കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ 260 പേർക്ക് കൊവിഡ്: ജാഗ്രത പാലിക്കണമെന്ന് ജനങ്ങളോട് കളക്ടറും എസ്പിയും

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കണ്ണൂരിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. സമുഹ വ്യാപന സാധ്യതയേറ്റിക്കൊണ്ട് കണ്ണൂർ ജില്ലയിൽ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ കൊ വിഡ് പോസ്റ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. 260 പേർക്കാണ് കൊ വിഡ് സ്ഥിരീകരിച്ചത്. ഇതിൽ 213 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ 31 ആരോഗ്യ പ്രവർത്തകർക്കും കൊ വിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 4680 ആയി. ഇവരില്‍ പുതുതായി രോഗഗമുക്തി നേടിയ 67 പേരടക്കം 3247 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 31 പേര്‍ മരണപ്പെട്ടു. ബാക്കി 1393 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

എസ്ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ടത് സഹോദരിമാരുടെ മുൻപിൽ വെച്ച്: സലാഹുദ്ദീൻ ക്രിമിനൽ കേസിലും പ്രതി?എസ്ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ടത് സഹോദരിമാരുടെ മുൻപിൽ വെച്ച്: സലാഹുദ്ദീൻ ക്രിമിനൽ കേസിലും പ്രതി?


കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12842 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 286 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 157 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 52 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 46 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 18 പേരും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ ഒമ്പത് പേരും എ കെ ജി ആശുപത്രിയില്‍ മൂന്ന് പേരും ജിം കെയര്‍ ആശുപത്രിയില്‍ 10പേരും ടെലി ആശുപത്രിയില്‍ ഒരാളും ചെറുകുന്ന് എസ് എം ഡി പിയില്‍ ഒരാളും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 512 പേരും വീടുകളില്‍ 11743 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

999-15852051

ജില്ലയില്‍ നിന്ന് ഇതുവരെ 77815 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 77459 എണ്ണത്തിന്റെ ഫലം വന്നു. 356 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ഇതിനിടെ ജില്ലയില്‍ കൊവിഡ് രോഗവ്യാപനം തീവ്രമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രതയും ഉത്തരവാദിത്തവും പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ ടി.വി സുഭാഷും ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗ തീരുമാനപ്രകാരമാണ് സംയുക്ത പ്രസ്താവന. അണ്‍ലോക്ക് പ്രക്രിയ ആരംഭിച്ചതിനാല്‍ രാജ്യമാകെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയിട്ടുണ്ട്. സാധാരണ മനുഷ്യരുടെ ദൈനംദിന ജീവിതം തടസ്സപ്പെടാതിരിക്കണമെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഇത് ചെയ്തത്. എന്നാല്‍ സമ്പര്‍ക്ക രോഗവ്യാപനം വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്.

ജില്ലയില്‍ ശക്തമായ പ്രതിരോധ നടപടികളിലൂടെ ഇതുവരെ രോഗവ്യാപനം ഒരു പരിധി വരെ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. തുടര്‍ന്നും ഈ ജാഗ്രത ഉണ്ടാവേണ്ടതുണ്ട്. രോഗം വരാതിരിക്കാനുള്ള കരുതല്‍ ഓരോരുത്തരും കാണിക്കേണ്ട ഘട്ടമാണിത്. സ്വയം നിയന്ത്രണം പാലിക്കുകയാണ് ഇതില്‍ പ്രധാനം. ആവശ്യമുള്ള കാര്യങ്ങള്‍ക്ക് മാത്രമേ വീടുകളില്‍ നിന്ന് പുറത്ത് പോകാവൂ. അങ്ങനെ പോകുമ്പോള്‍ ജനക്കൂട്ടങ്ങളില്‍ നിന്ന് കഴിയാവുന്നതും ഒഴിഞ്ഞുനില്‍ക്കാന്‍ ശ്രദ്ധിക്കണം.

എപ്പോഴും കൊവിഡ് പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിക്കണം. കടകള്‍, വ്യാപാര സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പലയിടത്തും കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാത്തതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ല. കര്‍ശന നടപടി തന്നെ പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകും. അതിനാല്‍ ഓരോ സ്ഥാപനത്തിലും കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി കൈക്കൊള്ളണം.

തദ്ദേശ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ കര്‍ശന നിരീക്ഷണം പുലര്‍ത്തുകയും ആവശ്യമായ ഇടപെടല്‍ നടത്തുകയും വേണം. കൊവിഡ് വ്യാപനത്തിന് സാധ്യതയുള്ള ചടങ്ങുകള്‍ മറ്റ് പരിപാടികള്‍ എന്നിവയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനും കൊവിഡ് പ്രോട്ടോകോള്‍ പൂര്‍ണ്ണ അര്‍ഥത്തില്‍ പാലിക്കാനും എല്ലാ വിഭാഗം ആളുകളും തയ്യാറാവണം. രാഷ്ട്രീയ, സാമൂഹ്യ സംഘടന നേതാക്കള്‍ ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ മുന്നോട്ടുവരണമെന്നും ഇരുവരും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

English summary
260 New Coronavirus case reported from Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X