പഴശി സാഗർ പദ്ധതി നിർമ്മാണം ഇഴയുന്നു: ജില്ലയിൽ മുടങ്ങി കിടക്കുന്നത് 19 ചെറുകിട ജല പദ്ധതികൾ
ഇരിട്ടി: ജില്ലയിൽ മുടങ്ങി കിടക്കുന്നത് 19 ചെറുകിട ജലവൈദ്യുത പദ്ധതികൾ. ഈ പദ്ധതികൾ പൂർത്തിയാക്കിയാൽ 65 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കും. മുടങ്ങിയ വൈദ്യുതി പദ്ധതികളും ബ്രായ്ക്കറ്റിൽ ഉത്പാദിപ്പിക്കുന്ന മെഗാവാട്ടും.അടയ്ക്കാത്തോട് (3), ബാവലിപ്പുഴ രണ്ടാംഘട്ടം (8), ബാവലിപ്പുഴ മൂന്നാംഘട്ടം (3), ചാത്തമല (1), ഫർലോങ്കര (1), കൈതക്കൊല്ലി ഡൈവേർഷൻ (10), കാലാങ്കി (1), കാഞ്ഞിരക്കൊല്ലി ഒന്നാംഘട്ടം (5), കാഞ്ഞിരക്കൊല്ലി രണ്ടാംഘട്ടം (3), കൊക്കമുള്ള് (2), കോഴിച്ചാൽ (1) എന്നിങ്ങനെയുള്ള ജലവൈദ്യുത പദ്ധതികളും മുടങ്ങിക്കിടക്കുന്നുണ്ട്.
മുക്കട്ടത്തോട് (3), ഓടംപുഴ (1), പഴശിസാഗർ (15), പെരിന്പാല (1), പെരുവ (2), രണ്ടാംകടവ് (1), ഉരുട്ടിപ്പുഴ (1), വഞ്ചിയം (3) എന്നിവയാണ് പദ്ധതികൾ. ഈ പദ്ധതികൾ പുനരുജ്ജീവിപ്പിക്കുകയാണെങ്കിൽ കെഎസ്ഇബിക്ക് ലാഭകരമായി വൈദ്യുതി ഉത്പാദിപ്പിക്കാം. ചെറുകിട പദ്ധതികളായതുകൊണ്ട് തടയണ മാത്രം മതി. അണക്കെട്ടോ, ജലസംഭരണിയോ ആവശ്യമില്ല.

വടക്കേ മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായിരുന്നു ചന്ദനക്കാംപാറയിലെ വഞ്ചിയം. 1993 ൽ പണി തുടങ്ങിയ വഞ്ചിയം പദ്ധതിയുടെ സ്ഥാപിതശേഷി മൂന്ന് മെഗാവാട്ടാണ്. പദ്ധതി പൂർത്തിയായാൽ പയ്യാവൂർ, എരുവേശി പഞ്ചായത്തുകളിലേക്ക് ആവശ്യമായ വൈദ്യുതി ഇവിടെ നിന്ന് ലഭിക്കുമായിരുന്നു. എന്നാൽ, 28 വർഷങ്ങൾക്കുശേഷവും പദ്ധതിയുടെ പണി 20 ശതമാനം മാത്രമേ പൂർത്തിയായിട്ടുള്ളൂ. ഇനിയെങ്കിലും പണി പുനഃരാരംഭിക്കണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ, വഞ്ചിയം പദ്ധതിയും കാഞ്ഞിരക്കൊല്ലിയിലെ രണ്ടു പദ്ധതികളും കെഎസ്ഐഡിസിക്ക് കൈമാറിയതായാണ് കെഎസ്ഇബി പറയുന്നത്. തുടർനടപടികൾ കെഎസ്ഐഡിസി സ്വീകരിച്ചിട്ടുമില്ല. ചെറുകിട ജലവൈദ്യുതി പദ്ധതികൾ ആരംഭിച്ചാൽ മലയോര മേഖലയുടെ വികസനം സാധ്യമാകുന്നതിനോടൊപ്പം എൻജിനിയറിംഗ് ബിരുദധാരികൾ അടക്കമുള്ളവർക്ക് തൊഴിൽ സാധ്യതയും ലഭിക്കും.
കണ്ണുരിലെ പ്രധാന ജലവൈദ്യുതി പദ്ധതികളിലൊന്നായ പഴശി സാഗർ പദ്ധതി ഇഴയുന്നത് കനത്ത തിരിച്ചടിയായിട്ടുണ്ട്. കൊവിഡ് വ്യാപനമാണ് പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ മന്ദഗതിയിലാകാൻ കാരണം. കെ.എസ്.ഇ.ബിയുടെ പൂര്‍ണ്ണ മേല്‍നോട്ടത്തില്‍ പഴശ്ശി പദ്ധതിയിലെ വെള്ളം പ്രയോജനപ്പെടുത്തി 113 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന പഴശ്ശി സാഗര്‍ മിനി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള പവര്‍ സ്റ്റേഷന്‍ നിര്‍മ്മാണ പ്രവര്‍ത്തിക്ക് കഴിഞ്ഞ ഫെബ്രുവരി 12ന് അന്നത്തെവൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി തറക്കല്ലിട്ടിരുന്നു.
പഴശി സാഗര്‍ മിനി ജലവൈദ്യുത പദ്ധതിയുടെ പ്രധാന നിര്‍മ്മാണ പ്രവൃത്തിയായ മൂന്ന് തുരങ്കങ്ങളുടെ നിര്‍മാണ പ്രവൃത്തി ഇതിനകം പൂര്‍ത്തിയായി. ഇതിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തിയുടെ ഭാഗമായുള്ള പവര്‍ ഹൗസിന്റെയും ഇലക്ട്രോ മെക്കാനിക്കല്‍ പ്രവ്യത്തികളുടെയും നിര്‍മ്മാണോദ്ഘാടനം കഴിഞ്ഞ ഫെബ്രുവരി 12ന് അന്നത്തെ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിയാണ് നിര്‍വ്വഹിച്ചത്. കുയിലൂര്‍ ഡാം സൈറ്റില്‍ നടക്കുന്ന ചടങ്ങില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ അധ്യക്ഷനായിരുന്നു.. പഴശി അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് 7.5 മെഗാവാട്ട് സ്ഥാപിത ശേഷിയില്‍ നിര്‍മ്മിക്കുന്ന പദ്ധതിയില്‍ നിന്നും പ്രതിവര്‍ഷം 25.16 മില്ല്യന്‍ യൂണിറ്റ് വൈദ്യുതിയാണ് പ്രതീക്ഷിക്കുന്നത്.
വര്‍ഷത്തില്‍ ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള ആറുമാസമാണ് ഇത്രയും വൈദ്യുതി ഉത്പാദനം പ്രതീക്ഷിക്കുന്ന ജില്ലയിലെ പ്രഥമ ജലവൈദ്യുത പദ്ധതി കൂടിയാണ് പഴശി സാഗര്‍ പദ്ധതി. മറ്റ് വൈദ്യുത പദ്ധതികള്‍ പോലെ കൂറ്റന്‍ അണക്കെട്ടോ, നെടുനീളന്‍ കനാലുകളോ പഴശ്ശി സാഗര്‍ പദ്ധതിക്കില്ല. പഴശ്ശി ഇറിഗേഷന്‍ പദ്ധതിയുടെ അണക്കെട്ടില്‍ ശേഖരിച്ചു നിര്‍ത്തുന്ന വെള്ളമാണ് ഇതിനായി ഉപയോഗിക്കുക. ഇപ്പോള്‍ മഴക്കാലത്ത് പദ്ധതിയുടെ ഷട്ടര്‍ പൂര്‍ണ്ണമായും തുറന്നിട്ട് വെള്ളം ഒഴുക്കിക്കളയുന്ന സംവിധാനം പഴശ്ശി സാഗര്‍ പ്രവര്‍ത്തികമാകുന്നതോടെ അവസാനിക്കുമെന്നായിരുന്നു പ്രതീക്ഷ.
മഴക്കാലത്തും ഷട്ടറുകള്‍ അടച്ച് വെള്ളം സംഭരിക്കാനാണ് ഈ പദ്ധതി നടപ്പിലാക്കുക വഴി തീരുമാനിച്ചത്. ജല വിഭവ വകുപ്പിന് കീഴിലുള്ള പഴശ്ശി പദ്ധതിയുടെ 3.05 ഹെക്ടര്‍ സ്ഥലമാണ് വൈദ്യുത പദ്ധതിക്കായി ഉപയോഗപ്പെടുത്തുന്നത്. പ്രാരംഭ ഘട്ടമെന്ന നിലയില്‍ അണക്കെട്ടില്‍ നിന്നും വൈദ്യത പദ്ധതിയുടെ പവര്‍ ഹൗസിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള മൂന്ന് തുരങ്കത്തിന്റെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായിരുന്നു. 2.5 മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകളാണ് വൈദ്യുതി ഉത്പാദനത്തിനായി ഈ പദ്ധതിയില്‍ ഉപയോഗിക്കുക.
ഇതിനായാണ് പഴശ്ശി ജല സംഭരണിയില്‍ നിന്നും 80 മീറ്റര്‍ നീളത്തില്‍ തുരങ്കം നിര്‍മ്മിച്ചത് അവിടെ നിന്നും മൂന്ന് തുരങ്കം വഴി വെള്ളം പവര്‍ ഹൗസില്‍ എത്തിച്ചാണ് ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുക. 64 കോടി രൂപ ചിലവിലാണ് പവര്‍ സ്റ്റേഷന്‍ നിര്‍മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഈറോഡ് ആസ്ഥാനമായ ആര്‍.എസ് ഡവലപ്പേഴ്‌സാണ് നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തിരുന്നത്.കഴിഞ്ഞ ഓഗസ്റ്റിൽ 'കമ്മിഷൻ ചെയ്യുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോൾ പാതിവഴിയിൽ സ്തംഭിച്ചത്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications