമ്മയും കുടുങ്ങും?, വീണ്ടും ചോദ്യം ചെയ്യും; നിര്‍ണായക മൊഴി

കണ്ണൂരിൽ തിങ്കളാഴ്ച്ച കൊവിഡ് സ്ഥിരീകരിച്ച പത്തുപേരിൽ നാലുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ആറ് പേര്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്. ജൂണ്‍ ആറിന് മസ്‌കറ്റില്‍ നിന്നും ഇന്‍ഡിഗോ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ കോഴിക്കോട് വിമാനത്താവളം വഴിയെത്തിയ വേങ്ങാട് സ്വദേശി 53കാരന്‍, ജൂണ്‍ 12-ന് കുവൈറ്റില്‍ നിന്നും ഗോ എയര്‍ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ മേലെചൊവ്വ സ്വദേശി 55കാരി, ജൂണ്‍ ഒന്നിന് അബുദാബിയില്‍ നിന്നും ഐഎക്സ് 1716 വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ കീഴല്ലൂര്‍ സ്വദേശി 32കാരന്‍, ജൂണ്‍ 11-ന് കുവൈറ്റില്‍ നിന്നും ജെ9-407 വിമാനത്തില്‍ കൊച്ചി വിമാനത്താവളം വഴിയെത്തിയ ചപ്പാരപ്പടവ് സ്വദേശി 32 കാരന്‍ എന്നിവരാണ് വിദേശത്തു നിന്ന് എത്തിയവര്‍.

 coronavirus20-1

ജൂണ്‍ ഒന്‍പതിന് മംഗള എക്സ്പ്രസില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഇരിക്കൂര്‍ സ്വദേശികളായ 62കാരി, 36കാരി, 46 കാരന്‍, രണ്ടുവയസ്സുകാരി, പത്തുവയസ്സുകാരി, ജൂണ്‍ 13-ന് സ്പെഷ്യല്‍ ട്രെയിനില്‍ (06345) കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ചപ്പാരപ്പടവ് സ്വദേശി 21കാരി എന്നിവരാണ് മുംബൈയില്‍ നിന്നു വന്നവര്‍. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 309 ആയി. ഇതില്‍ 198 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ഇവരില്‍ 21 പേര്‍ ഇന്ന് ഡിസ്ചാര്‍ജ് ആയി. അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന കടമ്പൂര്‍ സ്വദേശി 20കാരന്‍, മാലൂര്‍ സ്വദേശി 27കാരന്‍, മേക്കുന്ന് സ്വദേശി 24കാരന്‍, കോട്ടയം മലബാര്‍ സ്വദേശി 70 കാരന്‍, പയ്യന്നൂര്‍ കോറോം സ്വദേശി 45കാരി, മുഴപ്പിലങ്ങാട് സ്വദേശി 45കാരന്‍, ചെറുവാഞ്ചേരി സ്വദേശി 50 കാരന്‍, പെരിങ്ങളം സ്വദേശി 67കാരന്‍, പാനൂര്‍ സ്വദേശി 64കാരന്‍, കക്കാട് സ്വദേശി 65കാരന്‍, പാച്ചപൊയ്ക സ്വദേശി 45കാരന്‍, പുളിനമ്പ്രം സ്വദേശി 34 കാരന്‍, മാങ്ങാട്ടിടം സ്വദേശി 32കാരന്‍, ഏച്ചൂര്‍ സ്വദേശി 36കാരന്‍, മാലൂര്‍ സ്വദേശി 59കാരന്‍, മാലൂര്‍ സ്വദേശി 58കാരി, മമ്പ്രം സ്വദേശി 44 കാരന്‍, കോട്ടയം മലബാര്‍ സ്വദേശി 38കാരി, കുറ്റിയാട്ടൂര്‍ സ്വദേശി 41കാരന്‍, വെള്ളൂര്‍ സ്വദേശി 55കാരന്‍, മൊറാഴ സ്വദേശി 20 കാരന്‍ എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ജില്ലയില്‍ നിലവില്‍ 13926 പേരാണ് നിരീക്ഷണത്തിലുള്ളത്.

ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 67 പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 21 പേരും, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 101 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 18 പേരും, വീടുകളില്‍ 13719 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 10566 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 10317 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 9705 എണ്ണം നെഗറ്റീവാണ്. 249 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

English summary
10 New Coronavirus cases are family members of man who dies of covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X