കണ്ണൂര്‍ നഗരത്തില്‍ ടിപ്പര്‍ ലോറി കയറി സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം
കണ്ണൂര്‍: കാല്‍ടെക്‌സില്‍. വാഹനാപകടത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ കണ്ണുര്‍സിറ്റി വെത്തിലപ്പള്ളി സ്വദേശി വിശ്വംഭരന്‍ (61) ആണ് മരിച്ചത്. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ടിപ്പര്‍ ലോറിക്കടി യില്‍പ്പെടുകയായിരുന്നു . ലോറിയുടെ ടയര്‍ തലയില്‍ കയറി തല്‍ക്ഷണം മരിക്കുകയായിരുന്നു. കാല്‍ടെക്‌സ് ഷിന്‍ ബേക്കറിക്ക് മുന്‍വശത്തായുള്ള സിഗ് നല്‍ ലൈറ്റിനടുത്താണ് സംഭവം.

കാള്‍ടെക്‌സ് സിഗ്‌നലില്‍ തലശേരി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ നിര്‍ത്തിയ റോഡിലാണ് അപകടം നടന്നത്. സിഗ്‌നല്‍ ഓണായപ്പോള്‍ മറ്റൊരു ബസിനടുത്തായിരുന്നു വിശ്വംഭരന്‍. വാഹനങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കെ ബസിന്റെ ബോഡിയില്‍ തട്ടി ഇയാള്‍ റോഡിലേക്ക് വീഴുകയും പിന്നാലെ വന്ന തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു. അപകടം നടന്ന് മണിക്കൂറുകളോളം കഴിഞ്ഞിട്ടും ആളെ തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലായിരുന്നു. ഏറെ നേരം റോഡില്‍ കിടന്ന മൃതദേഹം ടൗണ്‍ പോലിസ് എത്തിയാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തിനിടയാക്കിയ ലോറി ട്രാഫിക് പോലിസ് കസ്റ്റഡിയിലെടുത്തു. കാള്‍ടെക്‌സില്‍ സിഗ്‌നല്‍ ഓണാവുന്നതോടെ വാഹനങ്ങള്‍ അമിത വേഗതയിലാണ് മറികടന്നുപോകുന്നത്. കഴിഞ്ഞ മാസം സ്‌കൂട്ടറില്‍ ഭര്‍ത്താവിനു പിന്നിലിരുന്ന് യാത്രചെയ്യുകയായിരുന്ന സ്ത്രീ ടിപ്പര്‍ ലോറി കയറിയിറങ്ങി മരിച്ചതും ഇതേ സ്ഥലത്തു വച്ചാണ്.
മഹേശ്വരിയാണ് മരിച്ച വിശ്വംഭരന്റെ ഭാര്യ. മക്കള്‍: വിപിന്‍,തുഷാര. മരുമക്കള്‍ : സുധിഷ്ണ,പ്രജിത്ത്.സഹോദരങ്ങള്‍:നളിനി,രമേശന്‍,പ്രേമജ. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്












Click it and Unblock the Notifications